ADVERTISEMENT

ഹയർ സെക്കൻഡറി / വിഎച്ച്‌എസ്‌ഇ നോൺ–വൊക്കേഷനൽ അധ്യാപക നിയമനത്തിനുള്ള യോഗ്യതാപരീക്ഷ‘സെറ്റി’ന് 30നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. www.lbscentre. kerala.gov.in. 14 ജില്ലാ കേന്ദ്രങ്ങളിലായി ജനുവരി 9ന് ആണു പരീക്ഷ. 

രണ്ടു പേപ്പറുണ്ട്. പൊതുവിജ്‌ഞാനവും അധ്യാപന അഭിരുചിയും പരിശോധിക്കുന്ന ഒന്നാം പേപ്പർ എല്ലാവരും എഴുതണം. രണ്ടാം പേപ്പറിൽ ബന്ധപ്പെട്ട വിഷയം. നെഗറ്റീവ് മാർക്കില്ല. 

50 % മാർക്കോടെ പിജിയും ബിഎഡുമാണ് ‘സെറ്റ്’ എഴുതാനുള്ള യോഗ്യത. കൊമേഴ്‌സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ. സോഷ്യൽ വർക്, സോഷ്യോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, സിറിയക് വിഷയക്കാർക്കും അറബിക്, ഹിന്ദി, ഉറുദു വിഷയങ്ങളിൽ ഡിഎൽഎഡ് / എൽടിടിസി യോഗ്യതയുള്ളവർക്കും ബിഎഡ് നിർബന്ധമല്ല. 50% മാർക്കോടെ ബയോടെക്നോളജി എംഎസ്‍സിയും നാച്വറൽ സയൻസ് ബിഎ‍ഡും ഉള്ളവർക്കും സെറ്റ് എഴുതാം. പട്ടികവിഭാഗക്കാർക്കു 5% മാർക്കിളവുണ്ട്. 

കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോണ്ടൻസ് / ഓപ്പൺ ബിരുദങ്ങൾ പരിഗണിക്കില്ല. 

English Summary: Kerala SET Application

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com