ADVERTISEMENT

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹയർസെക്കന്ററി സ്കൂളുകളിൽ  ഈ അദ്ധ്യയനവർഷത്തിൽ 11-ാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നുihrd.kerela.gov.in/thss വെബ്സൈറ്റ് മുഖേന ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 22 ജൂലൈ.  ഓൺലൈനായി അപേക്ഷിക്കുന്നവർ അപേക്ഷ പ്രക്രിയ പൂർത്തിയാക്കിയ ശേഷം പ്രസ്തുത വെബ്സൈറ്റിൽ നിന്ന് പൂർണ്ണമായ അപേക്ഷ ഡൗൺലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധ രേഖകളും 110 രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം (എസ്‌സി/എസ്ടി വിദ്യാർത്ഥികൾക്ക് 55 രൂപ) ജൂലൈ 25ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്കൂളുകളിൽ സമർപ്പിക്കേണ്ടതാണ്. സിബിഎസ്ഇ, െഎഎസ്‌സി വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് പ്രസ്തുത തീയതിയ്ക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമർപ്പിക്കുന്നതിന് യുക്തമായ അവസരം ലഭ്യമാക്കുന്നതാണ്.

 

ഐഎച്ച്ആ൪ഡിക്ക് കീഴിൽ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471-2543888,8547006804), അടൂർ (പത്തനംതിട്ട, 04734-224078, 8547005020), ചേർത്തല, (ആലപ്പുഴ, 0478-2552828,8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013), പീരുമേട് (ഇടുക്കി, 04869-233982, 8547005011), മുട്ടം (തൊടുപുഴ, 0486-2255755, 8547005014), കലൂർ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484-2623573, 8547005028), വരടിയം (തൃശൂർ, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തൽമണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്നിക്കൽ ഹയർ സെക്കന്ററി  സ്കൂളുകൾ നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്സൈറ്റ് ആയ ihrd.ac.in ലും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് email: ihrd.itd@gmail.com

 

Content Summary : IHRD Admission in Technical Higher Secondary School 2022- 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com