യുജിസി അംഗീകൃത സ്വകാര്യ സർവകലാശാലകളുടെ ക്യാമ്പസ് കേരളത്തില്‍ ആരംഭിക്കുന്നത് സംബന്ധിച്ച സിപിഎം നിലപാടിനെ സ്വാഗതം ചെയ്ത് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി

ugc-has-decided-to-grade-jain-deemed-to-be-university
SHARE

യുജിസി അംഗീകൃത സ്വകാര്യ സര്‍വ്വകലാശാലകളുടെ ക്യാമ്പസ് സംസ്ഥാനത്ത് ആരംഭിക്കുന്നത് സംബന്ധിച്ച സിപിഎം നയം സ്വാഗതാര്‍ഹമാണെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. പാര്‍ട്ടി നയം കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് സഹായകമാകുമെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് അഭിപ്രായപ്പെട്ടു. യുജിസി അനുമതിയുള്ള അന്താരാഷ്ട്ര സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ യൂണിവേഴ്സിറ്റികളുടെ ക്യാമ്പസ് ആരംഭിക്കുന്നതോടെ കേരളത്തിലെ വിദ്യാർഥികള്‍ക്ക് ഇവിടെ തന്നെ മികച്ച കോഴ്സുകള്‍ പഠിക്കാനും മികച്ച കരിയര്‍ കണ്ടെത്താനും അവസരമൊരുങ്ങുമെന്നും ഡോ. റോയ്ചന്ദ് പറഞ്ഞു. 

കേരളത്തില്‍ നിന്ന് നിലവില്‍ 30% വിദ്യാര്‍ഥികളും ഉപരിപഠനത്തിനായി ആശ്രയിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ സര്‍വകലാശാലകളെയാണെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ടോം ജോസഫ് ചൂണ്ടിക്കാട്ടി. ഈ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ കേരളത്തില്‍ ആരംഭിക്കുന്നതിലൂടെ ഉന്നത പഠനം ലക്ഷ്യമാക്കി കേരളത്തിന് പുറത്തേക്ക് പോകുന്ന വിദ്യാർഥികളുടെ ഒഴുക്ക് തടയുവാനും, കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുവാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ വിദ്യാര്‍ഥികളെ കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരെയുള്ള വിദ്യാര്‍ഥികള്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസിലൂടെ നല്‍കി വരുന്ന അന്താരാഷ്ട്ര നിലവാരമുള്ള മികച്ച ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പഠിക്കുന്നുണ്ട്. ഇത്തരം കൂടുതല്‍ ക്യാമ്പസ്സുകള്‍ ഇവിടെ ആരംഭിക്കുന്നതിലൂടെ വിദ്യാഭ്യാസ രംഗത്ത് വലിയ നിക്ഷേപത്തിനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഗുണകരമാകുമെന്നും ടോം ജോസഫ് പറഞ്ഞു. 

jain2

മൂന്ന് സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന 85 സ്ഥാപനങ്ങളുള്ള ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. എന്‍ഐആര്‍എഫ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് റാങ്കിങ് ഫ്രെയിം വര്‍ക്) പ്രകാരം രാജ്യത്തെ മികച്ച നൂറ് സ്ഥാപനങ്ങളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് യുജിസിയുടെ ഗ്രേഡഡ് ഓട്ടോണമി ലഭ്യമായിട്ടുണ്ട്. ഇതിന് പുറമേ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്താന്‍ യുജിസി അനുമതി നല്‍കിയിട്ടുള്ള 37 സ്ഥാപനങ്ങളില്‍ ഒന്നാണ് നാക് എ ഡബിള്‍ പ്ലസ് അക്രെഡിറ്റേഷന്‍ ലഭിച്ചിട്ടുള്ള ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി.

Content Summary: Jain Deemed To Be University

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞങ്ങള്‍ക്ക് പറയാനുള്ളത് ഫിലിം ചേംബർ കേള്‍ക്കും എന്നാണ് പ്രതീക്ഷ

MORE VIDEOS