ADVERTISEMENT

വിദേശത്ത് ഏതെങ്കിലും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഉന്നതപഠനം. അതു കഴിഞ്ഞാല്‍ ഉയര്‍ന്ന ശമ്പള പാക്കേജില്‍ വിദേശത്തുതന്നെ ഒരു ജോലി. തുടര്‍ന്ന് പെര്‍മെനന്‍റ് റസിഡന്‍സി, വീട്, കാര്‍, ഒടുക്കം വോട്ടവകാശമുള്ള പൗരനായി അവിടെ സ്ഥിരം പൗരത്വം. ഒരു ശരാശരി മലയാളി വിദ്യാര്‍ഥിയുടെ സ്വപ്നങ്ങളുടെ റേഞ്ച് ഇന്ന് ഇതില്‍നിന്ന് ഒട്ടും കുറയില്ല. എന്നാല്‍ വിദേശത്ത് ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ അതിനായുള്ള ശ്രമം തുടങ്ങുമ്പോൾത്തന്നെ  അവരുടെ മുന്നില്‍ തെളിയുന്നത് നിരവധി ചോദ്യചിഹ്നങ്ങളാണ്. ഏതു രാജ്യത്ത് പഠിക്കും? ഏതു സര്‍വകലാശാലയില്‍ ഏതു കോഴ്സ് തിരഞ്ഞെടുക്കണം? സ്കോളര്‍ഷിപ്പ് ലഭിക്കുമോ? പ്രവേശനത്തിന് ഐഇഎല്‍ടിഎസ്, ടോഫല്‍ തുടങ്ങിയ പരീക്ഷകളില്‍ സ്കോര്‍ നിര്‍ബന്ധമാണോ? പ്രവേശന പ്രക്രിയ എങ്ങനെ? ഇങ്ങനെ അന്തമില്ലാത്ത ചോദ്യങ്ങളാകും വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും മനസ്സിലുള്ളത്. 

 

ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കി വിദേശ പഠനമെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് വിദ്യാര്‍ഥികളെ കൈപിടിച്ച് നടത്താനെത്തുകയാണ് കൊച്ചിയിലെ ഓവര്‍സീസ് എജ്യുക്കേഷന്‍ എക്സ്പോ 2022. സാന്‍റാ മോണിക്ക സ്റ്റഡി എബ്രോഡ് മലയാള മനോരമയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന എക്സ്പോ ലോകോത്തര നിലവാരമുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തും. മേയ് 29, 30 തീയതികളിൽ കൊച്ചി താജ് ഗേറ്റ് വേ ഹോട്ടലിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 

 

കാനഡ, ഓസ്ട്രേലിയ, യുകെ, യുഎസ്എ, അയർലൻഡ്,ഫ്രാൻസ്, ഡെൻമാർക്ക്, സ്പെയിൻ, ജർമനി, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽനിന്നു നൂറിലധികം മികവുറ്റ സർവകലാശാലകളും കോളജുകളും എക്സ്പോയില്‍ പങ്കെടുക്കും. എൻജിനീയറിങ് , ഐടി, ബിസിനസ്, മാനേജ്മെന്റ് , നിയമം, ഫിനാന്‍സ്, ഹെൽത്ത്കെയർ, നഴ്സിങ്, ഹോസ്പിറ്റാലിറ്റി, ടൂറിസം, മീഡിയ എന്നിങ്ങനെ തൊഴില്‍ സാധ്യതയുള്ള നിരവധി മേഖലകളിലെ വൈവിധ്യമേറിയ കോഴ്സുകളെ പറ്റിയുള്ള വിവരങ്ങള്‍ എക്സ്പോയില്‍ ലഭിക്കുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല, കോളജ് പ്രതിനിധികളുമായി നേരിട്ട് സംസാരിച്ച്  പ്രവേശന രീതികളെപ്പറ്റി മനസ്സിലാക്കാനും സംശയനിവൃത്തി വരുത്താനും  സാധിക്കും. 

 

വിദ്യാര്‍ഥികളുടെ യോഗ്യതകള്‍ സൗജന്യമായി മൂല്യനിര്‍ണയം ചെയ്യുന്ന സ്പോട്ട് പ്രൊഫൈൽ അസസ്മെന്റാണ് എക്സ്പോയുടെ മറ്റൊരു പ്രത്യേകത. ഇതിന്‍റെ അടിസ്ഥാനത്തില്‍ യോഗ്യരായ വിദ്യാർഥികൾക്ക് നിശ്‌ചിത യൂണിവേഴ്സിറ്റികളിലും കോളജുകളിലും അപേക്ഷാ ഫീസ് ഇളവ്, സ്കോളർഷിപ് എന്നിവ നേടാനാകും. വിദ്യാര്‍ഥികളുടെ അപേക്ഷകളിലെ തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ സഹായിക്കുന്ന സ്പോട്ട് ആപ്ലിക്കേഷന്‍ അസസ്മെന്‍റ് വഴി പ്രവേശന നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനും എക്സ്പോ സഹായിക്കും. 

 

പഠിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്‍റെ പ്രത്യേകതകള്‍, പഠനശേഷമുള്ള തൊഴില്‍ വീസകളുടെ വിശദാംശങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തില്‍ നല്‍കുന്നതാണ്. വിദ്യാഭ്യാസ വായ്പാ സേവനത്തിനായി പ്രമുഖ ബാങ്കുകളുടെ കൗണ്ടറുകളും PTE, IELTS, TOEFL പരീക്ഷകള്‍ക്ക് തീയതി ബുക്ക് ചെയ്യാനുള്ള സംവിധാനവും എക്സ്പോയില്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

 

ഓവർസീസ് എജ്യുക്കേഷൻ എക്സ്പോ 2022 ന്റെ ഭാഗമായി നടക്കുന്ന സെമിനാറുകളിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ, വിദ്യാഭ്യാസ വായ്പ, സ്കോളർഷിപ്/ഇന്റേൺഷിപ്പ്, സ്റ്റേബാക്ക്, തൊഴില്‍ വീസ, പെര്‍മനന്‍റ് റസിഡന്‍സി, പാർട്ട് ടൈം /ഫുൾ ടൈം ജോലി എന്നിവയെക്കുറിച്ചെല്ലാം വിദഗ്ധർ സംസാരിക്കും. വിദ്യാഭ്യാസ പ്രദർശനത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനായി വിദ്യാർഥികൾ 10-ാം ക്ലാസ് മുതലുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി,  തൊഴില്‍ പരിചയമുണ്ടെങ്കില്‍ അതിന്‍റെ വിശദ വിവരങ്ങൾ, നാലു പാസ്പോർട്ട് സൈസ് ഫോട്ടോകള്‍, IELTS/PTE SAT സ്കോർ ഉണ്ടെങ്കിൽ അതിന്‍റെ വിദശാംശങ്ങള്‍ എന്നിവ കരുതേണ്ടതാണ്.

 

ഓൺലൈൻ റജിസ്‌ട്രേഷന് വെബ്സൈറ്റ്: http://www.overseaseducationexpo.com/

വിശദവിവരങ്ങൾക്ക് വിളിക്കുക : 0484 4150999

സന്ദർശിക്കുക : https://santamonicaedu.in/

 

Content Summary : Santa Monica Overseas Expo 2022 - Register Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com