കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ ആദ്യ 10 റാങ്കിൽ ഒൻപതും പാലാ ബ്രില്യന്റിന്

Mail This Article
കോട്ടയം ∙ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിലെ ആദ്യ 10 റാങ്കുകളിൽ 9 ഉം പാലാ ബ്രില്യന്റ് സ്റ്റഡിസെന്ററിൽ പഠിച്ച വിദ്യാർഥികൾക്കു ലഭിച്ചു. ആദ്യത്തെ 500 റാങ്കിൽ 365 ഉം ബ്രില്യന്റിനു നേടാനായി. 13 ജില്ലകളിലും ബ്രില്യന്റിലെ കുട്ടികൾ ഒന്നാമതെത്തി. ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിശ്വനാഥ് വിനോദ്, രണ്ടാം റാങ്ക് നേടിയ തോമസ് ബിജു ചീരംവേലിൽ എന്നിവർ ബ്രില്യന്റിൽ പരിശീലനം നേടിയവരാണ്.
നവജോത് ബി കൃഷ്‌ണൻ (3– ാം റാങ്ക്), ആൻമേരി (4– ാം റാങ്ക്),അനുപം ലോയ് ഗീറ്റോ (5– ാം റാങ്ക്), റിയാ മേരി വർഗീസ് (6– ാം റാങ്ക്), അമാൻ റിഷാൽ (8– ാം റാങ്ക്), ദേവ് എൽവിസ് (9– ാം റാങ്ക്), ആര്യൻ എസ്. നമ്പൂതിരി (10–ാം റാങ്ക്) എന്നിവരും ബ്രില്യന്റിന്റെ അഭിമാനമായി. എസ്‌സി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ കെ.പി.ലക്ഷ്‌മീഷ്, 2–ാം റാങ്ക് നേടിയ ടി.അദിത്, എസ്ടി വിഭാഗത്തിൽ 2–ാം റാങ്ക് നേടിയ ജെഫറി സാം മാമ്മൻ എന്നിവരും ബ്രില്യന്റിൽ പരിശീലനം നേടിയവരാണ്. വിജയികളെ ബ്രില്യന്റിന്റെ ഡയറക്ടർമാരും അധ്യാപകരും അഭിനന്ദിച്ചു.
ജെഇഇ/ നീറ്റ് പരീക്ഷയ്ക്കുള്ള പുതിയ ബാച്ചുകൾ 12 ന് ആരംഭിക്കും. പാലായ്‌ക്കു പുറമേ എറണാകുളം, തൃശൂർ, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സെന്ററുകളിലും ഒരു വർഷം നീളുന്ന റീപ്പീറ്റേഴ്‌സ് പ്രോഗ്രാമുണ്ടാകും. അർഹരായ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പും ലഭിക്കും. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.brilliantpala.org
Content Summary : Kerala Engineering 2022 : Brilliant Pala is shining with 1st 9 rank out of 10