ADVERTISEMENT

തിരുവനന്തപുരം ∙ ഹൈസ്കൂൾ വിഭാഗത്തിൽ പ്രത്യേകം ഇംഗ്ലിഷ് അധ്യാപകരില്ലാത്ത സ്കൂളുകളിൽ ഇക്കൊല്ലം ദിവസവേതന നിയമനത്തിന് സർക്കാർ ഉത്തരവ്. മൂന്നോ നാലോ ഹൈസ്കൂൾ ഡിവിഷൻ മാത്രമുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഇങ്ങനെ നിയമനം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. 

അഞ്ചു ഡിവിഷനിൽ കുറവുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിലവിൽ ഇംഗ്ലിഷ് അധ്യാപക തസ്തികയില്ല. ഇംഗ്ലിഷ് അധ്യാപനത്തിന്റെ നിലവാരത്തെത്തന്നെ ഇതു ബാധിക്കുന്നതായി വിമർശനം ഉയർന്നിരുന്നു. സംസ്ഥാനത്ത് ഇത്തരത്തിൽ 413 ഹൈസ്കൂളുകളുണ്ട്. 

 

വിഷയം ഹൈക്കോടതിയിൽ എത്തുകയും ഇംഗ്ലിഷിനെ ഭാഷാ വിഷയമായി പരിഗണിച്ച്, മറ്റു ഭാഷാ വിഷയങ്ങൾക്കു തസ്തിക അനുവദിക്കുന്ന രീതിയിൽ പീരിയഡ് അടിസ്ഥാനത്തിൽ തസ്തിക അനുവദിക്കണമെന്ന കോടതി ഉത്തരവിടുകയും ചെയ്തതിനെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി. 

 

കോർ വിഷയങ്ങളുടെ കൂട്ടത്തിൽപെടുത്തിയാണ് ഇംഗ്ലിഷിനു തസ്തിക അനുവദിച്ചിരുന്നത്. ഇതിൽനിന്ന് അടർത്തിമാറ്റി ഭാഷാവിഷയമായി പരിഗണിച്ച് പീരിയഡ് അടിസ്ഥാനത്തിൽ തസ്തിക അനുവദിക്കുമ്പോൾ, അതു മറ്റു കോർ വിഷയങ്ങളിലെ അധ്യാപക തസ്തികകളുടെ വിന്യാസത്തെ ബാധിച്ചേക്കാമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. 

 

ഇതിനു പരിഹാരമായി കോർ വിഷയങ്ങളിലെ അധ്യാപക തസ്തിക വിന്യാസം സന്തുലിതമായി പുനഃക്രമീകരിക്കാൻ പഠന സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇക്കൊല്ലത്തെ നിയമനം ദിവസവേതനാടിസ്ഥാന ത്തിലാക്കിയത്. സമിതിയുടെ  റിപ്പോർട്ട് ലഭിച്ചശേഷമാകും തുടർനടപടികൾ.

 

Content Summary : Because of the shortage of English teachers in schools, the government has declared a daily wage recruitment campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com