ADVERTISEMENT

വിദേശത്തു പഠനം എന്നു കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ യുകെയാവും ആദ്യം വരിക. രാജ്യാന്തര പ്രശസ്തിയുള്ള സർവകലാശാലകളും തൊഴിൽ സാധ്യതയുള്ള പ്രഫഷനൽ കോഴ്സുകളും മൂലമാകാം (2 Year Post Study Work Visa GIR) യുകെയിൽ പഠനത്തിനു പോകുന്ന മലയാളികളുടെ എണ്ണം ഓരോ വർഷവും കൂടുന്നത്. യുകെയിൽ ഉന്നത പഠനവും കരിയറും ആഗ്രഹിക്കുന്നുണ്ടെങ്കിൽ സാന്റമോണിക്ക, മലയാള മനോരമയുമായി സഹകരിച്ചു നടത്തുന്ന വിദേശ വിദ്യാഭ്യാസ പ്രദർശനം നിങ്ങൾക്കുള്ളതാണ്. 19 ന് കൊച്ചി മറൈൻ ഡ്രൈവിലുള്ള താജ് ഗേറ്റ് വേ ഹോട്ടലിലും 20 ന് കോട്ടയം വിൻസർ കാസിൽ ഹോട്ടലിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ യുകെ വിദ്യാഭ്യാസ പ്രദർശനം നിങ്ങളുടെ സ്വപ്നങ്ങൾക്കു വഴികാട്ടിയാകും. പ്രവേശനം സൗജന്യമാണ്. 

യുകെയിലെ മുൻനിര സർവകലാശാലകളെ ഒരുകുടക്കീഴിൽ അണിനിരത്തുന്ന വിദ്യാഭ്യാസ പ്രദർശനത്തിൽ എൻജിനീയറിങ്, െഎടി, കംപ്യൂട്ടർ സയൻസ്, ബിസിനസ് മാനേജ്മെന്റ്, ഹെൽത്ത് സയൻസ്, നഴ്സിങ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ആർട്സ് തുടങ്ങി നിരവധി മേഖലകളിലെ ഡിഗ്രി, മാസ്റ്റേഴ്സ് കോഴ്സുകളെയും പാത്ത്‌വേ പ്രോഗ്രാമുകളെയും അടുത്തറിയാം. പഠന അവസരങ്ങൾ, പ്രവേശന മാനദണ്ഡങ്ങൾ, അപേക്ഷാ പ്രക്രിയ, സ്കോളർഷിപ്പ്, ഇന്റേൺഷിപ്, ഗ്രാജ്വേറ്റ് റൂട്ട് വീസ, പോസ്റ്റ് സ്റ്റഡി അവസരങ്ങൾ, സ്റ്റേ ബാക്ക് തുടങ്ങിയവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സർവകലാശാലാ പ്രതിനിധികളോടു നേരിട്ടു ചോദിച്ച് സംശയനിവാരണം വരുത്താം. അതത് സർവകലാശാലകളിൽ നിങ്ങൾക്ക് അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാൻ സർവകലാശാലാ പ്രതിനിധികൾ നിങ്ങളെ സഹായിക്കും. കോഴ്‌സും സർവകലാശാലയും തീരുമാനിക്കാനും ഇന്റേൺഷിപ്പുകൾ, വർക്ക് പ്ലേസ്‌മെന്റുകൾ, കോഴ്‌സ് ഘടന, അക്രഡിറ്റേഷനുകൾ മുതലായവയെക്കുറിച്ചു വിശദമായി മനസ്സിലാക്കാനും എക്സ്പോ  സഹായിക്കും.

രേഖകൾ വിലയിരുത്തി കോഴ്‌സിനുള്ള യോഗ്യത പരിശോധിക്കുവാനും അപേക്ഷ നേരിട്ടു സമർപ്പിക്കാനും 2023  ബാച്ചിലേക്കുള്ള അതിവേഗ പ്രവേശന ഓഫർ സാധ്യമാക്കാനുമുള്ള സംവിധാനവും ലഭ്യമാണ്. വിദ്യാർഥികൾക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകളും നേടാം. വിദ്യഭ്യാസ ലോൺ  സേവനത്തിനായി പ്രമുഖ ബാങ്കുകളുടെ കൗണ്ടറുകളും പ്രദർശനത്തിലുണ്ട്. വിദഗ്ധർ നയിക്കുന്ന സെമിനാർ സെഷനുകൾ  ഇടവേളകളിൽ ക്രമീകരിച്ചിട്ടുണ്ട്.

സ്പോട് അസസ്മെന്റും പ്രോസസിങ്ങും ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകൾ,  IELTS / UKVI / IELTS / PTE സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകൾ  കൊണ്ടുവരണം. ഓൺലൈൻ റജിസ്റ്റർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. 

https://www.overseaseducationexpo.com/ukeducationfair

റജിസ്റ്റർ ചെയ്യുന്നവർക്ക് ഇ മെയിലിൽ  ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് എക്സ്പോയിൽ പ്രവേശിക്കാം. ഓൺലൈനായി റജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ പ്രദർശന സ്ഥലത്ത് സ്പോട് റജിസ്ട്രഷനുള്ള സൗകര്യം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :  04844150999,9645222999 

Content Summary : Santa Monica UK Education Expo 2022 - Register Now 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com