ന്യൂഡൽഹി ∙ ദേശീയ സാങ്കേതികവിദ്യാഭ്യാസ കൗൺസിലിന്റെ (എഐസിടിഇ) പിജി സ്കോളർഷിപ് അപേക്ഷയ്ക്കുള്ള സമയം 31 വരെ നീട്ടി. എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിലോ കോഴ്സുകളിലോ പഠനം തുടരുന്നവർക്ക് അപേക്ഷിക്കാം. ഗേറ്റ്, ജിപാറ്റ്, സീറ്റ് പരീക്ഷകൾ വിജയിച്ച മുഴുവൻസമയ വിദ്യാർഥികളാകണം അപേക്ഷകർ. സംയോജിത കോഴ്സുകളിലെ അവസാനവർഷക്കാർക്കും അപേക്ഷിക്കാം. പ്രതിമാസം 12,400 രൂപ സ്കോളർഷിപ്പുണ്ട്. വിവരങ്ങൾ: pgscholarship.aicte-india.org
Content Summary : AICTE PG Scholarship - Last Date is Extended till 31st December 2022