ADVERTISEMENT

ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല മുമ്പൊരിക്കലും ഇല്ലാത്ത രീതിയിലുള്ള മാറ്റങ്ങള്‍ക്ക് സാക്ഷിയാകുകയാണ്. ഈ രംഗത്ത് നിശബ്ദരായി, സ്തുത്യര്‍ഹമായ സേവനം നല്‍കിവന്ന ചിലരുടെ പ്രാധാന്യം രാജ്യം അറിഞ്ഞു തുടങ്ങുന്നതേയുള്ളു എന്നതാണ് സത്യം. അത്തരത്തിലൊരാളാണ് ഗുരുഗ്രാമിലെ അന്‍സാല്‍ അടക്കം പല യൂണിവേഴ്‌സിറ്റികളുടെയും വൈസ് ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്ന ഡോ. രാജ് സിങ്. നീണ്ട 14 വര്‍ഷം ഇന്ത്യന്‍ എയര്‍ഫോഴ്‌സിൽ  ജോലിയെടുത്ത ശേഷമാണ് ഡോ. രാജ് സിങ് വിദ്യാഭ്യാസ മേഖലയിലെ ഔന്നത്യങ്ങളിലേക്ക് എത്തിയത്. 

raj-singh-vice-chancellor-jain-deemed-to-be-university-profile-image
ഡോ. രാജ് സിങ്

തന്നെ എന്തിന് ഉപകരിക്കുമോ ആ മേഖലയിലേക്ക് താന്‍ എത്തപ്പെടുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. താൻ അധ്യാപകരുടെ കുടുംബത്തില്‍ നിന്നാണ് വരുന്നത് എന്നതും ഈ മേഖലയില്‍ തിളങ്ങാന്‍ തനിക്കത് ഉപകരിച്ചു എന്നും അദ്ദേഹം പറയുന്നു. ഡോ. രാജ് സിങ് 1994 ല്‍ ആണ് ലക്ചററായി ജോലിയില്‍ പ്രവേശിക്കുന്നത്. അദ്ദേഹം 2010 ല്‍ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് ഉയരുകയായിരുന്നു. കുട്ടികളുമായി വളരെ അടുപ്പം പുലര്‍ത്തുന്ന ആളായിട്ടാണ് താന്‍ അറിയപ്പെടുന്നത് എന്ന് ഡോ. രാജ് സിങ് പറയുന്നു. കുട്ടികള്‍ക്ക് നല്‍കുന്നത്ര പ്രാധാന്യം അധ്യാപകര്‍ക്കുപോലും നല്‍കുന്നില്ലെന്നതാണ് അദ്ദേഹത്തെ വിദ്യാഭ്യാസ മേഖലയിലെ വേറിട്ടൊരു സാന്നിധ്യമാക്കി മാറ്റുന്നത്. 

കേരളത്തിലെ ഏറ്റവും പേരെടുത്ത ടെക്‌നോളജി സമ്മേളനമായ ടെക്‌സ്‌പെക്ടേഷന്‍സില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാൻ ഡോ. രാജ് സിങ്ങും എത്തുന്നു. മനോരമ ഓണ്‍ലൈന്‍ ആതിഥേയത്വം വഹിക്കുന്ന ടെക്‌സ്‌പെക്ടേഷന്‍സില്‍, പുതിയ കാലത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളെയും പ്രതീക്ഷകളെയും പറ്റി ഡോ. രാജ് സിങ് സംസാരിക്കും.

