ADVERTISEMENT

അഖിലേന്ത്യാതലത്തിൽ എംഡി, എംഎസ്, ഡിപ്ലോമ, എംഡിഎസ്, പിജി ഡിഎൻബി പ്രവേശനത്തിന് നീറ്റ് പിജി അടിസ്ഥാനത്തിലുള്ള കൗൺസലിങ് സെപ്റ്റംബർ 1 മുതൽ. ആദ്യ റൗണ്ട് അലോട്മെന്റ് ഫലം സെപ്റ്റംബർ എട്ടിനു പ്രസിദ്ധീകരിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഭാഗമായ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി താഴെപ്പറയുന്ന സീറ്റുകളിലേക്കു സിലക്‌ഷൻ നടത്തും (www.mcc.nic.in). 

 

∙ 50% അഖിലേന്ത്യാ ക്വോട്ട സീറ്റുകൾ.

∙ കേന്ദ്ര സർവകലാശാലകൾ, കൽപിത സർവകലാശാലകൾ, പിജി ഡിഎൻബി – അഖിലേന്ത്യാ ക്വോട്ട ഉൾപ്പെടെ മുഴുവൻ സീറ്റുകളും, എഎഫ്എംഎസ് സ്ഥാപനങ്ങൾ (റജിസ്ട്രേഷൻ മാത്രം).

medical-pg-first-allotment-information-table

 

പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് വെബ്സൈറ്റിലുണ്ട്. പക്ഷേ, വിവിധ കേന്ദ്രങ്ങളിലെ എയിംസ്, തിരുവനന്തപുരം ശ്രീചിത്ര, ജിപ്മെർ, ചണ്ഡിഗഡ് പിജിഐഎംഇആർ, ബെംഗളൂരു നിംഹാൻസ് എന്നിവയിലെ പ്രോഗ്രാമുകൾ ഈ കൗൺസലിങ്ങിൽ വരില്ല; ഐഎൻഐ–സിഇടി എന്ന ദേശീയപരീക്ഷ വഴിയാണ് അവയിലെ സിലക്‌ഷൻ.

 

Content Summary : NEET PG 2022: MCC issues counselling schedule, register from 1 September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com