ADVERTISEMENT

ഓട്ടോണമി (സ്വയംഭരണം) ലഭിച്ച കേരളത്തിലെ ആദ്യ സാങ്കേതിക കലാലയങ്ങളിലൊന്നായ സെന്റ് ഗിറ്റ്സ് ആദ്യ ബിരുദാനന്തര ബിരുദ ബാച്ചുകൾ വിജയകരമായി പൂർത്തിയാക്കി. തങ്ങളൂടെ കരിക്കുലവും സിലബസും പഠനശൈലിയും കാലാനുസൃതമായി പരിഷ്‌കരിച്ച് കോട്ടയം ജില്ലയിലെ സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ് വിദ്യാഭ്യാസരംഗത്ത് രാജ്യാന്തര സഹകരണം ഉൾപ്പെടെ തിളക്കമാർന്ന നേട്ടങ്ങളുമായാണ് മികവിന്റെ പടവുകൾ കയറുന്നത്. പ്രഥമ ബാച്ചിന്റെ ബിരുദദാനച്ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയ കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സ്വയംഭരണപദവിയിലൂടെ കോളജുകൾ വിദ്യാർഥികൾക്കും സമൂഹത്തിനും നൽകുന്ന ഗുണഫലങ്ങൾ വിശദീകരിച്ചിരുന്നു

 

ഓട്ടോണമസ് സ്ഥാപനങ്ങൾ സാങ്കേതിക വിദ്യാഭ്യാസത്തെ എങ്ങിനെ കൂടുതൽ മെച്ചപ്പെടുത്തുന്നു?

saint-gits-social-facebook-promotion-image-one

 

ഓരോ വർഷവും നിരവധി മാറ്റങ്ങളും ട്രെൻഡുകളും ഗതിനിർണയിക്കുന്ന മേഖലയാണ് എൻജിനീയറിങ് വിദ്യാഭ്യാസം. പുതിയ കാലഘട്ടത്തിലെ വിദ്യാർഥികളാവട്ടെ അവരുടെ കഴിവുകൾ, അഭിരുചികൾ, നൈപുണ്യം എന്നിവ പരിപോഷിപ്പിക്കുന്ന മേഖലകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നു. ആധുനിക സാങ്കേതികവിദ്യയുടെ ഫലമായി ധാരാളം പുതിയ പഠനമേഖലകൾ വർഷാവർഷം കൂട്ടിച്ചേർക്കപ്പെടുന്നു. കൂടാതെ ലോകമെമ്പാടും സമസ്തമേഖലകളിലും ദൂരവ്യാപകമായ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് കോവിഡ് കാലഘട്ടം കടന്നുപോകുന്നതോടെ, പരമ്പരാഗത രീതികളെയും പ്രയോഗങ്ങളെയും സങ്കല്പങ്ങളെയും പാടെ അട്ടിമറിച്ചുകൊണ്ട് ഈ രംഗത്ത് നവീനരീതികളും സംവിധാനങ്ങളും പ്രത്യക്ഷപ്പെടുകയും ചെയ്തു. വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ക്യാംപസ് സിലക്‌ഷനിലും പുതു സംവിധാനങ്ങളും രീതികളും ആശയങ്ങളും വന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ വിദ്യാഭ്യാസമേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞിരിക്കുന്നു. ആഗോളതലത്തിലും ദേശീയതലത്തിലുമുണ്ടായ മാറ്റങ്ങൾക്ക് അനുസരിച്ച്, വിദ്യാഭ്യാസരീതിയും സമീപനവും മാറ്റുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ ഭാവിയുടെ വെല്ലുവിളികൾ നേരിടാൻ കഴിയുകയുള്ളൂ.

saint-gits-social-facebook-promotion-image-two

 

സ്വയംഭരണവും തുടരുന്ന മികവും 

 

