വിദേശ സർവകലാശാലകളിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലും ഒരുവർഷത്തെ ഇന്റേൺഷിപ് നിർബന്ധമാക്കി. വിദ്യാർഥികളുടെ പഠനപരിശീലനം സംബന്ധിച്ചു ദേശീയ മെഡിക്കൽ കമ്മിഷന്റെ മാർഗരേഖയിലാണ് ഇക്കാര്യമുള്ളത്. വിദേശത്ത് ഇന്റേൺഷിപ് പൂർത്തിയാക്കിയതാണെങ്കിലും ഇളവില്ല.
വിദേശപഠനം പൂർത്തിയാക്കിയവർക്ക് ഇന്റേൺഷിപ്പിനായി ആശുപത്രികൾക്ക് ആകെ സീറ്റിന്റെ 7.5 ശതമാനം അനുവദിക്കാം. പഠനം പൂർത്തിയായി 2 വർഷത്തിനുള്ളിൽ ഇന്റേൺഷിപ് പൂർത്തിയാക്കണം.
English Summary: Internship For Foreign MBBS Students