ജെഇഇ അഡ്വാൻസ്‌ഡ് മത്സരപ്പരീക്ഷയ്ക്ക് 2023 മുതൽ ഉപയോഗിക്കുന്ന സിലബസ് പുതുക്കി പ്രസിദ്ധപ്പെടുത്തി. ഇപ്പോൾ 11ൽ പഠിക്കുന്നവർ ജെഇഇ മെയിനിനു തയാറെടുക്കുന്നത് ഈ സിലബസനുസരിച്ചു വേണം. https://jeeadv.ac.in എന്ന സൈറ്റിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം. പാലക്കാട്ടേത് അടക്കം 23 ഐഐടികളിലെ 4 വർഷ ബിടെക് / ബിഎസ്, 5 വർഷ ബിആർക് / ഡ്യൂവൽ ബിടെക്–എംെടക് / ഡ്യൂവൽ ബിഎസ്–എംഎസ് / ഇന്റഗ്രേറ്റഡ് എംടെക് / എംഎസ്‌സി പ്രവേശനത്തിനുള്ള സിലക്‌ഷൻ ഈ പരീക്ഷയിലെ സ്കോർ നോക്കിയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു, തിരുവനന്തപുരത്തേതടക്കം ഐസറുകൾ, ഐഐഎസ്ടി തിരുവനന്തപുരം, റായ്ബറേലിയിലെയും വിശാഖപട്ടണത്തെയും പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിലെ പ്രവേശനത്തിനും സ്കോർ ഉപയോഗിക്കാറുണ്ട്.
Content Summary: Syllabus Change In JEE Advanced