ADVERTISEMENT

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ക്ലാസുകളിൽ ആദ്യ അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്ന് അവസാനിക്കും. 4,71,849 അപേക്ഷകരിൽ 2,38,150 പേർക്കാണ് ആദ്യ അലോട്മെന്റ് ലഭിച്ചത്. രണ്ടാം അലോട്മെന്റ് 15നും  മൂന്നാം അലോട്മെന്റ് 22നും ‍പ്രസിദ്ധീകരിക്കും. മുഖ്യ ഘട്ടത്തിലെ പ്രവേശനം 24ന് പൂർത്തിയാക്കി 25ന് ക്ലാസുകൾ ആരംഭിക്കും. 

 

ആദ്യ അലോട്മെന്റിൽ താഴ്ന്ന ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിച്ചതിനെ തുടർന്ന് താൽക്കാലിക പ്രവേശനം നേടിയവർക്ക് അടുത്ത അലോട്മെന്റിനു മുന്നോടിയായി ഏതാനും ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കാനുള്ള അവസരവും ഇന്നു കൂടിയുണ്ട്. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്കൂളിലാണു നൽകേണ്ടത്. അലോട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ അടുത്ത അലോട്മെന്റുകളിൽ പരിഗണിക്കില്ല. ‍

 

ആദ്യ അലോട്മെന്റിൽ ഇടം ലഭിക്കാത്തവർക്ക് അടുത്ത അലോ‍ട്മെന്റിൽ അവസരം ലഭിക്കും. ഇതുവരെ അപേക്ഷിക്കാത്തവർക്കും അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്മെന്റിന് പരിഗണിക്കാത്തവർക്കും മൂന്നാം അലോട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്മെന്റിനായി പുതിയ അപേക്ഷകൾ നൽകാം.

 

Content Summary : Plus one admission: First allotment ends today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com