സ്വയംഭരണം ലഭിച്ച സെന്റ് ഗിറ്റ്സ് എ.പി.ജെ അബ്ദുൽ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റിയുമായി (കേരള സാങ്കേതിക സർവകലാശാല-കെടിയു) അഫിലിയേറ്റ് ചെയ്തിരിക്കുന്നു. പാഠ്യപദ്ധതിയും അധ്യാപനരീതികളും മറ്റും സ്ഥാപനം കാലോചിതമായി രൂപപ്പെടുത്തി പരിഷ്കരിക്കുമെങ്കിലും ബിരുദം നൽകുന്നത് സാങ്കേതിക സർവകലാശാല തന്നെയാണ്. സംസ്ഥാനത്തെ സാങ്കേതിക സർവകലാശാലയായ കെടിയുവിന്റെ 2022-ലെ റിസൾട്ട് പ്രകാരം ബി.ടെക് ബിരുദത്തിനർഹരായ, കേരളത്തിലെ നൂറ്റമ്പതോളം കോളജുകളിലെ വിദ്യാർഥികളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ആദ്യ പതിനാലിനുള്ളിലാണ് സെന്റ് ഗിറ്റ്സ്. കൂടാതെ, മികച്ച വിദ്യാർഥികൾക്ക് മാത്രം നിശ്ചിത മാനദണ്ഡങ്ങളിലൂടെ നേടാൻ കഴിയുന്ന ബി.ടെക് (ഓണേഴ്സ്), കോളജിലെ നൂറ് പ്രതിഭകൾ കരസ്ഥമാക്കിയപ്പോൾ, ആ നേട്ടം കൈവരിച്ചവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് മൂന്നാമത് ആണെന്നത് സെന്റ് ഗിറ്റ്സ് കോളജിന്റെ ഉയർന്ന റേറ്റിങ് വെളിവാക്കുന്നു. 

 

saint-gits-social-facebook-promotion-image-four

കോഴ്‌സുകളും പരീക്ഷകളും നവീകരിക്കപ്പെടുന്നു 

 

എൻജിനീയറിങ് മേഖലയിലെ നവീകരണം, അത്യാധുനിക സാങ്കേതികവിദ്യകൾ, ആശയങ്ങൾ, സംവിധാനങ്ങൾ എന്നിവ മനസ്സിലാക്കി വിദ്യാർഥികൾക്ക് ഏറ്റവും കാലികമായ എൻജിനീയറിങ് പ്രവണതകളിൽ അവഗാഹം ഉണ്ടെന്ന് ഉറപ്പാക്കുന്നതിനായി സെന്റ് ഗിറ്റ്സ് കോഴ്‌സുകൾ പരിഷ്കരിക്കുകയും പുതുതലമുറ കോഴ്‌സുകൾ ആരംഭിക്കുകയും ചെയ്യുന്നു.

 

saintgits-group-of-institutions-corporate-office

ഇതിനും പുറമേ നൈപുണ്യ വികസനത്തിനായും മൂല്യാധിഷ്ഠിതമായും ഹ്രസ്വകാലകോഴ്‌സുകൾ കരിക്കുലത്തിൽ ഉൾക്കൊള്ളിക്കുന്നുമുണ്ട്. ഓരോ സെമസ്റ്ററിലും വിദ്യാർഥികൾ പഠിക്കേണ്ട വിവിധ വിഷയങ്ങളും പ്രായോഗികപരിശീലനം നേടേണ്ട ലാബുകളും ഐച്ഛികവിഷയങ്ങളും വിദഗ്ദ്ധസമിതിയുടെ നിർദേശപ്രകാരം കോളജ് നിശ്ചയിക്കുന്നു. പരീക്ഷകളുടെ മാർക്കിങ് സ്‌കീം സ്വയം നിർണയിക്കുന്നതിന് പുറമെ ചോദ്യപേപ്പർ തയ്യാറാക്കുന്നതും അവയുടെ മൂല്യനിർണയവും കോളജിലെ പരീക്ഷാവിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവ നിർവഹിക്കുന്നത് അതാത് വിഷയങ്ങൾ പഠിപ്പിച്ച അധ്യാപകരോ മറ്റ് കോളജുകളിൽനിന്നുള്ള പ്രമുഖ അധ്യാപകരോ ആയിരിക്കും. ഓരോ സെമസ്റ്ററിലും അവസാന പരീക്ഷയ്ക്ക് ശേഷം രണ്ടാഴ്ചക്കുള്ളിൽ റിസൾട്ട് പ്രഖ്യാപിക്കുവാൻ ഈ സംവിധാനത്തിന് സാധിക്കുന്നു എന്നത് ഓട്ടോണമസ് കോളജിന്റെ മേന്മ തന്നെയാണ്.

