ബിടെക്, ബിസിഎ ബിരുദക്കാർക്കും യുപി സ്കൂൾ അധ്യാപകരാകാം

HIGHLIGHTS
  • കെഇആറിൽ നിഷ്കർഷിച്ചിട്ടുള്ള ബിഎഡ് ഉൾപ്പെടെയുള്ള പരിശീലന യോഗ്യതകളും വേണം.
  • കെ–ടെറ്റ് പരീക്ഷാ വിജ്ഞാപനത്തിനും ആവശ്യമായ മാറ്റം വരുത്തും.
btech-and-bca-degree-holders-are-eligible-for-the-upper-school-teacher-post
Representative Image. Photo Credit: Photographielove / Shutterstock
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്തെ സർവകലാശാലകൾ  നൽകുന്നതും അംഗീകരിച്ചിട്ടുള്ളതുമായ  ബിടെക്, ബിസിഎ ഉൾപ്പെടെ എല്ലാ ബിരുദങ്ങളും  യുപി സ്കൂൾ നിയമനത്തിനുള്ള അക്കാദമിക് യോഗ്യതയായി പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. 

കെഇആറിൽ നിഷ്കർഷിച്ചിട്ടുള്ള ബിഎഡ് ഉൾപ്പെടെയുള്ള പരിശീലന യോഗ്യതകളും വേണം. ഇതുമായി ബന്ധപ്പെട്ട് കെഇആർ ഭേദഗതി ചെയ്യും. ഇതിനായുള്ള നിർദേശം പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നൽകുമെന്നും കെ–ടെറ്റ് പരീക്ഷാ വിജ്ഞാപനത്തിനും ആവശ്യമായ മാറ്റം വരുത്തുമെന്നും  ഉത്തരവിൽ വ്യക്തമാക്കുന്നു. 

നിലവിൽ സയൻസ്, ഗണിതം എന്നിവ പ്രത്യേക വിഷയമായി പഠിച്ച് 55% മാർക്കോടെ ബിഇ, ബിടെക് വിജയിച്ചവർക്കും ബിഎഡ് കോഴ്സിന് പ്രവേശനം അനുവദിക്കുന്നുണ്ട്.

Content Summary : Btech and BCA degree holders are eligible for the upper school teacher post

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS