പ്ലസ് ടു ഫലത്തിന് പിന്നാലെ പ്ലസ് വൺ സർട്ടിഫിക്കറ്റ്; ‘ഇംപ്രൂവ്മെന്റ്’ ഇല്ലാതെ സർക്കാർ

HIGHLIGHTS
  • നിലവിൽ പ്ലസ് വൺ മാർക്ക് എവിടെയും വിദ്യാർഥികൾക്ക് ആവശ്യമില്ല.
  • വർഷങ്ങളായി സ് വൺ സർട്ടിഫിക്കറ്റുകൾ സ്കൂളുകളിൽ കെട്ടിക്കിടക്കുന്നു.
plus-one-improvement-certificate-published-after-plus-two-result
Representative Image. Photo Credit: Chinnapong-istock/Shutterstock
SHARE

പാലക്കാട്∙ പ്ലസ് ടു ഫലം വന്ന്, കോളജ് പ്രവേശനം പൂർത്തിയായപ്പോൾ പ്രയോജനമില്ലാതെ ഏറെ വൈകി പ്ലസ് വൺ സർട്ടിഫിക്കറ്റ് എത്തി. ജനുവരിയിൽ എഴുതിയ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റുകളാണു സ്കൂളുകളിൽ വിതരണത്തിന് എത്തിയിരിക്കുന്നത്. ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ഫലം പ്രഖ്യാപിക്കുന്നത് ഒന്നും രണ്ടും വർഷത്തെ മാർക്കുകൾ കൂട്ടിയാണ്. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം ഉൾപ്പെടെ ചേർത്താണു പ്ലസ്ടു സർട്ടിഫിക്കറ്റ് വിദ്യാർഥികൾക്കു നൽകുന്നത്. നിലവിൽ പ്ലസ് വൺ മാർക്ക് എവിടെയും വിദ്യാർഥികൾക്ക് ആവശ്യമില്ല. 

പ്ലസ്ടു സർട്ടിഫിക്കറ്റ് ലഭിക്കുന്നതു വരെ വിദ്യാർഥികൾക്കു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രം ഉപകരിക്കുന്ന വയാണ് ഇവ. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കു ശേഷം ആരെങ്കിലും പഠനം നിർത്തിയിട്ട് വീണ്ടും രണ്ടാം വർഷത്തെ പരീക്ഷയ്ക്കു അപേക്ഷിക്കണമെങ്കിൽ പ്ലസ്‌ വൺ സർട്ടിഫിക്കറ്റ് ആവശ്യമാണ്. അല്ലാത്ത വിദ്യാർഥികൾക്കു വൈകി വന്ന ഈ സർട്ടിഫിക്കറ്റ് കൊണ്ടു പ്രയോജനമില്ല. വർഷങ്ങളായി സർക്കാർ ഇതുപോലെ വിദ്യാർഥികൾക്കു ആവശ്യമില്ലാത്ത സമയത്ത് പ്ലസ് വൺ സർട്ടിഫിക്കറ്റുകൾ സ്കൂളുകളിൽ എത്തിക്കുകയും ഇവ സ്കൂളുകളിൽ തന്നെ കെട്ടിക്കിടക്കുകയുമാണെന്ന് അധ്യാപകർ പറയുന്നു.

Content Summary : Plus One Improvement Certificate published after plus two results

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS