ADVERTISEMENT

മെഡിക്കൽ പിജിക്ക് ഓൾ ഇന്ത്യ ക്വോട്ട ആദ്യ റൗണ്ടിൽ പ്രവേശനം കിട്ടുന്നവർ കോളജിൽ നേരിട്ട് ചെന്നുചേരണമെന്ന വ്യവസ്ഥയിൽ ഇളവ്. കോവിഡ് സാഹചര്യം പരിഗണിച്ച് ഓൺലൈനായും ചേരാം. അതേസമയം, ആദ്യറൗണ്ടിലെ സീറ്റ് നിലനിർത്തിക്കൊണ്ട് രണ്ടാം റൗണ്ടിലേക്ക് അപ്ഗ്രഡേഷൻ ആഗ്രഹിക്കുന്നവർ കോളജിൽ നേരിട്ടുപോയേ മതിയാകൂ.
 

ഓൺലൈനായി ചേരുന്നവർ സീറ്റ് സ്വീകരിക്കുന്നെന്ന കാര്യം ഉറപ്പിക്കുന്ന ഇ–മെയിൽ അയച്ച്, നിർദിഷ്ടരേഖകളുടെ സ്കാൻ ചെയ്ത കോപ്പികൾ അപ്‌ലോ‍ഡ് ചെയ്യണം. രേഖകൾ ഏതെല്ലാമെന്ന് ഇൻഫർമേഷൻ ബുള്ളറ്റിന്റെ 35, 36 പേജുകളിലുണ്ട്. കോളജുകൾ ഇ–മെയിൽ ഐഡിയും, ഫോൺ നമ്പറും, ഫീസ് അടയ്ക്കാനുള്ള പോർട്ടലും അവയുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കും. ഓൺലൈൻ പ്രവേശനം താൽക്കാലികമാണ്. ഇത് പിന്നീട് നേരിട്ടെത്തി ഒറിജിനൽ രേഖകൾ പരിശോധിപ്പിച്ച്, വൈദ്യപരിശോധനയും കഴിച്ച് ഉറപ്പിക്കേണ്ടതുണ്ട്.
 

ആദ്യറൗണ്ടിൽ 28 വരെ റിപ്പോർട്ടിങ്ങുണ്ട്. ചേർന്നശേഷം സീറ്റ് ഉപേക്ഷിക്കണമെന്നുണ്ടെങ്കിൽ, ഫെബ്രുവരി 3നു വൈകിട്ടു 4 വരെ സമയമുണ്ട്. പൂർണവിവരങ്ങൾക്ക് www.mcc.nic.in

യുജി: എയിംസിൽ കൂടുതൽ സീറ്റ്

തമിഴ്നാട്ടിലെ മധുരയിലും പുതുതായി ആരംഭിച്ചതോടെ രാജ്യത്താകെ 20 എയിംസ് സ്ഥാപനങ്ങളിൽ എംബിബിഎസ് പ്രവേശനം ലഭിക്കും. ഇതോടെ മധുരയിലെ 50 ഉൾപ്പെടെ കേരളത്തിലെ കുട്ടികൾക്കും അപേക്ഷിക്കാവുന്ന ആകെ സീറ്റ് 2044 ആയി. ഇതനുസരിച്ച് നാളെ രാത്രി 11.55 വരെ ചോയ്സ് ഫില്ലിങ് പരിഷ്കരിക്കാം. കൽപിത സർവകലാശാലകൾ, എയിംസ്, ജിപ്മെർ, അലിഗഡ് മുസ്‌ലിം സർവകലാശാല എന്നിവയിലെ എൻആർഐ സീറ്റുകളിൽ താൽപര്യമുള്ളവർ ‘ഡീംഡ് യൂണിവേഴ്സിറ്റീസ്’ വിഭാഗം തിരഞ്ഞെടുത്ത് അതിനുള്ള ഫീസടയ്ക്കണം. അങ്ങനെ ചെയ്യാതെ പോയവർക്ക് ഒരു പ്രാവശ്യം മാത്രം ലഭിക്കുന്ന ‘റീസെറ്റ്’ സൗകര്യം ഉപയോഗിക്കാം. നാളെ രാവിലെ 11 വരെ സമയമുണ്ട‌്.സംവരണവിഭാഗത്തിൽനിന്നു ജനറലിലേക്കു കാറ്റഗറി മാറ്റിയ ചിലർ തിരികെ സംവരണത്തിലേക്കു പോകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. റീസെറ്റ്‌ വഴി പോലും ഇതു സാധ്യമല്ല. കാറ്റഗറിമാറ്റം ഒരിക്കലേ അനുവദിക്കൂ.

Cotnent Summary : All India Medical PG: Candidates can secure admission online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com