ADVERTISEMENT

കോവിഡ് മഹാമാരി കാനഡാകുടിയേറ്റത്തെ സാരമായി ബാധിച്ച വര്‍ഷമായിരുന്നു 2020. ആ വര്‍ഷം 3,41,000 പുതിയ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത് എങ്കിലും വെറും 1,84,000 കുടിയേറ്റക്കാര്‍ മാത്രമാണ് കാനഡയില്‍ എത്തിയത്. കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്ന ഈ കുറവിനെ മറികടക്കാന്‍ 2021ല്‍ 4,01,000ല്‍ അധികം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുമെന്നു കാനഡ പ്രഖ്യാപിച്ചു. കോവിഡ് മൂലമുണ്ടായ തടസ്സങ്ങളും പ്രതിസന്ധികളും നിലനില്‍ക്കെത്തന്നെ ഈ ലക്ഷ്യം നേടുന്നതില്‍ വിജയിച്ചിരിക്കുകയാണ് കാനഡ. കോവിഡിന് മുമ്പുള്ള കാലത്ത് 25,000 മുതല്‍ 35,000 കുടിയേറ്റക്കാരെയാണ് കാനഡ ഓരോ മാസവും സ്വാഗതം ചെയ്തിരുന്നതെങ്കില്‍ ജൂണ്‍ 2021 മുതല്‍ എല്ലാ മാസവും 35,000ല്‍ കൂടുതല്‍ കുടിയേറ്റക്കാരെയാണ് കാനഡ സ്വാഗതം ചെയ്തിട്ടുള്ളത്. 

ഒരു നൂറ്റാണ്ടു കാലയളവിലെ ഏറ്റവും അധികം കുടിയേറ്റക്കാരെ സ്വാഗതം ചെയ്ത വര്‍ഷമായതിനാല്‍ ഇത് രാജ്യത്തിന് ഒരു ചരിത്രനിമിഷമാണ് എന്നാണ് കാനഡ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ സീന്‍ ഫ്രേസര്‍ പറയുന്നത്. കുടിയേറ്റത്താല്‍ ഉയര്‍ന്നുവന്ന ഒരു രാജ്യമാണ് കാനഡ എന്നും തുടര്‍ന്നും രാജ്യത്തിന് മുന്നേറാന്‍ ആവശ്യമായ കുടിയേറ്റക്കാരെ സുരക്ഷിതമായി സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2022ല്‍ 4,11,000 പുതിയ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുവാനാണ് കാനഡയുടെ തീരുമാനം. 2023ല്‍ അത് 421000 ആയിരിക്കും. 

തൊഴിലവസരങ്ങളുടെ കാര്യത്തിലും വന്‍ വളര്‍ച്ചയാണ് കാനഡയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മാനിരക്ക് ഏറ്റവും കുറഞ്ഞിരിക്കുമ്പോഴും കഴിഞ്ഞ ഡിസംബറില്‍ തന്നെ 55,000 പുതിയ തൊഴിലവസരങ്ങള്‍ കാനഡയില്‍ സൃഷ്ടിക്കപ്പെട്ടു. മുഴുവന്‍സമയജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണവും ഡിസംബറില്‍ വര്‍ദ്ധിച്ചു. തൊഴില്‍ നേടുന്ന പുതിയ കുടിയേറ്റക്കാരുടെ എണ്ണവും കോവിഡിന് മുമ്പുള്ള സമയത്തെ അപേക്ഷിച്ച് വളരെയധികം വര്‍ദ്ധിച്ചു.   

