ADVERTISEMENT

ന്യൂഡൽഹി ∙ സിബിഎസ്ഇ, ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ ആദ്യപാദ പരീക്ഷ എഴുത്തുപരീക്ഷയായി നടത്തുന്നതിനു പുറമേ, ഓൺലൈനായും വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. സിബിഎസ്ഇ പരീക്ഷ 16നു തുടങ്ങിക്കഴിഞ്ഞതിനാൽ ഈ ഘട്ടത്തിൽ ഇടപെടുന്നത് ഉചിതമല്ലെന്നു ജഡ്ജിമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. 22 മുതലാണ് ഐസിഎസ്ഇ പരീക്ഷകൾ ആരംഭിക്കുന്നത്.

 

എല്ലാ മുൻകരുതലുമെടുത്തു പരീക്ഷയ്ക്കു ള്ള നടപടികൾ മുന്നോട്ടുപോയതായി സിബിഎസ്ഇക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. മുൻകരുതൽ നടപടികളിൽ കോടതി സന്തുഷ്ടി പ്രകടിപ്പിച്ചു. 6 വിദ്യാർഥികളാണ് 2 രീതിയിലും പരീക്ഷ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

 

Content Summary : Supreme Court Refuses To Add Online Mode For CBSE, CISCE Board Exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com