ADVERTISEMENT

ന്യൂഡൽഹി ∙ സിബിഎസ്ഇ സ്കൂൾ വിദ്യാർഥികൾക്കായി ആര്യഭട്ട ഗണിത് ചാലഞ്ച്, വായന ചാലഞ്ച് എന്നിവ നടത്തുന്നു. ആര്യഭട്ട ഗണിത് ചാലഞ്ചിൽ 8 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കു പങ്കെടുക്കാം. 15ന് 5.30 വരെ അപേക്ഷിക്കാം. ഇതിൽ വിജയിക്കുന്ന 3 പേർ ഡിസംബർ 15നു നടക്കുന്ന രണ്ടാം ഘട്ടത്തിൽ ഭാഗമാകും. കംപ്യൂട്ടർ അധിഷ്ഠിത മത്സരത്തിൽ ഓരോ റീജനിൽ നിന്നും 100 വിദ്യാർഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും. www.cbseacademic.nic.in.

 

വായന ചാലഞ്ചിൽ ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലുള്ള മത്സരത്തിന്റെ ആദ്യഘട്ടം സ്കൂളുകളിലാണ്. 6,7 ക്ലാസുകളും 8 മുതൽ 10 വരെ ക്ലാസുകളും ഉൾപ്പെടുന്ന 2 വിഭാഗങ്ങളായുള്ള മത്സരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഓരോ വിഭാഗത്തി‍ൽ നിന്നും 2 പേരെ വീതം തിരഞ്ഞെടുക്കും. വിവരങ്ങൾ: cbse.reading.mission@ cbseshiksha.in

 

Content Summary : CBSE Aryabhata Ganit Challenge 2022 Registration Begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com