ADVERTISEMENT

തുടർ പഠനത്തിന്റെ വാതായനങ്ങൾ തുറന്ന് മലയാള മനോരമ ഹൊറൈസൺ പ്രദർശനം കോട്ടയം നാഗമ്പടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നുകൂടി. സമയം രാവിലെ 10 മുതൽ രാത്രി 7 വരെ. വിവിധ സർവകലാശാലകളിലെയും കോളജുകളിലെയും പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്താനും പ്രവേശനം നേടാനുംഅവസരമുണ്ട്. വിദഗ്ധർ നയിക്കുന്ന സെമിനാറുകളുമുണ്ട്. 

 

manorama-horizon-education-exhibition
കോട്ടയം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മനോരമ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനത്തിൽനിന്ന്. ചിത്രം: മനോരമ

കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, സിവിൽ, ഓട്ടമൊബീൽ, റോബട്ടിക്‌സ്, മൈനിങ്–പെട്രോളിങ്, നാനോ, ഇലക്‌ട്രോണിക് ആൻഡ് ഇലക്‌ട്രിക്കൽ, അഗ്രികൾചറൽ തുടങ്ങി വിവിധ എൻജിനീയറിങ് ശാഖകളെക്കുറിച്ച് മേളയിൽനിന്ന് അറിയാം. ഹോട്ടൽ മാനേജ്‌മെന്റ്, ഏവിയേഷൻ, ലോജിസ്റ്റിക്സ്, എയർപോർ‌ട്ട് മാനേജ്മെന്റ്, ടൂറിസം, ഷിപ്പിങ്, മറൈൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, വാണിജ്യം, ഇന്റീരിയർ ഡിസൈനിങ്, ആർക്കിടെക്ചർ, നിയമപഠനം, ഫാഷൻ ടെക്നോളജി, തുടങ്ങിയ മേഖലകളിലെ സാധ്യതകൾ പരിചയപ്പെടാം. നഴ്സിങ്, പാരാ മെഡിക്കൽ കോഴ്സുകളെപ്പറ്റി മനസ്സിലാക്കാം. യുകെ, അയർലൻഡ്, കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ സ്കോളർഷിപ്പോടെ പഠിക്കാനുള്ള സൗകര്യവുമുണ്ട്.  

career-channel-manorama-horizon-education-exhibition
കോട്ടയം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച മനോരമ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനം ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ ഉദ്ഘാടനം ചെയ്യുന്നു. മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു സമീപം. ചിത്രം : മനോരമ

 

വിദേശ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും സംശയങ്ങൾ ദൂരീകരിക്കുവാനുള്ള അവസരവും പ്രദർശനത്തിലുണ്ട്. മലയാള മനോരമ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനം 8ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ ഉദ്ഘാടനം ചെയ്തു. മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു പ്രസംഗിച്ചു.

 

Content Summary : Manorama Horizon Education Exhibition Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com