 

ഉയർന്ന പ്ലേസ്മെന്റ് 

 

എൻജിനീയറിങ് വിദ്യാർഥികൾ സാങ്കേതികേതര കഴിവുകളും ആർജ്ജിക്കേണ്ടതിനാൽ വിദഗ്ധരായ പ്ലേസ്മെന്റ് ട്രെയിനിങ് ടീം നടപ്പിലാക്കി വരുന്ന പബ്ലിക് സ്പീക്കിങ്, പ്ര‌ഫഷനൽ റൈറ്റിങ്, ബയോഡേറ്റ തയ്യാറാക്കൽ തുടങ്ങിയ സോഫ്റ്റ് സ്‌കില്ലുകൾ വിദ്യാർഥികളുടെ നേതൃപാടവം, ടീം വർക്ക്, ആശയവിനിമയശേഷി എന്നിവയുടെ വികസനത്തിന് സഹായിക്കുന്നു. വർഷാവർഷം പല ക്യ‌ാംപസുകൾ സന്ദർശിച്ചു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നിരവധി സെലക്‌ഷൻ പ്രോസസുകൾ നടത്തിയിരുന്ന പ്രമുഖ കമ്പനികൾ, അതിനു പകരം നല്ല ക്യ‌ാംപസുകൾ മാത്രം സന്ദർശിക്കുകയും സെലക്‌ഷൻ പ്രോസസ് ഓൺലൈനാക്കി മാറ്റുകയും ചെയ്തു. കോവിഡ് മഹാമാരിയിൽ പുതിയ നിയമനങ്ങൾ മാറ്റിവച്ച കമ്പനികൾ, ഈ വർഷം കൂടുതൽ റിക്രൂട്ട്മെന്റുകൾ നടത്തുന്നതായാണ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. മികച്ച കമ്പനികളിൽ ഉയർന്ന ജോലി ലഭിക്കുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന സുസജ്ജമായ പ്ലേസ്മെന്റ് ഡിപ്പാർട്ട്മെൻറ് വഴി നൂറിലധികം കമ്പനികളിൽ സ്വദേശത്തും വിദേശത്തുമായി വിദ്യാർഥികൾ ജോലി നേടിയിട്ടുണ്ട്. ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, എംആർഎഫ്, ഇൻഫോസിസ്, ഐടിസി, ഫെഡറൽ ബാങ്ക് തുടങ്ങിയ പ്രമുഖ കമ്പനികൾ ക്യ‌ാംപസിൽ വന്ന് മിടുക്കരായ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നു. ഐ.ബി.എം, ടി.സി.എസ്, ഈ.വൈ, ഡെലോയിറ്റ്, മാർലാബ്‌സ്, വിപ്രോ, എസ്.എ.പി ലാബ്‌സ്, ആമസോൺ, യു.എസ്.ടി ഗ്ലോബൽ, കോഗ്‌നിസൻറ്, മഹീന്ദ്രാ, ടാറ്റാ ELXSI, Entuple Technologies, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങി ലോകത്തെതന്നെ മുൻനിര കമ്പനികൾ വിദ്യാർഥികളെ റിക്രൂട്ട് ചെയ്തുവരുന്നു. ഇക്കഴിഞ്ഞ വർഷം മാത്രം അറുനൂറോളം പ്ലേസ്‌മെന്റ് ഓഫറുകളാണ് കോളജിലെ വിദ്യാർഥികൾ നേടിയത്. സോഫ്ട്‍വെയർ കമ്പനികൾക്ക് പുറമേ സിവിൽ, മെക്കാനിക്കൽ പോലെയുള്ള കോർ എൻജിനീയറിങ് ബ്രാഞ്ചുകളിലെ വിദ്യാർഥികൾക്കും മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നീൽ കൺസ്ട്രക്‌ഷൻ & കോൺട്രാക്റ്റിങ് പോലെയുള്ള വൻകിട സ്ഥാപങ്ങളിൽ ജോലി ലഭിക്കുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.

 

വിവിധ അംഗീകാരങ്ങൾ 

 

എൻജിനീയറിങ് പഠന ശാഖകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സ് (ഐ.ഇ),അക്രഡിറ്റേഷൻ ലഭിച്ച ഈ സ്ഥാപനം 2002 മുതൽ ഐ.എസ്. ഓ അംഗീകാരം നേടിയിട്ടുണ്ട്. അഞ്ച് എൻജിനീയറിങ് ബ്രാഞ്ചുകൾക്കും എംസിഎ, എംബിഎ കോഴ്‌സുകൾക്കും നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻബിഎ) അംഗീകാരം ആറ് വർഷത്തേക്കു ലഭിച്ച സ്ഥാപനമാണിത്. ബിടെക്, എംടെക്, എംസിഎ, ഇന്റഗ്രേറ്റഡ് എംസിഎ എന്നീ കോഴ്സുകളാണ് സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടന്നുവരുന്നത്. കൂടാതെ, സാങ്കേതിക-മാനേജ്മെൻറ് വിഷയങ്ങളിൽ മുപ്പതോളം അക്കാദമിക് വിദഗ്ധരുടെ മേൽനോട്ടത്തിൽ എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലയുടെ കീഴിൽ ഗവേഷണം ചെയ്യുന്നതിനുള്ള സൗകര്യവും ഈ സ്ഥാപനത്തിലുണ്ട്. അക്രഡിറ്റേഷൻ ലഭിച്ച പഠനശാഖകൾ ഉള്ളതിനാൽ ഇവിടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് രാജ്യാന്തരതലത്തിലുള്ള തൊഴിൽലഭ്യത പതിന്മടങ്ങ് വർദ്ധിക്കുന്നുവെന്നത് എടുത്തുപറയേണ്ടതാണ്.

 

നിരന്തരം പുതുക്കുന്ന പരിശീലന സൗകര്യങ്ങൾ 

 

വ്യവസായ, വാണിജ്യ ലോകത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഏറ്റവും പുതുമയുള്ള കോഴ്സുകളും അതിനു സഹായകരമാകുന്ന നൂതന വിദ്യാഭ്യാസ രീതിയും ആണ് സെന്റ് ഗിറ്റ്സ് പിന്തുടരുന്നത്. പരമ്പരാഗത കോഴ്സുകൾക്ക് പുറമേ റോബട്ടിക്സ് ആൻഡ് ഓട്ടമേഷൻ, ഫുഡ് ടെക്നോളജി, ബി.ഡിസൈൻ കോഴ്സുകൾ ആരംഭിച്ചത് അതിനു തെളിവാണ്. ഹാൻഡ്‌സ് ഓൺ ട്രെയിനിങ്ങിന്റെയും പരമ്പരാഗത ക്ലാസ്‌റൂം പഠനത്തിന്റെയും സമന്വയമാണ് ആധുനികകാലത്തെ വിദ്യാർഥികൾക്ക് വേണ്ടത്. ഹാൻഡ്-ഓൺ ലേണിങ് പ്രോഗ്രാമുകളും അത്യാധുനിക ഗവേഷണ ലാബുകളും അവരുടെ കഴിവുകളും ആശയഗ്രഹണശേഷിയും നൈപുണ്യവും മെച്ചപ്പെടുത്തി, പുതിയ കാലഘട്ടത്തിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ അവരെ പ്രാപ്തരാക്കുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളിൽ വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി സ്ഥാപിതമായ സെന്റ് ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (എഐ & എം‌എൽ), ഏതു കോഴ്‌സിലുമുള്ള വിദ്യാർഥികൾക്ക് നിർമ്മിതബുദ്ധി, മെഷീൻ ലേണിങ് എന്നീ അതിവേഗം വളരുന്ന മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. ലോകത്തെ മുൻനിര സർവകലാശാലയായ അമേരിക്കയിലെ ലോവലിലുള്ള യൂണിവേഴ്സിറ്റി ഓഫ് മാസച്യുസിറ്റ്സുമായി ചേർന്ന് പഠന മേഖലയിൽ പുതിയ ഉയരങ്ങൾ താണ്ടുവാൻ ഉതകുന്ന ട്വിന്നിങ് പ്രോഗ്രാമുകൾ വിദ്യാർഥികൾക്ക് അവസരങ്ങളുടെ പുതു ലോകം തുറക്കുന്നു.

 

സംരംഭകത്വം, ഗവേഷണം 

 

വിദ്യാർഥികളുടെ പുതിയ ആവേശമായ സംരംഭകത്വവും നൂതന ആശയങ്ങളുടെ ആവിഷ്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യം ആരംഭകാലം മുതൽ കോളജ് പിന്തുടർന്നുവരുന്നു. വിവിധ ഇൻഡസ്ട്രികളുമായി യോജിച്ചു നടത്തുന്ന സൃഷ്ടി എന്ന ദേശീയ തലത്തിലുള്ള എൻജിനീയറിങ് പ്രോജക്ട് പ്രദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുക്കുന്നു. ബിസിനസ് അഭിരുചിയുള്ള വിദ്യാർഥികൾക്ക് സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങുവാൻ സഹായകമായ ഇന്നവേഷൻ സെന്റർ കേരളത്തിലെ ഏറ്റവും മികച്ചവയിലൊന്നായി മാറി ഇൻകുബേറ്റർ പദവിയിൽ എത്തിക്കഴിഞ്ഞു. പഠനകാലഘട്ടത്തിൽ തന്നെ ക്യാംപസ് കേന്ദ്രീകരിച്ചു സ്വന്തം കമ്പനികൾ തുടങ്ങുകയും പഠനശേഷം ബിസിനസ് വിപുലീകരിക്കുകയും ചെയ്ത നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും.കൂടാതെ, കേരള സർക്കാരിന്റെ സ്റ്റാർട്ടപ് മിഷൻ അംഗീകാരമുള്ള ഇന്റർനെറ്റ് ഓഫ് തിങ്സ് ലാബും ഫാബ് ലാബും വിദ്യാർഥികളെ നവീന ടെക്നോളജികൾ ഉപയോഗിക്കുവാൻ പ്രാപ്തരാക്കുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ കീഴിൽ ഐടി, ഇലക്ട്രോണിക്സ്, അനുബന്ധ മേഖലകൾ എന്നിവയിൽ ഗവേഷണവും വികസനവും നടത്തുന്നതിനുള്ള സ്ഥാപനമായ സി-ഡാക്കുമായി കോളജിലെ ഗവേഷകർക്കും വിദ്യാർഥികൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു 

 

വിദ്യാഭ്യാസരംഗത്തെ സൂക്ഷ്മാംശങ്ങളിൽ പോലും പുലർത്തുന്ന ഗുണനിലവാരമാണ് സെന്റ് ഗിറ്റ്സിന്റെ വിജയത്തിന് പിന്നിലെ അടിസ്ഥാനപാഠം. കഴിഞ്ഞ കാലഘട്ടങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ഓട്ടോണമി പദവി, ഇൻഡസ്ട്രിക്കനുയോജ്യമായ സിലബസ് ഉണ്ടാക്കാൻ തങ്ങളെ പ്രാപതരാക്കിയെന്ന് സെന്റ് ഗിറ്റ്സ് ഡയറക്ടർ തോമസ്.ടി. ജോൺ അവകാശപ്പെടുന്നു. ഓട്ടോണമസ് പദവിയിലൂടെ ലഭ്യമായ ഫ്ലെക്സിബിലിറ്റിയിലൂടെ ഇൻഡസ്ട്രിയുമായി കൂടുതൽ ശക്തമായ ബന്ധം ഉണ്ടാക്കുന്നതിനും അതുവഴി ഇന്റേൺഷിപ്പുകളും പ്ളേസ്മെന്റുകളും ഉറപ്പാക്കുന്നതിനും സെന്റ് ഗിറ്റ്സിനു സാധിക്കുന്നുണ്ട്. സമൂഹത്തോട് പ്രതിബദ്ധതയുള്ള സ്ഥാപനമെന്ന നിലയിൽ മികച്ച വിദ്യാർഥികൾക്ക് പഠന ചെലവുകളുടെ ആയാസം കുറയ്ക്കാൻ ഉള്ള നിരവധി സ്കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ സെന്റ് ഗിറ്റ്സ് സ്ഥാപനങ്ങൾ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ കൈവരിച്ച നേട്ടങ്ങൾ മാതൃകാപരവും സമൂഹത്തിന് ഗുണപ്രദവുമാണ്. തികച്ചും മത്സരാധിഷ്ഠിതമായ മേഖലയിൽ തങ്ങളുടേതായ ഇടം നേടുക മാത്രമല്ല ''ലേൺ ഗ്രോ എക്സൽ ''എന്ന സ്ഥാപനത്തിന്റെ ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട് പുതിയ പന്ഥാവുകളിലൂടെ സഞ്ചരിക്കുകയാണ് സെന്റ് ഗിറ്റ്സ്.

 

കൂടുതൽ വിവരങ്ങൾക്ക് 

വിശദവിവരങ്ങൾക്ക് വിളിക്കുക : 8129400674

ഇ – മെയിൽ : admissions@saintgits.org

വെബ്‌സൈറ്റ് : https://saintgits.org 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com