ADVERTISEMENT

ബെംഗളൂരുവിലെ അസിം പ്രേംജി സര്‍വകലാശാല നടത്തുന്ന ബിരുദാനന്തര ബിരുദ ഫുള്‍ ടൈം പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എംഎ എജ്യുക്കേഷന്‍, എംഎ ഡവലപ്‌മെന്റ്, എംഎ പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ്, എംഎ ഇക്കണോമിക്സ് എന്നീ ദ്വിവത്സര ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്കും എല്‍എല്‍എം ഇന്‍ ലോ ആന്‍ഡ് ഡവലപ്‌മെന്റില്‍ ഒരു വര്‍ഷത്തെ കോഴ്‌സിലേക്കുമാണ് പ്രവേശനം നടക്കുന്നത്. ദ്വിവത്സര കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ്. നിയമത്തിൽ ബിരുദം നേടിയവർക്ക് എല്‍എല്‍എം ഇന്‍ ലോ ആന്‍ഡ് ഡവലപ്‌മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം.

 

തനതായ പഠനാനുഭവം

തിയറിയിലും പ്രാക്ടീസിലും ഗവേഷണത്തിലും ശക്തമായി അടിയുറച്ച പഠനരീതിയാണ് അസിം പ്രേംജി സർവകലാശാല ഒരുക്കുന്നത്. വിഷയത്തിൽ അടിസ്ഥാനപരമായ ബോധ്യവും കാഴ്ചപ്പാടുകളും സൃഷ്ടിക്കുന്ന കോർ കോഴ്സുകളും നിരവധി ഇന്റര്‍ഡിസിപ്ലിനറി, പ്രമേയാധിഷ്ഠിത ഇലക്ടീവുകളും കമ്മ്യൂണിക്കേഷൻ, ഫിനാൻസ് തുടങ്ങി വിവിധ മേഖലകളിലെ ശേഷി വികസന ശിൽപശാലകളും ഇതിന്റെ ഭാഗമാണ്. കല, സംഗീതം, സിനിമ, നൃത്തം, തിയേറ്റർ എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളിൽ ഓപ്പൺ കോഴ്സുകളും ലഭ്യമാണ്. പ്രതിവാരമുള്ള ഗസ്റ്റ് ലക്ചറുകൾ, ദേശീയവും രാജ്യാന്തരവുമായ സമ്മേളനങ്ങൾ തുടങ്ങിയവും കോഴ്സിന്റെ ഭാഗമാണ്.

 

ഏകീകൃത ഫീൽഡ് പ്രാക്ടീസ്

എല്ലാ ആഴ്ചകളിലും പ്രാക്ടിക്കലുകള്‍, ഫീല്‍ഡ് വിസിറ്റുകള്‍, ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍, ഫാക്കൽറ്റികളുടെ മേൽനോട്ടത്തിലുള്ള ഗവേഷണം, സ്വതന്ത്ര ഫീല്‍ഡ് പ്രോജ്കടുകള്‍ എന്നിവ ഉൾപ്പെടുന്ന ഏകീകൃത ഫീൽഡ് അനുഭവം എല്ലാ സെമസ്റ്ററുകളിലും വിദ്യാർഥികൾക്ക് ലഭിക്കുന്നതാണ്.

 

ശ്രേഷ്ഠരായ ഫാക്കൽറ്റി സംഘം

അധ്യാപനത്തിലും ഗവേഷണത്തിലും ഫീൽഡ് പ്രാക്ടീസിലും വിശാലമായ അനുഭവപരിചയമുള്ള 170 ഫാക്കൽറ്റി അംഗങ്ങളുടെ സംഘമാണ് സർവകലാശാലയിലുള്ളത്. ഉയർന്ന ഫാക്കൽറ്റി-വിദ്യാർഥി അനുപാതം, ഫാക്കൽറ്റികളുമായി കൂടിക്കാഴ്ചയ്ക്ക് പ്രത്യേക സമയം, മെൻററിങ്ങ് ഉൾപ്പെടെയുള്ള പിന്തുണ തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകതയാണ്.

