ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് സർവകലാശാലയുമായി കൈകോർ‌ക്കാൻ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്‌സ്

International School of Arts to Collaborate with Liverpool John Moors University
SHARE

കൊച്ചി∙ രാജ്യാന്തര തലത്തില്‍ ബ്രിട്ടിഷ് വിദ്യാഭ്യാസവും നൈപുണ്യ കോഴ്‌സുകളും നല്‍കുന്ന പ്രമുഖ സ്ഥാപനമായ ഇന്റര്‍നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (ISDC) കീഴിലുള്ള ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്ട് (ISCA) യുകെയിലെ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയുമായി കൈകോര്‍ക്കുന്നു. ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ മേഖലയില്‍ താത്പര്യമുള്ള വിദ്യാർഥികള്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. 

ഇതുവഴി വിദ്യാർഥികള്‍ക്ക് ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള കമ്യൂണിക്കേഷന്‍ ഡിസൈനില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ ഐഎസ്ഡിസിയുടെ ക്രിയേറ്റീവ് വിദ്യാഭ്യാസ വിഭാഗമായ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്ടിലൂടെ പഠിക്കാന്‍ സാധിക്കും. വെസ്റ്റ് ഓഫ് സ്‌കോട്ട്‌ലന്‍ഡ് യൂണിവേഴ്‌സിറ്റി അംഗീകൃത ന്യൂ മീഡിയ ആര്‍ട്ട് ആന്‍ഡ് ക്രിയേറ്റീവ് മീഡിയ പ്രാക്ടീസ് കോഴ്‌സുകളും ഐഎസ്‌സിഎ വിദ്യാർഥികള്‍ക്കായി നല്‍കുന്നുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ടുള്ള യുജിസി റെഗുലേഷന്റെ പശ്ചാത്തലത്തിലും യുകെയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധ സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനവേളയിലും ഇത്തരത്തിലൊരു സഹകരണ പ്രഖ്യാപനം ഏറെ ഗുണപ്രദമാണ്. പങ്കാളിത്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. അശ്വത് നാരായണന്‍, പ്രോ വൈസ് ചാൻസലർ പ്രഫ. ജോ യാട്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശിയ വിദ്യാഭ്യാസ നയം 2020 ന്റെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ രാജ്യാന്തരവല്‍ക്കരണത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുവാന്‍ സാധിച്ചുവെന്നും ഇതിലൂടെ ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരസ്പരം വൈദഗ്ധ്യം തിരിച്ചറിയുന്നതിനും സഹകരിക്കുവാനുമുള്ള അവസരമൊരുങ്ങിയെന്നും മന്ത്രി അശ്വത് നാരായണന്‍ പറഞ്ഞു. ഇത്തരം സഹകരണത്തിലൂടെ തൊഴില്‍ അവസരങ്ങള്‍ വർധിപ്പിക്കാന്‍ കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു.

International School of Arts to Collaborate with Liverpool John Moors University

ബെംഗളൂരു ഡിസൈന്‍ ഡിസ്ട്രിക്റ്റ്, ബെംഗളൂരു ഡിസൈന്‍ ഫെസ്റ്റിവല്‍ തുടങ്ങിയ പദ്ധതികളുടെ പശ്ചാത്തലത്തില്‍ രൂപകല്പനക്കും കലകള്‍ക്കുമായി എല്‍ജെഎംയുവിനൊപ്പം ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതില്‍ ഐഎസ്ഡിസി സന്തുഷ്ടരാണെന്നും ഇതിനായി ഞങ്ങള്‍ക്ക് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും ഐഎസ്ഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (സ്ട്രാറ്റജി ആന്‍ഡ് ഡെവലപ്പ്‌മെന്റ്) ടോം ജോസഫ് പറഞ്ഞു. യുകെയിലെ സർവകലാശാലാ വിദ്യാർഥികള്‍ ഇന്ത്യയിലേക്ക് വരാനും ഇവിടുത്തെ സർവകലാശാലകളിൽ പഠിക്കാനുമുള്ള സാഹചര്യവും പുതിയ പങ്കാളിത്തത്തിലൂടെ സാധ്യമാകും. കൂടാതെ, മറ്റു കോഴ്‌സുകളിലേക്കും സഹകരണം വർധിപ്പിക്കുവാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പുതിയ യുജിസി നിയന്ത്രണങ്ങളുടെയും വിദ്യാഭ്യാസ മന്ത്രിയുടെ സമീപകാല യുകെ സന്ദര്‍ശനത്തിന്റെയും പശ്ചാത്തലത്തില്‍ യുകെയിലെ ഐഎസ്ഡിസിയുടെ പല പാര്‍ട്ട്ണര്‍ സര്‍വകലാശാലകളും ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷനല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പറേഷനുമായി സഹകരിച്ച് കൊച്ചിയിലെ ക്യാംപസില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും പങ്കാളിത്തത്തിലൂടെ ഐഎസ്ഡിസിയും എൽജെഎംയുവും വാഗ്ദാനം ചെയ്യുന്ന മികച്ച അധ്യാപന-പഠന അന്തരീക്ഷം വിദ്യാർഥികള്‍ക്ക് ലഭിക്കുമെന്നും ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ പ്രഫ. ജോ യാട്‌സ്  പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ച് ഇന്ത്യയിലെ സ്ഥാപനങ്ങളെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുന്നതിനായി ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണം, വ്യവസായിക ബന്ധം, രാജ്യാന്തരവല്‍ക്കരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സഹകരണത്തിലൂടെ ഈ ലക്ഷ്യം നിറവേറ്റാന്‍ സാധിക്കും. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള യുകെ സര്‍വകലാശാലകളുടെ ദീര്‍ഘകാല സഹകരണം ഇരു രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണെന്നും വിദ്യാർഥികള്‍ക്കും ജീവനക്കാര്‍ക്കും മികച്ച നേട്ടങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Summary : International School of Arts to Collaborate with Liverpool John Moors University

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS