ആട്ടം പാട്ട് കലോത്സവം: കലാകിരീടം ചൂടി വിജയികൾ

HIGHLIGHTS
  • ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവ വിജയികൾക്ക് സംവിധായകൻ സത്യൻ അന്തിക്കാട്, യുവതാരം അനശ്വര രാജൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
winners
‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവത്തിൽ കിരീടം നേടിയ സ്കൂളുകളുടെ പ്രതിനിധികളും കലാപ്രതിഭ, കലാതിലകം പട്ടം നേടിയവരും സമ്മാനവിതരണച്ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട്, യുവനടി അനശ്വര രാജൻ എന്നിവർക്കൊപ്പം. മുൻനിരയിൽ ഇടത്തു നിന്ന്: സി.സന്ധ്യ, ജൂനിയർ വിഭാഗം കലാതിലകം കെ.ആർ. അഞ്ജന , സീനിയർ വിഭാഗം കലാതിലകം അങ്കിത അനീഷ്, ജൂനിയർ വിഭാഗം കലാപ്രതിഭ കെ.എസ്.കാശിനാഥൻ, സീനിയർ വിഭാഗം കലാപ്രതിഭകളായ സി.എസ്. ആനന്ദ്, എസ്.ജെ.വിശാൽ, ദേവനാരായണൻ, കൃഷ്ണനുണ്ണി. പിൻനിരയിൽ ഇടത്തു നിന്ന്: സംസ്ഥാനതല കിരീടം നേടിയ എറണാകുളം കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ വൈസ് പ്രിൻസിപ്പൽ പി.ജ്യോതി, അധ്യാപകനായ എം.സജീവ്, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ടോം ജോസഫ്, മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യു, സംസ്ഥാനതലത്തിൽ റണ്ണേഴ്സപ്പായ പന്തളം എൻഎസ്എസ് ഇംഗ്ലിഷ് മീഡിയം യുപി സ്കൂൾ പ്രിൻസിപ്പൽ വി.രാജേഷ് കുമാർ, അധ്യാപകൻ
SHARE

കൊച്ചി ∙ കോവിഡ് കാലത്തു മലയാള മനോരമ ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവ വിജയികൾക്ക് സംവിധായകൻ സത്യൻ അന്തിക്കാട്, യുവതാരം അനശ്വര രാജൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സംസ്ഥാനതല ചാംപ്യൻമാരായ എറണാകുളം കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിനുള്ള 25,000 രൂപയുടെ കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും റണ്ണേഴ്സ് അപ്പായ പന്തളം എൻഎസ്എസ് ഇംഗ്ലിഷ് മീഡിയം യുപി സ്കൂളിനുള്ള 15,000 രൂപയുടെ കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ഇരു സ്കൂളുകളിലെയും അധ്യാപകരും വിദ്യാർഥികളും ഏറ്റുവാങ്ങി. 

ജൂനിയർ വിഭാഗം കലാതിലകമായ കണ്ണൂർ ചെറുപുഴ ജെഎം യുപി സ്കൂൾ വിദ്യാർഥി കെ.ആർ.അഞ്ജന, കലാപ്രതിഭയായ കാക്കനാട് ഇടച്ചിറ മാർത്തോമ്മാ പബ്ലിക് സ്കൂൾ വിദ്യാർഥി കെ.എസ്.കാശിനാഥൻ, സീനിയർ  വിഭാഗം കലാതിലകമായ കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ വിദ്യാർഥി അങ്കിത അനീഷ്, സീനിയർ വിഭാഗം കലാപ്രതിഭാ പട്ടം പങ്കിട്ട കാക്കനാട് ഭവൻസ് ആദർശ വിദ്യാലയയിലെ എസ്.ജെ.വിശാൽ, എറണാകുളം കൊങ്ങോർപ്പിള്ളി ഗവ. എച്ച്എസ്എസിലെ സി.എസ്.ആനന്ദ് എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

10,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമാണ് ഇവർക്കു സമ്മാനിച്ചത്.

സീനിയർ വിഭാഗം കലാപ്രതിഭാ പട്ടം പങ്കിട്ട മലപ്പുറം തിരൂർക്കാട് എഎം എച്ച്എസ്എസ് മുൻ വിദ്യാർഥി ഷെർവിൻ ഷറഫ് തുടർപഠനത്തിനായി വിദേശത്തായതിനാൽ ചടങ്ങിനെത്തിയില്ലെങ്കിലും സദസ്സ് കയ്യടികളോടെ അഭിനന്ദനം അറിയിച്ചു. ആട്ടം പാട്ട് കലോത്സവത്തിന്റെ അനുഭവങ്ങളും വിജയികൾ പങ്കുവച്ചു.

ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ടോം ജോസഫ്, കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ വൈസ് പ്രിൻസിപ്പൽ പി.ജ്യോതി, പന്തളം എൻഎസ്എസ് സ്കൂൾ പ്രിൻസിപ്പൽ വി.രാകേഷ് കുമാർ, മലയാള മനോരമ മാർക്കറ്റിങ് ജനറൽ മാനേജർ ബി.ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു.

Content Summary : Attam Pattu Manorama Kalolsavam Winners

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS