ADVERTISEMENT

ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്‌സ്) പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ ഇനിപ്പറയുന്ന ഹയർ ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 29ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

 

∙എംഇ, 4 സെമസ്റ്റർ : ബയോടെക്നോളജി/ കെമിക്കൽ /സിവിൽ / കമ്യൂണിക്കേഷൻ / ‍‍കംപ്യൂട്ടർ സയൻസ്/ ഡിസൈൻ എൻജിനീയറിങ്/ എംബെഡഡ് സിസ്റ്റംസ് മാനുഫാക്ചറിങ് സിസ്റ്റംസ് / മെക്കാനിക്കൽ എൻജി / മൈക്രോ–ഇലക്ട്രോണിക്സ് / സോഫ്റ്റ്‌വെയർ സിസ്റ്റംസ് / സാനിറ്റേഷൻ സയൻസ്/ ടെക്നോളജി & മാനേജ്മെന്റ്.

 

∙എംഫാം (4 സെമസ്റ്റർ): സ്പെഷലൈസേഷൻസ് ഇൻ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി /ഫാർമസ്യൂട്ടിക്സ് / ഫാർമക്കോളജി

 

എംഇ, എംഫാം പ്രോഗ്രാമുകളിലെ പ്രവേശനത്തിന് യോഗ്യതാ പരീക്ഷയിൽ 60% മാർക് വേണം.

 

എംഇ / എംഫാം പ്രവേശനം ഗേറ്റ് / ജിപാറ്റ് അല്ലെങ്കിൽ ‘ബിറ്റ്സ് ഹയർ ഡിഗ്രി അഡ്മിഷൻ ടെസ്റ്റ്’ സ്കോർ നോക്കിയാകും. പക്ഷേ എംഇ സോഫ്റ്റ്‌വെയർ സിസ്റ്റത്തിന് ബിറ്റ്സ് ഹയർ ഡിഗ്രി അഡ്മിഷൻ ടെസ്റ്റ് സ്കോർ മാത്രമേ പരിഗണിക്കൂ. ഈ ടെസ്റ്റ് ജൂലൈ 2, 3 തീയതികളിൽ ഓൺലൈനായി നടത്തും. തിരുവനന്തപുരം ഉൾപ്പെടെ 46 പരീക്ഷാകേന്ദ്രങ്ങൾ.

 

ഗേറ്റ് / ജിപാറ്റ് വഴി പ്രവേശനം നേടിയവർക്ക് സ്കോളർഷിപ്പിനു പുറമേ പ്രതിമാസം 13,400 രൂപ ട്യൂഷൻഫീ–വെയ്‌വറായി കിട്ടും. മറ്റെല്ലാവർക്കും 13,400 രൂപ പ്രതിമാസ സ്റ്റൈപെൻഡുണ്ട്. വെബ്‌ : www.bitsadmission.com/hd.

 

Content Summary: Admission In Birla Institute of Technology and Science, Pilani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com