43 തസ്തികയിൽ പിഎസ്‌സി വിജ്‍ഞാപനം ഉടൻ; ജനറൽ വിജ്ഞാപനങ്ങൾക്കൊപ്പം സ്പെഷൽ വിജ്ഞാപനങ്ങളും

HIGHLIGHTS
  • ജൂൺ പകുതിയോടെ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കും.
psc-latest-notification
Photo Credit : michaeljung/ Shutterstock
SHARE

കേരള സിറാമിക്സ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ, ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ്, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫിസർ ഉൾപ്പെടെ 43 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. ജനറൽ വിജ്ഞാപനങ്ങൾക്കൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളുമുണ്ട്. ജൂൺ പകുതിയോടെ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കും. 

പ്രധാന വിജ്ഞാപനങ്ങൾ:

 ജനറൽ (സംസ്ഥാനതലം): ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫിസർ (പ്രകൃതി ചികിത്സ), ആരോഗ്യ വകുപ്പിൽ ഒക്കുപേഷനൽ തെറപ്പിസ്റ്റ്, ഭൂജല വകുപ്പിൽ മോട്ടർ മെക്കാനിക്/സ്റ്റോർ അസിസ്റ്റന്റ്, കിർത്താഡ്സിൽ ഇൻവെസ്റ്റിഗേറ്റർ (ആന്ത്രപ്പോളജി/സോഷ്യോളജി), നിയമ വകുപ്പിൽ കംപ്യൂട്ടർ (ഗവ. സെക്രട്ടേറിയറ്റ്) അസിസ്റ്റന്റ് ഗ്രേഡ്–2 (കന്നഡ), സാമൂഹികനീതി വകുപ്പിൽ പാർട് ടൈം ടെയ്‌ലറിങ് ഇൻസ്ട്രക്ടർ, കേരള സിറാമിക്സ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/ടൈം കീപ്പർ/അസി. സ്റ്റോർ കീപ്പർ, ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ), ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡിൽ ചീഫ് സ്റ്റോർ കീപ്പർ.

 സ്പെഷൽ റിക്രൂട്മെന്റ് 

(സംസ്ഥാനതലം): ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ജൂനിയർ (എസ്ടി), മെഷിനിസ്റ്റ് (എസ്‌സി/എസ്ടി), ബോട്ട് ലാസ്കർ (എസ്ടി).

 സ്പെഷൽ റിക്രൂട്മെന്റ് 

(ജില്ലാതലം): ഫാർമസിസ്റ്റ് ഗ്രേഡ്–2 (എസ്ടി), എൽപി സ്കൂൾ ടീച്ചർ മലയാളം മീഡിയം (എസ്ടി).

 എൻസിഎ (സംസ്ഥാനതലം): അസി. പ്രഫസർ അറബിക് (എസ്‌സി, എസ്ടി), അസി. പ്രഫസർ മാത്തമാറ്റിക്സ്(എസ്ടി, എസ്‌സിസിസി), അസി. പ്രഫസർ ഉറുദു (എസ്‌സി), അസി.സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ (എസ്ടി), വെറ്ററിനറി സർജൻ ഗ്രേഡ്–2 (എസ്ടി), എൽഡി ടൈപ്പിസ്റ്റ് (മുസ്‌ലിം), ഫോർമാൻ–വുഡ് വർക്‌ഷോപ്.  (ഈഴവ/തിയ്യ/ബില്ലവ).

എൻസിഎ (ജില്ലാതലം): ഹൈസ്കൂൾ ടീച്ചർ അറബിക് (ഈഴവ/തിയ്യ/ബില്ലവ, എസ്‌സി, എസ്ടി, എൽസി/എഐ, വിശ്വകർമ, ധീവര, ഹിന്ദു നാടാർ), ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് കന്നഡ മാധ്യമം (എസ്‌സി, മുസ്‌ലിം, ഹിന്ദു നാടാർ), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് യുപിഎസ് (ഒബിസി, ഹിന്ദു നാടാർ, എസ്‌സി, എസ്ടി, എസ്‌സിസിസി, ധീവര), ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് എൽപിഎസ് (എസ്‌സി, എസ്ടി), ഫാർമസിസ്റ്റ് ഗ്രേഡ്–2 (ധീവര, ഹിന്ദു നാടാർ), ഫാർമസിസ്റ്റ് ഗ്രേഡ്–2 ഹോമിയോ (എസ്ടി, എസ്‌സിസിസി, ധീവര, ഹിന്ദു നാടാർ), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് (എസ്‌സി, എസ്ടി), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു (എൽസി/എഐ), പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് യുപിഎസ് (എസ്‌സി), പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് എൽപിഎസ് (എസ്‌സി), ലാസ്റ്റ് ഗ്രേഡ് സർവന്റ്–വിമുക്തഭടന്മാർ (എസ്‌സി, എസ്ടി, മുസ്‌ലിം, ധീവര, എസ്ഐയുസി നാടാർ, എസ്‌സിസിസി, ഹിന്ദു നാടാർ, ഒബിസി). 

Content Summary : Kerala PSC Latest Notification 2022 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
FROM ONMANORAMA