ADVERTISEMENT

ചങ്കുപൊട്ടിക്കരയുന്ന ആ വിദ്യാർഥികളുടെ കണ്ണീരു പറയും എത്രത്തോളം പ്രിയങ്കരനായിരുന്നു അവർക്ക് ആ അധ്യാപകനെന്ന്. സ്ഥലം മാറിപ്പോകുന്ന ഗുരുവിനെ കരഞ്ഞുകൊണ്ടു യാത്രയാക്കിയ വിദ്യാർഥികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായത് കഴിഞ്ഞ ദിവസമാണ്. കശ്മീരിലെ ബുദ്ഗാമിൽ നിന്നാണ് ഹൃദയ സ്പർശിയായ വിഡിയോ പകർത്തിയിരിക്കുന്നത്.

 

സ്കൂളിനോടും പ്രിയപ്പെട്ട വിദ്യാർഥികളോടും വിടപറഞ്ഞ് അമരിഖ് സിങ് എന്ന അധ്യാപകൻ കാറിൽക്കയറി മടങ്ങാനൊരുങ്ങുമ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പെൺകുട്ടികളടങ്ങുന്ന വിദ്യാർഥികളുടെ ഒരു സംഘം അദ്ദേഹത്തെ യാത്രയാക്കുന്നത്. അധ്യാപകൻ യാത്രയാകുമ്പോൾ വിദ്യാർഥികളുടെ കരച്ചിലുയരുന്നതിൽ നിന്ന് അവർ എത്രത്തോളം അദ്ദേഹത്തെ സ്നേഹിച്ചിരുന്നുവെന്ന് വ്യക്തമാണെന്ന് പറഞ്ഞുകൊണ്ടാണ് ആളുകൾ ഈ വിഡിയോ പങ്കുവയ്ക്കുന്നത്.

 

ഹർപീത് സിങ് എന്ന സിഖ് ഫിസിഷ്യനാണ് ആദ്യമായി ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പിന്നീട് കശ്മീരിലെ പ്രാദേശിക ഓൺലൈൻ മാധ്യമങ്ങളിലടക്കം ഈ വിഡിയോ പ്രത്യക്ഷ്യപ്പെട്ടു. ഇത്തരമൊരു ദൃശ്യം അപൂർവമാണെന്നും അധ്യാപക– വിദ്യാർഥി ബന്ധത്തിന്റെ ഉത്തമ മാതൃകയാണിതെന്നും പറഞ്ഞുകൊണ്ടാണ് ഹർപീത് സിങ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.

 

Content Summary : Students Left Heartbroken After Their Teacher Was Transferred 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com