നവീകരണം ‘ഗ്രീൻ സ്കൂൾ’ ആശയത്തിൽ, പിഎം–ശ്രീ: അപേക്ഷ ഒക്ടോബർ 1 മുതൽ

HIGHLIGHTS
  • ലക്ഷ്യം പ്രാദേശികഭാഷകളിൽ കുട്ടികളെ കൂടുതൽ പ്രാവീണ്യമുള്ളവരാക്കുക.
  • പദ്ധതിയിലേക്കു സ്‌കൂളുകളെ തിരഞ്ഞെടുക്കുക ചാലഞ്ച് മോഡിലൂടെ.
pm-shri-scheme
Representative Image. Photo Credit: poltu shyamal/ Shutterstock
SHARE

ന്യൂഡൽഹി ∙ രാജ്യത്തെ 14,500 സർക്കാർ സ്കൂളുകൾ നവീകരിക്കാനുള്ള പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ (പിഎം–ശ്രീ) പദ്ധതിയുടെ അപേക്ഷാ നടപടികൾ ഒക്ടോബർ 1 മുതൽ നവംബർ 30 വരെ നടക്കും. പ്രത്യേക വെബ് പോർട്ടലിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ‘ഗ്രീൻ സ്കൂൾ’ ആശയത്തിലാകും നവീകരണമെന്നും രാജ്യത്തിന്റെ പൈതൃകവും മറ്റും കുട്ടികൾക്കു മനസ്സിലാക്കിക്കൊടുക്കുന്ന ആശയങ്ങളിലാകും സ്കൂൾ പ്രവർത്തിക്കുകയെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.

പ്രാദേശികഭാഷകളിൽ കുട്ടികളെ കൂടുതൽ പ്രാവീണ്യമുള്ളവരാക്കുന്നതും സ്കൂളിന്റെ ലക്ഷ്യമാണ്. പ്രാദേശിക വ്യവസായ സ്ഥാപനങ്ങളുമായി കൈകോർത്ത് നൈപുണ്യ വികസന പദ്ധതികൾ സ്കൂളിൽ നടപ്പാക്കുമെന്നും മന്ത്രാലയം വിശദീകരിക്കുന്നു.

ചാലഞ്ച് മോഡിലൂടെയാകും പദ്ധതിയിലേക്കു സ്‌കൂളുകളെ തിരഞ്ഞെടുക്കുന്നത്. ആദ്യ 2 വർഷത്തേക്കു വർഷത്തിൽ 4 തവണ പോർട്ടലിലൂടെ അപേക്ഷ ക്ഷണിക്കും. ഒരു ബ്ലോക്ക് പഞ്ചായത്തിലോ നഗരസഭയിലോ ആയി 2 സ്കൂളുകൾ തിരഞ്ഞെടുക്കും. ഇതിൽ ഒരെണ്ണം പ്രൈമറി സ്കൂളും ഒരെണ്ണം സീനിയർ സെക്കൻഡറി സ്കൂളും ആയിരിക്കും.

ഒറ്റനോട്ടത്തിൽ

∙ പദ്ധതിക്ക് ആകെ ചെലവഴിക്കുന്നത് – 27,360 കോടി രൂപ

∙ കേന്ദ്ര സർക്കാർ വിഹിതം – 18,128 കോടി രൂപ

∙ സംസ്ഥാന വിഹിതം – 9,232 കോടി രൂപ

∙ പദ്ധതി 5 വർഷത്തേക്ക്

നിബന്ധനകൾ ഏറെ

∙ 2020 ൽ പ്രാബല്യത്തിൽ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങൾ നടപ്പാക്കാൻ സന്നദ്ധത അറിയിക്കുന്ന ധാരണാപത്രം സംസ്ഥാനവും കേന്ദ്രവും തമ്മിൽ ഒപ്പിടണം. ഇതുചെയ്യുന്ന സംസ്ഥാനങ്ങൾക്കു മാത്രമാണു പിഎം–ശ്രീയിൽ അപേക്ഷിക്കാൻ അവസരം. യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യൂക്കേഷനിലെ (യുഡിഐഎസ്‍ഇ) മാനദണ്ഡം അനുസരിച്ചാകും സ്കൂളുകളുടെ യോഗ്യത നിശ്ചയിക്കുക. ഓരോ ഘട്ടത്തിലും എത്ര സ്കൂളുകളെ തിരഞ്ഞെടുക്കുമെന്നു വ്യക്തമാക്കിയിട്ടില്ല. ചാലഞ്ചിൽ ഭാഗമാകുന്ന സ്കൂളുകളുടെ മികവ് അനുസരിച്ച് എണ്ണത്തിൽ മാറ്റമുണ്ടാകുമെന്നാണു വിശദീകരണം.

Content Summary : Government Schools Will Be Upgraded By Centre Under PM SHRI Scheme

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}