ADVERTISEMENT

പട്ടിക ജാതി പരീക്ഷാർഥികൾക്ക് യുപിഎസ്‍സി എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. മധ്യപ്രദേശിലെ സാഗറിലുള്ള കേന്ദ്ര സർവകലാശാലയായ ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയയിലെ ഡോ. അംബേദ്കർ സെന്റർ ഫോർ എക്സലൻസ് (ഡിഎസിഇ) ആണ് അപേക്ഷകരെ ക്ഷണിക്കുന്നത്. പട്ടിക ജാതിക്കാർക്ക് സൗജന്യമായാണ് എൻട്രൻസ് പരിശീലനം. എസ്‍സി വിഭാഗത്തിൽ പ്രിലിമിനറി പരീക്ഷയെഴുതാൻ യോഗ്യതയുള്ളവർക്കും താൽപര്യമുള്ളവർക്കും അപേക്ഷിക്കാം. 2022 ഒക്ടോബർ മുതൽ ഒരു വർഷത്തേക്കുള്ള പരീക്ഷകൾക്കാണ് പരിശീലനം. ഡിഎസിഇ വെബ്സൈറ്റ് വഴി മാത്രമാണ് അപേക്ഷകൾ അയക്കേണ്ടത്. 

 

വെബ്സൈറ്റ്: https://www.dhsgsu.edu.in/index.php/en/academics/centres/amb-exc

 

ജൂൺ 25 മുതൽ അപേക്ഷകൾ അയയ്ക്കാം. ജൂലൈ ഒൻപതാണ് അവസാന തീയതി. 

 

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.dhsgsu.edu.in

 

Content Summary : Free Coaching for Scheduled students for the Civil Services examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com