ADVERTISEMENT

സംസ്ഥാനത്ത് മെ‍‍ഡിക്കൽ പിജി പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. സംവരണത്തിനായി റവന്യു അധികാരികളിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് (പട്ടിക വിഭാഗം മാത്രം) നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്ഇബിസി, ഒഇസി, മിശ്ര വിവാഹിതരുടെ മക്കൾ), വരുമാന സർട്ടിഫിക്കറ്റ് (പട്ടിക, ഒഇസി വിഭാഗക്കാർ ഒഴികെ ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ളവർക്ക് ഫീസ് ആനുകൂല്യങ്ങൾക്ക്), നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (സ്കൂൾ സർട്ടിഫിക്കറ്റ് / ജനന സർട്ടിഫിക്കറ്റിൽ ജനന സ്ഥലമില്ലെങ്കിൽ), ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫിസറുടേത്), കമ്യൂണിറ്റി സർട്ടിഫിക്കറ്റ് (മൈനോറിറ്റി ക്വോട്ട സീറ്റിലേക്ക് വില്ലേജ് ഓഫിസറുടേത്) എന്നിവ വാങ്ങി വയ്ക്കണം. ഓൺലൈൻ അപേക്ഷയോടൊപ്പം ഇവ അപ്‌ലോഡ് ചെയ്യണം.

എൻആർഐ സീറ്റ് പ്രവേശനത്തിനു വാങ്ങിവയ്ക്കേണ്ട രേഖകൾ:

എംബസി സാക്ഷ്യപ്പെടുത്തിയ സ്പോൺസറുടെ പാസ്പോർട്ടിന്റെ കോപ്പി, വീസ / ഗ്രീൻകാർഡ് / ഒസിഐ സർട്ടിഫിക്കറ്റ്. സ്പോൺസറുടെ ജോലി വിവരം ഈ രേഖകളിലില്ലെങ്കിൽ സ്പോൺസറും വിദ്യാർഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റവന്യു അധികൃതരുടെ സർട്ടിഫിക്കറ്റ് എംബസി/കോൺസുലേറ്റ് സാക്ഷ്യപ്പെടുത്തി വാങ്ങണം. സ്പോൺസർ അച്ഛൻ/ അമ്മ ആണെങ്കിൽ വിദ്യാർഥിയുടെയും സ്പോൺസറുടെയും പേരുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ രേഖ മതിയാകും.

വിദ്യാർഥിയുടെ വിദ്യാഭ്യാസപരമായ എല്ലാ ചെലവുകളും വഹിക്കാമെന്നുള്ള സ്പോൺസറുടെ സമ്മതപത്രം 200 രൂപയുടെ മുദ്രപ്പത്രത്തിൽ തയാറാക്കി നോട്ടറി സാക്ഷ്യപ്പെടുത്തണം. സ്പോൺസർ വിദേശത്താണെങ്കിൽ സമ്മതപത്രം നൽകേണ്ടത് അതതു രാജ്യങ്ങളിലെ നിയമപ്രകാരമായിരിക്കും. ഫോൺ: 0471–25253000 

Content Summary: Kerala Medical PG Counselling Process

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com