യുകെയിൽ ഉപരിപഠനം: ജനുവരിയിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

edroots-international-study-in-the-uk-apply-now-image-two
SHARE

യുകെയിൽ ഉപരിപഠനം നടത്താൻ  ആഗ്രഹിക്കുന്ന, കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് എഡ്‌റൂട്ട്‌സ് ഇന്റർനാഷനൽ മുഖേന ഇപ്പോൾ അപേക്ഷാ നടപടിക്രമങ്ങൾ ആരംഭിക്കാം. വർഷത്തിൽ പ്രധാനമായും രണ്ടു തവണയാണ് ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നടത്തുക. ഇതിൽ, ജനുവരിയിലെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള നടപടികളാണ് ഇപ്പോൾ ആരംഭിക്കുന്നത്.

പഠനം പൂർത്തിയാക്കിയ ശേഷം രണ്ടു വർഷത്തെ പോസ്റ്റ് സ്റ്റഡി വീസ ലഭിക്കാനുള്ള സൗകര്യവും ഇപ്പോൾ യുകെയിൽ ലഭ്യമാണ്. പൂർത്തിയാക്കിയ കോഴ്‌സുമായി ബന്ധപ്പെട്ട ജോലി തന്നെ ഈ സമയത്തു ലഭ്യമായാൽ വീസ നീട്ടിയെടുക്കാനുമാകും എന്നതാണ് പ്രധാന ആകർഷണം. 

എൻട്രൻസോ ഐഇഎൽടിഎസോ ഇല്ലാതെ തന്നെ ബ്രിട്ടിഷ് സർവകലാശാലകളിൽ പ്രവേശനം നേടുന്നതിനുള്ള സൗകര്യമാണ് എഡ്‌റൂട്ട്‌സ് ഇന്റർനാഷനൽ ലഭ്യമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ പദ്ധതി തയാറാക്കുന്നതിന് എഡ്‌റൂട്ട്‌സിന്റെ പഴ്‌സനൽ കൗൺസിലറുടെ സേവനവും ലഭിക്കും. 

2007ൽ പ്രവർത്തനം ആരംഭിച്ച എഡ്‌റൂട്ട്‌സ് ഇന്റർനാഷനൽ ഇന്ന് കേരളത്തിലെ ഏറ്റവും പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൽറ്റൻസി  സ്ഥാപനങ്ങളിലൊന്നാണ്. പതിനഞ്ചു വർഷത്തിനിടെ 9850 ലധികം വിദ്യാർഥികൾക്ക് വിവിധ ലോകരാജ്യങ്ങളിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിക്കൊടുത്തിട്ടുണ്ട്. യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, അയർലൻഡ്, ജർമനി, ഫ്രാൻസ്,  മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഏതാനും വർഷങ്ങളായി, അപേക്ഷിക്കുന്ന 100 ശതമാനത്തോളം വിദ്യാർഥികൾക്കും സ്റ്റുഡന്റ് വീസ ലഭ്യമാക്കാൻ എഡ്‌റൂട്ട്‌സ് ഇന്റർനാഷനലിനു സാധിച്ചിട്ടുണ്ട്. 

edroots-international-study-in-the-uk-apply-now-image-one

ഒൻപതു രാജ്യങ്ങളിലായി ഇരുനൂറിലധികം സർവകലാശാലകളുടെ റെപ്രസന്റേഷനാണ് എഡ്റൂട്ട്സിനുള്ളത്. ഉയർന്ന യോഗ്യതയും പരിശീലനവും പരിചയസമ്പത്തുമുള്ള പ്രഫഷനലുകളാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മികച്ച സ്ഥാപനങ്ങളും കോഴ്‌സുകളും തിരഞ്ഞെടുക്കാനുള്ള സഹായം നൽകുന്നത്. ഓരോ വിദ്യാർഥിയുടെയും അപേക്ഷ പിഴവുകൾ കൂടാതെ സമർപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള വ്യക്തിഗത ശ്രദ്ധയാണ് എഡ്റൂട്ട്സ് നൽകുന്നത്. കരിയർ കൗൺസിലിങ്, ടെസ്റ്റുകൾക്കുള്ള തയാറെടുപ്പ്, അപേക്ഷാ നടപടിക്രമങ്ങൾ, വീസ പ്രോസസിങ്, പ്രീ ഡിപ്പാർച്ചർ സെഷൻ, പോസ്റ്റ് അറൈവൽ സെഷൻ തുടങ്ങിയവയിലും പിന്തുണയും മാർഗനിർദേശങ്ങളും നൽകുന്നു. 

സിഇഒ മുസ്തഫ കൂരിയുടെ നേതൃത്വത്തിലാണ് എഡ്‌റൂട്ട്‌സ് ഇന്റർനാഷനൽ പ്രവർത്തിക്കുന്നത്. ഡയറക്ടർമാർ വിദേശ രാജ്യങ്ങളിൽ പഠിച്ചവരും ജോലി ചെയ്തിട്ടുള്ളവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകളിൽനിന്ന് പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരുമാണ്. 

പെരിന്തൽമണ്ണ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കാഞ്ഞങ്ങാട്, മംഗലാപുരം എന്നിവിടങ്ങളിൽ എഡ്‌റൂട്ട്‌സ് ഓഫിസ് പ്രവർത്തിക്കുന്നു. യുകെ, യുഎഇ എന്നീ രാജ്യങ്ങളിലും സേവനം ലഭ്യമാണ്.

Content Summary : Edroots International - Study in the UK - Apply Now

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}