രാജ്യത്തിന്‍റെ പുരോഗതിക്കും വളര്‍ച്ചയ്ക്കും വലിയ തോതില്‍ കുടിയേറ്റക്കാരെ ആശ്രയിക്കുന്ന ഒരു രാജ്യമാണ് കാനഡ. ഇതിന് ഒരു പ്രധാനകാരണം രാജ്യത്തെ കുറഞ്ഞ ജനസംഖ്യ തന്നെയാണ്. വ്യാപ്തിയുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ രണ്ടാമത്തെ രാജ്യമായ കാനഡയ്ക്കു പക്ഷേ ഏതാണ്ട് കേരളത്തിന്‍റെ അത്രതന്നെ ജനസംഖ്യയേ ഉള്ളൂ. കുറഞ്ഞ സ്വാഭാവികജനനനിരക്ക്, വൃദ്ധരായ പൗരന്മാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് എന്നിവ രാജ്യത്തിന്‍റെ അഭിവൃദ്ധിയെ ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ് പ്രധാനമായും കാനഡ കുടിയേറ്റത്തെ ആശ്രയിക്കുന്നത്. കുടിയേറ്റം വഴി ചെറുപ്പക്കാരായ, അഭ്യസ്തവിദ്യരും തൊഴില്‍വൈദഗ്ദ്ധ്യം ഉള്ളവരും രാജ്യത്തിന്‍റെ അഭിവൃദ്ധിക്ക് സംഭാവന നല്കുവാന്‍ കഴിയുന്നവരുമായ  വിദേശീയരെ ഇവിടേക്ക് ആകര്‍ഷിക്കുകയാണ് കാനഡയുടെ ലക്ഷ്യം. 

യോഗ്യരായ കുടിയേറ്റക്കാരെ തെരഞ്ഞെടുക്കാന്‍ അത്യാധുനികവും നിഷ്പക്ഷവുമായ ഒരു സംവിധാനവും കുടിയേറ്റക്കാരോട് അങ്ങേയറ്റം സൗഹൃദപരമായ ഒരു സമീപനവുമുള്ള ഒരു രാജ്യമാണ് കാനഡ എന്നുകൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസം, സൗജന്യ ആരോഗ്യസേവനം, മികച്ച ജീവിതനിലവാരം, അനവധി തൊഴിലവസരങ്ങള്‍, കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം പൗരത്വത്തിന് അപേക്ഷിക്കുവാനുള്ള അവസരം ഇവയെല്ലാം കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്നു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന ഒരു രാജ്യമായി കാനഡ മാറിയിട്ടുണ്ട്. എല്ലാ മേഖലയില്‍പ്പെട്ട ജോലിക്കാര്‍ക്കും, പ്രത്യേകിച്ചു ആരോഗ്യസേവനം, ടെക്നോളജി, തുടങ്ങിയ മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് വളരെയധികം അവസരങ്ങള്‍ കാനഡയില്‍ ഉണ്ട്. കാനഡയില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കും കുടിയേറ്റത്തിന്റെ കാര്യത്തില്‍ ഈ രാജ്യം മുന്‍ഗണന നല്കുന്നുണ്ട്. 

അമേരിക്ക കുടിയേറ്റനിയമങ്ങള്‍ കര്‍ശനമാക്കിയതിനുശേഷം ഇന്ത്യന്‍ കുടിയേറ്റക്കാരുടെയും പ്രിയപ്പെട്ട ഇടമായി കാനഡ മാറിയിട്ടുണ്ട്. എക്സ്പ്രസ് എന്‍ട്രി (Canada Express Entry) വഴി ഓരോ വര്‍ഷവും കാനഡയില്‍ സ്ഥിരതാമസമാക്കുന്ന കുടിയേറ്റക്കാരില്‍ ഏതാണ്ട് പകുതിയോളം ഇന്ത്യക്കാരാണ്. 2020ല്‍ 5,0841 ഇന്ത്യക്കാരും 2019ല്‍ 40,314 ഇന്ത്യക്കാരും എക്സ്പ്രസ് എന്‍ട്രി വഴി കാനഡയിലേക്ക് കുടിയേറി. 2021ലും ഏതാണ്ട് 40 ശതമാനത്തില്‍ അധികം കുടിയേറ്റക്കാര്‍ ഇന്ത്യക്കാര്‍ ആയിരുന്നിരിക്കും എന്നാണ് കണക്കാക്കുന്നത്.

കാനഡയില്‍ പഠിക്കുവാനോ കാനഡയിലേക്ക് കുടിയേറുവാനോ നിങ്ങള്‍ക്ക് താല്പര്യമുണ്ടോ? കാനപ്രൂവിന് നിങ്ങള്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകുവാന്‍ സാധിക്കും. 

കൂടുതൽ വിവരങ്ങൾക്ക്: 

Website : www.canapprove.com

Mobile : +91 85939 40019 (Kochi) +91 75940 88000 (Thrissur) 75940 44222 (Thiruvalla)

Email : enquiry@canapprove.com

Content Summary : Why is Canada the best destination for immigration?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com