ADVERTISEMENT

കോട്ടയം ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ  പഠനഗവേഷണങ്ങൾക്കായി കോട്ടയം ഗവ. ഡെന്റൽ കോളജുമായി പാത്താമുട്ടം സെന്റ്ഗിറ്റ്‌സ് കോളജ് ഓഫ് എൻജിനീയറിങ് ധാരണാപത്രം ഒപ്പിട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേണിങ്, ഡീപ്  ലേണിങ് എന്നിവയിൽ സെന്റർ ഓഫ് എക്സലൻസ് ആയി പ്രവർത്തിക്കുന്ന സെന്റ്ഗിറ്റ്‌സ്, ഡെന്റൽ കോളജിലെ വിവിധ വകുപ്പുകളിലെ സങ്കീർണ മേഖലകളിൽ സാങ്കേതികസഹായം നൽകും. ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ടി.ബീന, സെന്റ് ഗിറ്റ്‌സ് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. സി.ജോസഫ്കുഞ്ഞ് പോൾ എന്നിവർ  ധാരണാപത്രം കൈമാറി. ഡോ. സന്തോഷ് പി.മാത്യു, ഡോ. ആത്മജ കെ.നായർ, ഡോ. ഡോ. ട്വിങ്കിൾ എസ്.പ്രസാദ്, ഡോ. മെറിൻ ജോസ് എന്നിവർ പങ്കെടുത്തു.

Content Summary : Saintgits College of Engineering signs MOU with Govt. Dental College, Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com