ഫൗണ്ടേഷൻ എന്ന വാക്കിന്റെ അർഥം അടിത്തറ എന്നാണ്. അടിത്തറയ്ക്കു ബലമുണ്ടെങ്കിലേ ആകാശംമുട്ടെ ഉയരമുള്ള കെട്ടിടങ്ങൾക്കു പോലും നിലനിൽപുള്ളൂ. അതുപോലെ, പഠനത്തിലും കരിയറിലും ഉയരണമെന്ന് ആകാശത്തോളം സ്വപ്നം കണ്ടാൽ മാത്രം പോരാ. അതു സഫലമാക്കാൻ മികച്ച അക്കാദമിക അടിത്തറയൊരുക്കുവാനും ശ്രദ്ധിക്കണം. ലക്ഷ്യങ്ങൾ എത്ര വലുതുമാകട്ടെ, അതിലേക്കെത്താനുള്ള മാർഗങ്ങളെക്കുറിച്ച് തീരെ ചെറിയ ക്ലാസുകൾ മുതൽ അന്വേഷിക്കണം. അങ്ങനെ, ഉറച്ച ലക്ഷ്യബോധവുമായി കഠിനാധ്വാനം ചെയ്യുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകാനുള്ള പദ്ധതികൾ അവതരിപ്പിക്കുകയാണ് പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ.
ചെറിയ ക്ലാസുകൾ മുതൽ നീറ്റ്, ജെഇഇ, ഒളിംപ്യാഡ്, ഐഐഎസ്ഇആർ, ഐഐഎസ്‌സി തുടങ്ങിയ വിവിധ എൻട്രൻസ് പരീക്ഷകളെ അഭിമുഖീകരിക്കുന്നതിനു വേണ്ട അടിത്തറയൊരുക്കുക എന്നതാണ് പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ ഫൗണ്ടേഷൻ ആൻഡ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ലക്ഷ്യം. ഈ പ്രോഗ്രാമിൽ ഓഫ് ലൈൻ, ഓൺലൈൻ ബാച്ചുകളായിരിക്കും ഉണ്ടാവുക. ഫൗണ്ടേഷൻ പ്രോഗ്രാമിൽ പ്രവേശനം നേടണമെങ്കിൽ പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ നടത്തുന്ന സ്ക്രീനിങ് ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കണം.
ഓൺലൈൻ ബാച്ചിലേക്ക് പ്രവേശനത്തിനായുള്ള സ്ക്രീനിങ് ടെസ്റ്റ് നവംബർ 27 നും ഓഫ് ലൈൻ ബാച്ചിലേക്കുള്ള സ്ക്രീനിങ് ടെസ്റ്റ് ഡിസംബർ നാലിനും നടക്കും. brilliantpala.org എന്ന വെബ്‌സൈറ്റിലെ സ്ക്രീനിങ് ടെസ്റ്റ് എന്ന ഓപ്ഷൻ സെലക്ട് ചെയ്‌ത് ഈ പ്രോഗ്രാമിൽ റജിസ്റ്റർ ചെയ്യാം. 5, 6,7,8,9 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ടെസ്റ്റിൽ പങ്കെടുക്കാൻ അവസരം. ടെസ്റ്റിലെ സ്കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും ഫൗണ്ടേഷൻ ആൻഡ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം.
ഫൗണ്ടേഷൻ പ്രോഗ്രാം ക്ലാസുകളിലൂടെ യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് സയൻസിലും കണക്കിലും മികച്ച നിലവാരത്തിലുള്ള പരിശീലനം ഉറപ്പുവരുത്തുകയാണ് ബ്രില്യന്റ് ചെയ്യുന്നത്. എൻട്രൻസ് പരീക്ഷകളിലെ ഓരോ ചോദ്യത്തിനും എത്ര സമയം ചെലവഴിച്ച് ഉത്തരം എഴുതണം എന്നതുൾപ്പടെയുള്ള മാർഗനിർദേശങ്ങൾ കൃത്യമായി നൽകുന്നു. എൻട്രൻസ് എക്സാമുകളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ വിദ്യാർഥി അറിഞ്ഞിരിക്കേണ്ട ചെറുതും വലുതുമായ കാര്യങ്ങളെ വളരെ ഗൗരവത്തോടെ ചെറിയ ക്ലാസുകൾ മുതൽ പഠിപ്പിക്കും.
ഓർക്കുക, എൻട്രൻസ് പരീക്ഷ എന്ന കടമ്പ എളുപ്പമാക്കാൻ ചെറുപ്രായത്തിലേ പഠിച്ച് തുടങ്ങാം. ഈ പ്രോഗ്രാമിൽ പരിശീലനം നേടിയ നിരവധി വിദ്യാർഥികൾ ഇന്ന് അവരുടെ ഡ്രീം ക്യാംപസുകളിൽ പഠിക്കുന്നുണ്ട്. രാജ്യത്തെ മികച്ച കോളജുകളിൽ പഠിച്ച് ലോകമറിയുന്ന ഡോക്ടറും എൻജിനീയറുമൊക്കെയാവാനാണ് ആഗ്രഹമെങ്കിൽ അതിനുള്ള തയാറെടുപ്പ് ഇപ്പോഴേ തുടങ്ങാം. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന കോഴ്സ് ബ്രോഷർ കാണാം.
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ പുതിയ വിവരങ്ങൾക്കും ബ്രില്യന്റ് യൂട്യൂബ് ചാനൽ സന്ദർശിക്കൂ
Brilliant Medical - https://www.youtube.com/BrilliantStudyCentrePala
Brilliant Engineering - https://www.youtube.com/BrilliantPalaJEE
Brilliant Juniors - https://www.youtube.com/BrilliantPalaJuniors
Website - https://brilliantpala.org/
Contact - 04822 - 206100
Content Summary : The Foundation and Integration Programme Admission Screen Test for the Pala Brillaint Study Center will be held on November 27