ADVERTISEMENT

ന്യൂഡൽഹി ∙ ഈവർഷം ജെഇഇ മെയിൻ എഴുതിയ ആൺകുട്ടികൾക്കായി കരസേനയിൽ പ്ലസ്‌ ടു ടെക്‌നിക്കൽ എൻട്രി സ്‌കീമിൽ (പെർമനന്റ് കമ്മിഷൻ) 90 ഒഴിവ്. അപേക്ഷ നവംബർ 8 വരെ. www.joinindianarmy.nic.in.യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ 12–ാം ക്ലാസ് ജയം. 2002 ജൂലൈ രണ്ട്– 2005 ജൂലൈ ഒന്ന് കാലയളവിൽ ജനിച്ചവരാകണം. 

ജിയോ ഇൻഫർമേഷമനിൽ പിജി ഡിപ്ലോമ

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസി‌ലിന്റെയും സഹായത്തോടെ കേരള സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജിയോസ്പേഷ്യൽ ഇൻഫർമേഷൻ സയൻസ് & ടെക്നോളജിയിൽ നവംബർ 29നു തുടങ്ങുന്ന പിജി ഡിപ്ലോമ ഇൻ ജിയോ–ഇൻഫർമേഷൻ സയൻസ് & ടെക്നോളജി (PGDGIST) പ്രോഗ്രാമിലെ പ്രവേശനത്തിനു 25 വരെ അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം 2 സെമസ്റ്റർ. ആകെ കോഴ്സ് ഫീ 32,230 രൂപ. അർഹതയുള്ളവർക്ക് ‌ഇളവുണ്ട്. 10 സീറ്റ്.

ജിയോളജി (ഭൗമശാസ്ത്രത്തിലെ ഏതെങ്കിലും ശാഖ), ഭൂമിശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നിൽ 55% എങ്കിലും മാർ‌ക്കോടെ പിജി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെ‌യ്ത് ഡ്രാഫ്റ്റും രേഖകളും സഹിതം അയയ്ക്കണം. ആവശ്യമെങ്കിൽ എൻട്രൻസ് പരീക്ഷ നടത്തും. വെബ് : www.keralauniversity.ac.in.

Content Summary : (permanent commission) 10+2 technical entry scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com