 

കരിയർ അവസരങ്ങൾ

സാമൂഹിക മേഖലയിൽ മത്സരക്ഷമതയുള്ളവരും പ്രചോദിതരുമായ പ്രഫഷണലുകൾക്ക് ഇന്ന് ആവശ്യകതയേറുകയാണ്. മികച്ച പ്ലെയ്സ്മെന്റ് റെക്കോർഡുള്ള അസിം പ്രേംജി സർവകലാശാലയിൽ എല്ലാ വർഷവും 90 ൽ അധികം സ്ഥാപനങ്ങളാണ് പ്ലെയ്സ്മെന്റിന് എത്തുന്നത്. ശരിയായ കരിയര്‍ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് നിരവധി വകുപ്പ്തല ശില്‍പശാലകളും പ്ലേസ്മെന്‍റ് ടീം നടത്തുന്നു. 

 

സാമ്പത്തിക സഹായം

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ഥികളെ അവരുടെ പഠനത്തില്‍ സഹായിക്കുന്നതിനും അസിം പ്രേംജി സര്‍വകലാശാല പ്രതിജ്ഞാബദ്ധരാണ്.  അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കുടുംബ വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ട്യൂഷൻ  ഫീസിലും താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവിലും ഇളവുകളും സ്കോളർഷിപ്പുകളും (100%, 75%, 50%,25%) അസിം പ്രേംജി സര്‍വകലാശാല നല്‍കുന്നുണ്ട്. കുടുംബ വാര്‍ഷിക വരുമാനം ഏഴു ലക്ഷം രൂപയ്ക്ക് താഴെയുള്ള ആര്‍ക്കും സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. ബിരുദത്തിന് ശേഷം മൂന്ന് വര്‍ഷം തൊഴില്‍ പരിചയം നേടിയിട്ടുള്ള  രണ്ട് വര്‍ഷ ബിരുദാനന്തരബിരുദ പ്രോഗ്രാമിലെ അപേക്ഷാർത്ഥികൾക്ക് 50 ശതമാനം ഇളവ് ട്യൂഷന്‍ ഫീസിലും ലഭിക്കും.

 

ഇന്ത്യയെ പോലൊരു വികസ്വര രാജ്യത്ത് സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് സജ്ജരായ വിദ്യാര്‍ഥികളെ വ്യവസ്ഥാനുസൃതവും ഔദ്യോഗികവുമായ വിദ്യാഭ്യാസം നല്‍കി പരിശീലിപ്പിച്ചെടുക്കേണ്ടത് അത്യാവശ്യമാണെന്ന് അസിം പ്രേംജി സര്‍വകലാശാല സ്റ്റുഡന്‍റ് അഫേഴ്സ് ഡയറക്ടര്‍ അനുരാഗ് ഗുപ്ത പറയുന്നു. " വിദ്യാഭ്യാസം, വികസനം, സാമ്പത്തികശാസ്ത്രം, പബ്ലിക് പോളിസി, നിയമം പോലുള്ള ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലൂടെ രാജ്യത്തിന്‍റെ ഈ ആവശ്യകതയെയാണ് അസിം പ്രേംജി സര്‍വകലാശാല നിറവേറ്റുന്നത്.  ഇന്ത്യന്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന മത്സരക്ഷമതയുള്ളവരും പ്രതിജ്ഞാബദ്ധരും പ്രചോദിതരുമായ പ്രഫഷണലുകളെ സാമൂഹിക രംഗത്തിനായി വാര്‍ത്തെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം", അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

പ്രവേശന പ്രക്രിയയും തീയതികളും

വിദ്യാര്‍ഥികൾക്ക്  സര്‍വകലാശാലയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. എഴുത്ത് പരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്  വിദ്യാര്‍ത്ഥികളെ ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുക്കുക. ബിരുദത്തിന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷം തൊഴില്‍ പരിചയമുള്ള അപേക്ഷകര്‍ക്ക് എംഎ എജ്യുക്കേഷന്‍, ഡവലപ്മെന്‍റ്, പബ്ലിക് പോളിസി, ഗവേണന്‍സ് പ്രോഗ്രാമുകള്‍ക്ക് നേരത്തേ തന്നെ പ്രവേശനം നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 

 

പ്രധാന തീയതികള്‍

അപേക്ഷിക്കാനുള്ള അവസാന തീയതി: തൊഴില്‍ പരിചയമുള്ള പ്രഫഷണലുകള്‍ക്ക്: 18 ഡിസംബര്‍, 2021,  റെഗുലര്‍ പ്രവേശനം: 28 ഫെബ്രുവരി 2022 

 

ദേശീയ തലത്തിലുള്ള എഴുത്ത് പരീക്ഷ തീയതി: തൊഴില്‍ പരിചയമുള്ള പ്രഫഷണലുകള്‍ക്ക്: ജനുവരി 02, 2022, റെഗുലര്‍ പ്രവേശനം: 13 മാര്‍ച്ച് 2022

 

അഭിമുഖ പ്രക്രിയ: തൊഴില്‍ പരിചയമുള്ള പ്രഫഷണലുകള്‍ക്ക്: ഫെബ്രുവരി 2022, റെഗുലര്‍ പ്രവേശനം: ഏപ്രില്‍ 2022

 

പ്രവേശനത്തിനുള്ള ഓഫര്‍ ലെറ്ററുകള്‍:  തൊഴില്‍ പരിചയമുള്ള പ്രഫഷണലുകള്‍ക്ക്: മാര്‍ച്ച് 2022, റെഗുലര്‍ പ്രവേശനം: മേയ് -ജൂണ്‍, 2022 

 

ക്ലാസ് ആരംഭിക്കുന്നത്: തൊഴില്‍ പരിചയമുള്ള പ്രഫഷണലുകള്‍ക്ക്: ജൂലൈ 2022, റെഗുലര്‍ പ്രവേശനം: ജൂലൈ മധ്യം 2022

 

*തീയതികളില്‍ വ്യത്യാസം വരാം.

 

പുതു ക്യാംപസ്

ബെംഗളൂരു നഗരത്തിന് പുറത്ത് സര്‍ജാപൂര്‍-അറ്റിബെലെ റോഡിലാണ് അസിം പ്രേംജി സര്‍വകലാശാലയുടെ പുതിയ ക്യാംപസ് സ്ഥിതി ചെയ്യുന്നത്. ഫലപ്രദമായ അധ്യാപന, പഠന അനുഭവത്തിനും സജീവമായ ക്യാംപസ് ജീവിതത്തിനുമായി അത്യാധുനിക സൗകര്യങ്ങള്‍ 90 ഏക്കര്‍ ക്യാംപസില്‍ ഒരുക്കിയിരിക്കുന്നു.  

 

വിലാസം:

അസിം പ്രേംജി സര്‍വകലാശാല, സര്‍വേ നമ്പർ  66, ബുരുഗുണ്ടേ വില്ലേജ്, ബിക്കനഹള്ളി മെയിന്‍ റോഡ്, സര്‍ജാപുര, ബംഗലൂരു-562125

 

പ്രവേശനത്തിനുള്ള മൊബൈല്‍ : 8971889988

 

ഇമെയില്‍: admissions@apu.edu.in

 

വെബ്‌സൈറ്റ് : www.azimpremjiuniversity.edu.in/pg

 

അസിം പ്രേംജി സര്‍വകലാശാലയെ കുറിച്ച്

കര്‍ണ്ണാടക ഗവണ്‍മെന്റിന്റെ 2010ലെ അസിം പ്രേംജി സര്‍വകലാശാല നിയമം അനുസരിച്ച് സ്ഥാപിതമായി. പൂര്‍ണ്ണമായും മനുഷ്യത്വപരമായ സമീപനം ഉള്‍ക്കൊള്ളുന്ന, ലാഭേച്ഛ ലക്ഷ്യമാക്കാത്ത, വ്യക്തമായ സാമൂഹിക ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന, നീതിയുക്തവും തുല്യാവസരങ്ങളുള്ളതും മാനുഷികപരവും സുസ്ഥിരവുമായ സമൂഹം യാഥാര്‍ത്ഥ്യമാക്കുന്നതിന് സംഭാവനകള്‍ നല്‍കുന്ന സ്ഥാപനമായിട്ടാണ് അസിം പ്രേംജി ഫൗണ്ടേഷന്‍ സര്‍വകലാശാല രൂപീകരിച്ചിരിക്കുന്നത്.

 

മാധ്യമ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക: media@apu.edu.in

 

Content Summary: Azim Premji University Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com