റാങ്ക് ലിസ്റ്റ് നീട്ടൽ: പിഎസ്‌സി സുപ്രീം കോടതിയിലേക്ക്

HIGHLIGHTS
  • മുൻപു പല കേസുകളിലും ഹൈക്കോടതി ഉൾപ്പെടെ ഈ മാനദണ്ഡങ്ങൾ ശരിവച്ചതാണ്.
  • ചില ലിസ്റ്റുകൾക്കു 3 മാസത്തിൽ താഴെയേ കാലാവധി നീട്ടിക്കിട്ടിയുള്ളൂ
kerala-psc
SHARE

റാങ്ക് ലിസ്റ്റുകളുടെ കാലാവധി 3 മാസമെങ്കിലും നീട്ടണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ പിഎസ്‌സി. പതിറ്റാണ്ടുകളായി പിഎസ്‌സി പിന്തുടരുന്ന മാനദണ്ഡത്തിൽ മാറ്റം വരുത്താനാണു കോടതി ആവശ്യപ്പെടുന്നതെന്നും ഏതാനും റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കായി മാറ്റം വരുത്തിയാൽ മുൻ വർഷങ്ങളിൽ സമാന സാഹചര്യങ്ങളിൽ റദ്ദായ ലിസ്റ്റുകളിലുള്ളവരും കേസിനു പോകാൻ സാധ്യതയുണ്ടെന്നും പിഎസ്‌സി വിലയിരുത്തുന്നു. 

മുൻപു പല കേസുകളിലും ഹൈക്കോടതി ഉൾപ്പെടെ ഈ മാനദണ്ഡങ്ങൾ ശരിവച്ചതാണ്. ഈ സാഹചര്യത്തിലാണു സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചതെന്നു പിഎസ്‌സി അധികൃതർ വ്യക്തമാക്കി. 2021 ഫെബ്രുവരി 5നും ഓഗസ്റ്റ് 3നും ഇടയിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് ഓഗസ്റ്റ് 4 വരെ നീട്ടിയിരുന്നത്. ചില ലിസ്റ്റുകൾക്കു 3 മാസത്തിൽ താഴെയേ കാലാവധി നീട്ടിക്കിട്ടിയുള്ളൂ എന്നു ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചു. ട്രൈബ്യൂണലും ഹൈക്കോടതി സിംഗിൾ ബെഞ്ചും ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിച്ചില്ല. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ  ഉദ്യോഗാർഥികൾക്ക് അനുകൂലമായി വിധിയുണ്ടായി. 

14 ജില്ലകളിലെയും ലാസ്റ്റ് ഗ്രേഡ് സെർവന്റ്, വനിതാ സിവിൽ പൊലീസ് ഓഫിസർ, ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 പാലക്കാട്, എച്ച്എസ്ടി അറബിക്–കാസർകോട്, എച്ച്എസ്ടി നാച്ചുറൽ സയൻസ്–മലപ്പുറം, വയനാട്, അസി. സെയിൽസ്മാൻ–തൃശൂർ തുടങ്ങിയ ലിസ്റ്റുകളിൽ ഉൾപ്പെട്ടവരാണ് അപ്പീൽ നൽകിയത്.  

ഒഴിവുകൾ 101

കാലാവധി നീട്ടണമെന്ന ഹൈക്കോടതി ഉത്തരവു നടപ്പാക്കിയിരുന്നെങ്കിൽ നിയമനം ലഭിക്കുമായിരുന്നതു 101 പേർക്കാണ്. ഇതിൽ 96 ഒഴിവും ലാസ്റ്റ് ഗ്രേഡ് തസ്തികയിലാണ്. വനിതാ സിവിൽ പൊലീസ് ഓഫിസറുടെ 2 എൻജെഡി ഒഴിവും പാലക്കാട് ജില്ലയിലെ സ്റ്റാഫ് നഴ്സ് തസ്തികയുടെ 3 ഒഴിവുമാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

എച്ച്എസ്ടി അറബിക്–കാസർകോട്, എച്ച്എസ്ടി നാച്ചുറൽ സയൻസ്–മലപ്പുറം,  വയനാട്, അസി. സെയിൽസ്മാൻ–തൃശൂർ റാങ്ക് ലിസ്റ്റുകളും നീട്ടിയ കൂട്ടത്തിലുണ്ടെങ്കിലും ഒഴിവു റിപ്പോർട്ട് ചെയ്തിട്ടില്ല. ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിന്റെ 3 വർഷ കാലാവധി അവസാനിക്കേണ്ടിയിരുന്നതു 2021 ജൂൺ 29നായിരുന്നു. 

സർക്കാർ തീരുമാനപ്രകാരം ഓഗസ്റ്റ് 4 വരെ കാലാവധി ലഭിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 29 വരെ കാലാവധി ലഭിക്കുമായിരുന്നെങ്കിലും പിഎസ്‌സി സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതോടെ ഇതു നടപ്പാക്കാൻ കഴിയില്ല. ഇനി സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ തുടർ നടപടി ഉണ്ടാകൂ. 

Content Summary : Rank List Validity Extension Dispute; PSC to file appeal in Supreme Court

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS