പ്ലസ്‌വൺ: അപേക്ഷിച്ചത് നാലേമുക്കാൽ ലക്ഷത്തിലേറെപ്പേർ, ആദ്യ അലോട്മെന്റ് ഇന്ന്

HIGHLIGHTS
  • വിഎച്ച്എസ്ഇ ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.
  • സ്പോർട്സ് ക്വോട്ട പ്രവേശനത്തിന്റെയും ആദ്യ അലോട്മെന്റുമുണ്ടാകും.
kerala-hscap-first-allotment-result-2022
Representative Image. Photo Credit: AjayTvm/Shutterstock
SHARE

തിരുവനന്തപുരം∙ വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഹയർസെക്കൻഡറി അലോട്മെന്റ് ഇന്നു രാവിലെ പ്രസിദ്ധീകരിക്കും. സ്പോർട്സ് ക്വോട്ട പ്രവേശനത്തിന്റെയും ആദ്യ അലോട്മെന്റുമുണ്ടാകും. ഏകജാലക വെബ്സൈറ്റിൽ (www.admission.dge.kerala.gov.in) ലോഗിൻ ചെയ്ത് അലോട്മെന്റ് അറിയാം. ഇതനുസരിച്ചുള്ള പ്രവേശനം 10ന് പൂർത്തിയാക്കും.

ഒന്നാം ഓപ്ഷനിൽ അലോട്മെന്റ് ലഭിച്ചവർക്ക് സ്ഥിരം പ്രവേശനവും താഴ്ന്ന ഓപ്ഷനിൽ അലോട്മെന്റ് ലഭിച്ചവർക്ക് താൽക്കാലിക പ്രവേശനവും നേടാം. രണ്ടാം അലോട്മെന്റ് 15ന് പുറത്തിറങ്ങും. ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ച ദിവസം ഒരേ സമയം ലോഗിൻ ചെയ്തവരുടെ തിരക്ക് കാരണം വെബ്സൈറ്റ് പണിമുടക്കിയിരുന്നു. ഇത്തവണ ഇത് ആവർത്തിക്കാതിരിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. 

നാലേമുക്കാൽ ലക്ഷത്തിലേറെപ്പേരാണു പ്ലസ് വണ്ണിന് അപേക്ഷിച്ചിരിക്കുന്നത്. 10% കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ പൊതു മെറിറ്റിൽ ലയിപ്പിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ വിധി വരാനുള്ളതിനാൽ ഈ സീറ്റുകൾ ഒഴിച്ചിട്ടുള്ള അലോട്മെന്റാണു പ്രസിദ്ധീകരിക്കുക. അവധി പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിലും പ്രവേശന നടപടികൾ മുടക്കമില്ലാതെ നടത്തണമെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Content Summary : Kerala HSCAP first allotment result 2022 to be declared on August 5

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}