ADVERTISEMENT

ന്യൂഡൽഹി ∙ നാലു വർഷ ബിരുദ കോഴ്സുകൾ അടുത്ത അധ്യയനവർഷം മുതൽ രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും ആരംഭിക്കുമെന്നും കോഴ്സിന്റെ മാനദണ്ഡങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും യുജിസി ചെയർമാൻ എം. ജഗദേഷ് കുമാർ പറഞ്ഞു. 45 കേന്ദ്ര സർവകലാശാലകൾക്കു പുറമേ രാജ്യത്തെ മികച്ച സംസ്ഥാന– സ്വകാര്യ സർവകലാശാലകളിലും കോഴ്സ് ലഭ്യമാക്കുമെന്നും ഒട്ടേറെ കൽപിത സർവകലാശാലകളും ഇതിനു താൽപര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

പുതിയ കോഴ്സിന്റെ മാർഗരേഖയ്ക്ക് അന്തിമ രൂപം നൽകിയിട്ടുണ്ട്. അടുത്ത അധ്യയന വർഷം ബിരുദ പ്രവേശനം തേടുന്നവർക്ക് ഈ കോഴ്സിലും ചേരാൻ സാധിക്കും. ഈ വർഷം ഒന്നാം വർഷ ബിരുദത്തിനു ചേർന്നവർക്കു 4 വർഷമാക്കി കോഴ്സ് നീട്ടാനുള്ള സൗകര്യവും ക്രമീകരിക്കും.

 

ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണു 4 വർഷ ബിരുദ കോഴ്സുകൾ യുജിസി അവതരിപ്പിക്കുന്നത്. മികച്ച സ്കോറിൽ 4 വർഷ കോഴ്സ് പൂർത്തിയാക്കുന്നവർക്കു നേരിട്ടു പിഎച്ച്ഡിക്കു പ്രവേശനം നേടാനുള്ള അവസരമുണ്ടാകും. ഇവർക്കു വേണ്ടി ഒരു വർഷത്തെ പിജി കോഴ്സുകളും ഒരുക്കും.

Content Summary : Four year degree course from next year onwards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com