പുതിയ കാലത്തിനു ചേര്‍ന്ന ഒരു അധ്യാപന രീതി കൊണ്ടുവരുന്നതില്‍ ടെക്‌നോളജിയെ കൂട്ടുപിടിക്കാനും ഡോ. രാജ് സിങ് മടിച്ചിട്ടില്ല. കുട്ടികള്‍ക്കു ചേര്‍ന്ന ഒരു ആശയം മനസ്സിലുദിച്ചാല്‍ അത് എല്ലാവര്‍ക്കും മെയിൽ ചെയ്ത് നല്‍കുമെന്ന് അദ്ദേഹം പറയുന്നു. അധ്യാപകരുടെയും വിദ്യാർഥികളുടെയും വാട്‌സാപ് ഗ്രൂപ്പുകളിൽ താൻ സജീവമാണെന്ന് അദ്ദേഹം പറയുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് ടെക്‌നോളജി വലിയൊരു അനുഗ്രഹം തന്നെയാണെന്നു വിശ്വസിക്കുന്ന ആളുമാണ് ഡോ. രാജ് സിങ്. വിദ്യാർഥികള്‍ക്ക് അച്ചടക്കം ഉണ്ടായിരിക്കണമെന്നും ഡിഗ്രികള്‍ അവര്‍ പഠിച്ചു തന്നെ നേടണമെന്നും എളുപ്പവഴിയില്‍ ഡിഗ്രി സമ്പാദിക്കുന്നവര്‍ ആയിരിക്കരുത് അവരെന്നും ഡോ. രാജ് സിങ് ആഗ്രഹിക്കുന്നു.

അന്‍സല്‍ യൂണിവേഴ്‌സിറ്റിക്കൊപ്പം മൊഹാലിയിലെ റായത്-ബഹറാ യൂണിവേഴ്‌സിറ്റി, ഗുരുഗ്രാമിലെ ജി.ഡി. ഗോയങ്ക യൂണിവേഴ്‌സിറ്റി, മധ്യപ്രദേശിലെ അമിറ്റി യുണിവേഴ്‌സിറ്റി, ജയ്പുരിലെ അമിറ്റി യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലും ഡോ. രാജ് സിങ് വൈസ് ചാന്‍സലര്‍ പദവി അലങ്കരിക്കുന്നു. അതിനു മുമ്പ് അദ്ദേഹം നോയിഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ പ്രോ-വൈസ് ചാന്‍സലറായും ജോലി നോക്കിയിട്ടുണ്ട്. ടെഡ്എക്‌സിലടക്കം സംഭാഷണങ്ങള്‍ കൊണ്ട് ആകളെ വശീകരിച്ചിട്ടുള്ള ആളുമാണ് അദ്ദേഹം. പ്രസംഗ കലയില്‍ വിഖ്യാതനായ അദ്ദേഹത്തിന്റെ സാന്നിധ്യം ടെക്‌സ്‌പെക്ടേഷന്‍സിന് ഒരു മുതല്‍ക്കൂട്ടാകും.

techspectations-educate–special-promotion-image

നിരവധി യാത്രകളുടെ അനുഭവ സമ്പത്തും നിരവധി അവാര്‍ഡുകളുടെ പെരുമയും അദ്ദേഹത്തിനൊപ്പമുണ്ട്. എജ്യൂക്കേഷന്‍ ലീഡര്‍ഷിപ് അവാര്‍ഡ് 2012, 2016, 2017 വര്‍ഷങ്ങളില്‍ അദ്ദേഹത്തെ തേടി വന്നു. മാനേജ്‌മെന്റ് എജ്യൂക്കേഷനിലെ മികവിനു നല്‍കുന്ന പീറ്റര്‍ ഡ്രക്കര്‍ അവാര്‍ഡ് അദ്ദേഹത്തിനു ലഭിക്കുന്നത് 2020 നവംബര്‍ 19ന് ആണ്.

മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റിൽ ഡോ. രാജ് സിങ്ങും

മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് 2021 ൽ ജെയിൻ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജ് സിങ്ങും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ നാലം ഭാഗം ഒക്ടോബർ 23 നാണ് നടക്കുന്നത്. 

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് ഡിജിറ്റൽ സംഗമത്തിന്റെ നാലാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. 

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ്’ നാലാം പതിപ്പ്.

ജെയിന്‍ ഓൺലൈൻ ആണ് ഉച്ചകോടിയുടെ മുഖ്യ പങ്കാളി. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://educate.techspectations.com സന്ദർശിക്കുക.

English Summary: Dr. Raj Singh – Vice Chancellor, Jain Deemed-to-be University - Techspecatations Educate - 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com