ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയ 2,31,063 പേരിൽ 59 പേരൊഴികെ എല്ലാവരും ഉപരിപഠന യോഗ്യത നേടി. 

 

െഎസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കേരളത്തിൽ 100% വിജയം. കേരളത്തിൽ 162 സ്കൂളുകളിൽനിന്നായി പരീക്ഷയെഴുതിയ 7823 പേരും വിജയം നേടി. ദേശീയതലത്തിൽ 99.97% ആണു വിജയം. 500ൽ 498 മാർക്ക് (99.6%) നേടിയ തിരുവനന്തപുരം മുക്കോല സെന്റ് തോമസ് റസിഡൻഷ്യൻ സ്കൂളിലെ എസ്.ജെ. ആതിര ദേശീയതലത്തിൽ രണ്ടാമതും കേരളത്തിൽ ഒന്നാമതുമെത്തി.

icse-kerala-topper-gauri-arun
ഗൗരി അരുൺ

ടാറ്റ എൽഎക്സി കമ്പനിയിൽ പ്രോഗ്രാം മാനേജരനായ തിരുവനന്തപുരം പാങ്ങപ്പാറ സംഗീതാ നഗർ ഹീര ഹാർഡൻസിൽ എസ്.എൽ. ഷിലുവിന്റെയും ഇടുക്കി എൻജിനീയറിങ് കോളജ് അധ്യാപിക ഡോ. ആർ. ജീനയുടെയും മകളാണ് ആതിര. ഫിസിക്സിൽ ഗവേണമാണു ഭാവിലക്ഷ്യം.

 

തിരുവനന്തപുരം മുക്കോല സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ ഗൗരി അരുൺ ആണു കേരളത്തിൽ രണ്ടാമത് – 99.4%. കുമാരപുരം മോസ്ക് ലെയ്ൻ ‘ദിയ’യിൽ ഡോ.അരുൺ സദാശിവന്റെയും ഗവ. ഡെന്റൽ കോളജ് പ്രഫസർ ഡോ.റോഷ്നി രമേഷിന്റെയും മകളാണ് ഗൗരി. എൻജിനീയറിങ് വിദ്യാർഥിയായ സഹോദരൻ അശ്വിൻ 2018ലെ ഐസിഎസ്ഇ പരീക്ഷയിൽ സംസ്ഥാനത്തു മൂന്നാം റാങ്ക് നേടിയിരുന്നു.

 

കേരളത്തിൽ മുന്നിലെത്തിയ മറ്റുള്ളവർ: വിഷ്ണു യു.പ്രഭു (സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ, മുക്കോല, തിരുവനന്തപുരം), മാളവിക കിഷോർ, ദേവശ്രീ വിഷ്ണുദാസ് (ഇരുവരും ലെക്കോൾ ചെമ്പക സ്കൂൾ, ശ്രീകാര്യം, തിരുവനന്തപുരം), ജോഷ്ബീ ബെന്നി, നയന ഷാജി മേക്കുന്നേൽ (ഇരുവരും മാർ അത്തനേഷ്യസ് ഇന്റർനാഷനൽ സ്കൂൾ എറണാകുളം)– എല്ലാവർക്കും 99.2%.

 

ആദ്യ ടേമിൽ ഒബ്ജക്ടീവ് പരീക്ഷയായിരുന്നതിനാൽ വിദ്യാർഥികൾക്കു കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞില്ലെന്നും എന്നാൽ രണ്ടാം ടേമിൽ നേരിട്ടുള്ള ക്ലാസുകളും കൂടുതൽ മോഡൽ പരീക്ഷകളും നടത്തിയത് കേരളത്തിൽ മികച്ച പ്രകടനത്തിനു സഹായകരമായതായി ഐസിഎസ്ഇ കേരള ചാപ്റ്റർ സെക്രട്ടറി ഫാ. ജയിംസ് മുല്ലശ്ശേരി പറഞ്ഞു.രാജ്യത്തു പരീക്ഷയെഴുതിയ 692 ഭിന്നശേഷി വിദ്യാർഥികളിൽ 78 പേരും 90 ശതമാനത്തിലേറെ മാർക്ക് സ്വന്തമാക്കി. കാഴ്ചപരിമിതരായ 22 പേരിൽ 9 പേർ 90 ശതമാനത്തിലേറെ നേടി.

 

Content Summary : ICSE results: 110 students in top three ranks, all qualify from Kerala schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com