23,518 പേരുമായി റാങ്ക് ലിസ്റ്റ്; എൽഡിസി നിയമനം ഒരു മാസത്തിനകം

HIGHLIGHTS
  • എൽഡിസി സാധ്യതാ ലിസ്റ്റിൽനിന്ന് 175 പേർ റാങ്ക് ലിസ്റ്റിൽ കുറഞ്ഞു.
  • ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലേതു പോലെ എൽഡിസി റാങ്ക് ലിസ്റ്റിലും ഉദ്യോഗാർഥികളുടെ മാർക്ക് ഉൾപ്പെടുത്തിയിട്ടില്ല.
kerala-psc-ldc-ranklist-2022-released
Representative Image. Photo Credit: AshTproductions/Shutterstock.
SHARE

വിവിധ വകുപ്പുകളിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 11,968, സപ്ലിമെന്ററി ലിസ്റ്റിൽ 10,553, ഭിന്നശേഷി ലിസ്റ്റിൽ 997 ഉൾപ്പെടെ 23,518 പേരാണ് 14 ജില്ലയിലുമായി ലിസ്റ്റിലുള്ളത്. ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിൽ–2596. കുറവ് വയനാട് ജില്ലയിൽ–678. മുൻ റാങ്ക് ലിസ്റ്റിൽ 36783 പേരാണ് ഉണ്ടായിരുന്നത്. ഇത്തവണ 13,265 പേർ കുറഞ്ഞു. 1300ലധികം ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു മാസത്തിനകം നിയമന ശുപാർശ തയാറാക്കും. 

സാധ്യതാ ലിസ്റ്റിലെ 175 പേരില്ല 

എൽഡിസി സാധ്യതാ ലിസ്റ്റിൽനിന്ന് 175 പേർ റാങ്ക് ലിസ്റ്റിൽ കുറഞ്ഞു. 14 ജില്ലകളിലുമായി 23,693  (മെയിൻ ലിസ്റ്റ്–11847, സപ്ലിമെന്ററി ലിസ്റ്റ്–10772, ഭിന്നശേഷി ലിസ്റ്റ്–1074) പേരായിരുന്നു സാധ്യതാ ലിസ്റ്റിൽ. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ഹാജരാകാത്തത് ഉൾപ്പെടെ കാരണങ്ങളാൽ 175 പേർ പുറത്തായി. 

റാങ്ക് ലിസ്റ്റിൽ മാർക്കില്ല 

ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലേതു പോലെ എൽഡിസി റാങ്ക് ലിസ്റ്റിലും ഉദ്യോഗാർഥികളുടെ മാർക്ക് ഉൾപ്പെടുത്തിയിട്ടില്ല. പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റായതിനാലാണിത്. തസ്തികമാറ്റം വഴി എൽഡിസി, കയർ കോർപറേഷനിൽ എൽഡിസി (എൻസിഎ–മുസ്‌ലിം, ഒബിസി), എൽഡിസി (സ്പെ.റി. എസ്ടി–കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം), എൽഡിസി (സ്പെ.റി. എസ്‌സി/എസ്ടി– തിരുവനന്തപുരം) എന്നീ തസ്തികകളുടെ പരീക്ഷയും കഴിഞ്ഞ നവംബർ 20നു നടത്തിയിരുന്നു. ഈ ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് മാർക്കുകൂടി ഉൾപ്പെടുത്തി എൽഡിസി റാങ്ക് ലിസ്റ്റുകൾ വീണ്ടും പ്രസിദ്ധീകരിക്കും. 

എൽഡിസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ: 

പുനഃപരിശോധന, കോപ്പി അപേക്ഷ 45 ദിവസത്തിനകം

എൽഡിസി ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കായി റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 45 ദിവസത്തിനകം അപേക്ഷിക്കാം. 

പുനഃപരിശോധനയ്ക്ക് 85 രൂപയാണു ഫീസ്. ഇത് 0051-PSC-105 State PSC 99- Examination Fee എന്ന അക്കൗണ്ട് ഹെഡിൽ ട്രഷറിയിൽ അടച്ച ഒറിജിനൽ ചെലാൻ രസീത് സഹിതം അപേക്ഷിക്കണം. ഫോട്ടോ കോപ്പിക്ക് 335 രൂപയാണു ഫീസ്. ഇതു ട്രഷറിയിൽ അടയ്ക്കേണ്ട അക്കൗണ്ട് ഹെഡ് 0051-PSC-800-State PSC 99- Other Receipts.  അപേക്ഷ ബന്ധപ്പെട്ട ജില്ലാ ഓഫിസർക്ക് അയയ്ക്കണം. 

ലിസ്റ്റിൽനിന്ന് ഒഴിവാകാൻ 15 ദിവസം

ഉദ്യോഗാർഥികൾക്കു റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകാൻ 15 ദിവസത്തിനകം അപേക്ഷിക്കണം. ഉദ്യോഗാർഥിയുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ (സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം), നോട്ടറിയുടെ സത്യവാങ്മൂലം എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്. ഉദ്യോഗാർഥികൾ സ്വയം തയാറാക്കുന്ന അപേക്ഷയാണ് ഇതുവരെ സ്വീകരിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഇതിനു പ്രത്യേക അപേക്ഷാ ഫോം പിഎസ്‌സി തയാറാക്കിയിട്ടുണ്ട്. ഫോം വെബ്സൈറ്റിൽ ലഭിക്കും. റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ലഭിക്കുന്ന അപേക്ഷ മാത്രമേ പരിഗണിക്കൂ.

സമുദായ വ്യത്യാസം: അപേക്ഷ ഒരു മാസത്തികം

റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർഥിയുടെ പേരിനു നേരെ രേഖപ്പെടുത്തിയ ജാതി/സമുദായത്തിൽ വ്യത്യാസം വന്നിട്ടുണ്ടെങ്കിൽ തിരുത്തൽ വരുത്താൻ ഒരു മാസത്തിനകം അപേക്ഷ നൽകണം. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയ ജാതി/സമുദായത്തിന്റെയും ഹാജരാക്കിയ രേഖയുടെയും അടിസ്ഥാനത്തിലാണു റാങ്ക് ലിസ്റ്റിൽ ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യത്യാസം വന്നിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒരു മാസത്തിനകം ജില്ലാ ഓഫിസർക്ക് അപേക്ഷ നൽകണം. 

Content Summary : Kerala PSC LDC Rank List 2022 Out

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}