ഏഴ് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ സംബന്ധിച്ച് ഒരു ഡോക്ടറോ എന്‍ജിനീയറോ ആകാനുള്ള അവരുടെ സ്വപ്നത്തിലേക്കുള്ള ആദ്യ പടിയാണ് ആകാശ് നാഷണല്‍ ടാലന്‍റ് ഹണ്ട് എക്സാം.(ANTHE 2021) ഡിസംബര്‍ 11 മുതല്‍ 19 വരെ തീയതികളില്‍ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ രീതികളില്‍ നടത്തപ്പെടുന്ന ഈ ദേശീയ തല സ്കോളര്‍ഷിപ്പ് പരീക്ഷ വഴി 100 ശതമാനം സ്കോളര്‍ഷിപ്പും മറ്റ് ക്യാഷ് അവാര്‍ഡുകളും മാത്രമല്ല നാസയിലേക്ക് ഒരു ട്രിപ്പിനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതാണ്. ആകാശ് ബൈജൂസിലെ വിവിധ തരം നീറ്റ്, ജെഇഇ പരിശീലന കോഴ്സുകളില്‍ സ്കോളര്‍ഷിപ്പോടെ പഠിച്ച് മെഡിക്കല്‍, എന്‍ജിനീയറിങ്ങ് പ്രവേശനമെന്ന സ്വപ്നത്തിലേക്ക് വിദ്യാര്‍ഥികളെ വഴി നടത്തുകയാണ് (ANTHE 2021). വിദ്യാര്‍ഥികളുടെ ശക്തികള്‍ കണ്ടെത്തുന്നതിനൊപ്പം അവര്‍ ദുര്‍ബലമായ മേഖലകളും തിരിച്ചറിയാന്‍ ഈ പരീക്ഷ സഹായിക്കും. ആകാശ് ബൈജൂസിലെ ഉന്നത നിലവാരമുള്ള അധ്യാപകരുടെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ഇത്തരം ദുര്‍ബല മേഖലകള്‍ മറികടന്ന് വിജയത്തിലേക്ക് മുന്നേറാനും വിദ്യാര്‍ഥികള്‍ക്ക് സാധിക്കുന്നതാണ്.
ANTHE 2021 ചുരുക്കത്തില്‍
പരീക്ഷയുടെ മുഴുവന്‍ പേര് : ആകാശ് നാഷണല്‍ ടാലന്‍റ് ഹണ്ട് എക്സാം
യോഗ്യത: ഏഴ് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍
പരീക്ഷാ ഫീസ്: 99 രൂപ(ജിഎസ്ടി അടക്കം)
പരീക്ഷ ഫോര്‍മാറ്റ്: ഓണ്‍ലൈനും ഓഫ് ലൈനും
രജിസ്ട്രേഷനുള്ള അവസാന തീയതി:
ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് : പരീക്ഷ തീയതിയുടെ മൂന്ന് ദിവസം മുന്‍പ്
ഓഫ് ലൈന്‍ പരീക്ഷയ്ക്ക് : പരീക്ഷ തീയതിയുടെ ഏഴ് ദിവസം മുന്‍പ്
പരീക്ഷ തീയതികള്‍:
ഓണ്‍ലൈന്‍ പരീക്ഷ: ഡിസംബര്‍ 11-19, 2021
ഓഫ് ലൈന്‍ പരീക്ഷ: ഡിസംബര്‍ 12 &19, 2021
പരീക്ഷ സമയം: ഓണ്‍ലൈന്‍ പരീക്ഷ: രാവിലെ 10 മുതല്‍ വൈകുന്നേരം ഏഴു മണി വരെ(വിദ്യാര്‍ഥികള്‍ക്ക് ഈ ലോഗിന്‍ വിന്‍ഡോ സമയത്ത് എപ്പോള്‍ വേണമെങ്കിലും പരീക്ഷ എഴുതാം)
ഓഫ് ലൈന്‍ പരീക്ഷ: രാവിലത്തെ സ്ലോട്ട് 10.30 മുതല്‍ 11.30 വരെ
വൈകുന്നേരത്തെ സ്ലോട്ട് 4.00 മുതല്‍ 5.00 വരെ
പരീക്ഷ ഫലം :
10,11,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജനുവരി 02, 2022
ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജനുവരി 04, 2022
എന്തു കൊണ്ട് ANTHE 2021ന് രജിസ്റ്റര്‍ ചെയ്യണം?
> ഡോക്ടറോ എന്‍ജിനീയറോ ആകാനുള്ള നിങ്ങളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍
>100 ശതമാനം സ്കോളര്‍ഷിപ്പ് നേടാന്‍
>നാസയിലേക്ക് ഒരു സൗജന്യ ട്രിപ്പ് സ്വന്തമാക്കാന്‍
>ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കാന്‍
>അഖിലേന്ത്യ തലത്തില്‍ നിങ്ങളുടെ റാങ്ക് പരിശോധിക്കാന്‍
>മെറിറ്റ്നേഷന്‍ നല്‍കുന്ന സ്കൂള്‍ ബൂസ്റ്റര്‍ കോഴ്സ് സൗജന്യമായി ലഭിക്കാന്‍
ANTHE 2021ന് എങ്ങനെ രജിസ്റ്റര്‍ ചെയ്യണം
1. നിങ്ങളുടെ മൊബൈല്‍ നമ്പർ എന്‍റര്‍ ചെയ്യുക
2. രജിസ്റ്റേഡ് മൊബൈല്‍ നമ്പറിൽ ലഭിക്കുന്ന ഒടിപി എന്‍റര്‍ ചെയ്യുക
3. നിങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിച്ച് പേയ്മെന്‍റ് പൂര്‍ത്തിയാക്കുക.
4. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ നല്‍കുക
5. വിജയകരമായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം നിങ്ങളുടെ ANTHE 2021 അഡ്മിറ്റ് കാര്‍ഡും ഒപ്പം സൗജന്യമായി സ്കൂൾ ബൂസ്റ്റർ ഡോസും സ്വന്തമാക്കുക.
ANTHE 2021ന്‍റെ ഗുണങ്ങള്‍
100 ശതമാനം സ്കോളര്‍ഷിപ്പിനും ക്യാഷ് അവാര്‍ഡുകള്‍ക്കും പുറമേ ഇനി പറയുന്ന ഗുണഫലങ്ങളും ANTHE 2021 പരീക്ഷയിലൂടെ ലഭിക്കുന്നു:
നാസയിലേക്ക് സൗജന്യ ട്രിപ്പ്
സ്കോളർഷിപ്പുകൾക്കും ക്യാഷ് അവാർഡുകൾക്കും പുറമെ ഭാഗ്യവാന്മാരായ അഞ്ച് വിദ്യാർഥികൾക്ക്
സൗജന്യമായി നാസ സന്ദര്‍ശിക്കാനുള്ള അവസരവും ANTHE 2021 ലൂടെ ലഭിക്കും.
ആകാശ് ബൈജൂസിലെ വിദഗ്ധരുടെ പരിശീലനം
ദേശീയ തലത്തിലുള്ള തങ്ങളുടെ നിലവാരം വിലയിരുത്തിയ ശേഷം ആകാശ് ബൈജൂസിലെ വിദഗ്ധരുടെ കീഴില്‍ നീറ്റ്, ജെഇഇ പോലുള്ള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുത്ത് തുടങ്ങാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും.
സ്കൂള്‍ ബൂസ്റ്റര്‍ കോഴ്സ് ലഭ്യത
ANTHE 2021ന് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ്നേഷന്‍ നൽകുന്ന സ്കൂള്‍ ബൂസ്റ്റര്‍ കോഴ്സും സൗജന്യമായി ലഭ്യമാകും. ശ്രദ്ധാപൂര്‍വം രൂപകല്‍പന ചെയ്ത ഈ കോഴ്സ് സ്വതന്ത്ര, സ്വയം പ്രചോദിത പഠിതാക്കളാകാന്‍ സ്കൂള്‍ വിദ്യാര്‍ഥികളെ സഹായിക്കും. കണ്‍സപ്റ്റുകളെ സംബന്ധിച്ച ശക്തമായ ഒരു അടിത്തറ നിര്‍മ്മിക്കുക വഴി സ്കൂളിലെ എല്ലാ പരീക്ഷകളും മികവോടെ വിജയിക്കാന്‍ ഈ കോഴ്സ് വഴി വിദ്യാര്‍ഥികള്‍ക്ക് സാധിക്കും.
ആകാശിനെ കുറിച്ച്
33 വര്‍ഷത്തെ പാരമ്പര്യവുമായി ഇന്ത്യന്‍ പരീക്ഷ പരിശീലന വ്യവസായത്തിലെ മുന്‍നിരക്കാരാണ് ആകാശ്. 1988ല്‍ ആരംഭിച്ച ആകാശിന് ഇന്ത്യയിലെങ്ങുമായി 200ലധികം കേന്ദ്രങ്ങളും 2200ലധികം വിദഗ്ധ ഫാക്കല്‍റ്റികളും രണ്ടര ലക്ഷത്തിലധികം സന്തുഷ്ടരായ വിദ്യാര്‍ഥികളും 85000ലധികം നീറ്റ്, ജെഇഇ റാങ്ക് ജേതാക്കളുമുണ്ട്. വിദ്യാര്‍ഥികളുടെ പഠനാനുഭവത്തെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നതിനായി ആകാശ് ഇന്ത്യയിലെ ഏറ്റവും വലിയ എഡ്-ടെക് കമ്പനിയും സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പഠനപരിഹാരങ്ങളൊരുക്കുന്നതില്‍ ലോകത്തിലെ തന്നെ മുന്‍നിരക്കാരുമായ ബൈജൂസുമായി ഇപ്പോള്‍ കൈകോര്‍ത്തിരിക്കുകയാണ്. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍, സ്കൂള്‍ ബോര്‍ഡ് പരീക്ഷകള്‍, കെവിപിവൈ, എന്‍ടിഎസ്ഇ, ഒളിംപ്യാഡ്, മറ്റ് ഫൗണ്ടേഷന്‍ തല പരീക്ഷകള്‍ തുടങ്ങിയവയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമഗ്ര പരീക്ഷാ പരിശീലന സേവനമാണ് ആകാശ് ബൈജൂസ് ലഭ്യമാക്കുന്നത്.
English Summary: Aakash National Talent Hunt Exam