ബിഗ് ക്യു ചാലഞ്ച് ക്വിസ് ചട്ടഞ്ചാൽ എച്ച്എസ്എസ് ജേതാക്കൾ

HIGHLIGHTS
  • ഷൊർണൂർ കല്ലിപ്പാടം കാർമൽ സിഎംഐ സ്കൂൾ രണ്ടാമത്
  • കാലിക്കറ്റ് ക്യാംപസ് ജിഎംഎച്ച്എസ്എസ് മൂന്നാമത്
bigh-q-challenge-winners
വിജയത്തിളക്കം: മലയാള മനോരമ സാന്റാമോണിക്കയുടെ സഹകരണത്തോടെ നടത്തിയ ബിഗ് ക്യു ചാലഞ്ച് ക്വിസിൽ വിജയികളായവർ പുരസ്കാരവേദിയിൽ. ഒന്നാം സ്ഥാനം നേടിയ കെ.സായന്ത് – കെ.കൃഷ്ണജിത്ത്, മൂന്നാം സ്ഥാനം നേടിയ ശ്രീനാഥ് സുധീഷ് – നവനീത് കൃഷ്ണ, രണ്ടാം സ്ഥാനം നേടിയ ആദിത്യ കൃഷ്ണ – കാർത്തിക് അരുൺ എന്നിവർ സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് എംഡി ഡെന്നി തോമസ് വട്ടക്കുന്നേൽ, ചലച്ചിത്ര താരം അനൂപ് മേനോൻ, ക്വിസ് നയിച്ച ഗോപിനാഥ് മുതുകാട്, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് എന്നിവർക്കൊപ്പം.
SHARE

കൊച്ചി ∙ കേരളത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ഏറ്റവും വലിയ ക്വിസായ ബിഗ് ക്യു ചാലഞ്ചിൽ കാസർകോട് ചട്ടഞ്ചാൽ എച്ച്എസ്എസിലെ കെ.സായന്ത്– കെ. കൃഷ്ണജിത്ത് ടീം ഒന്നാം സ്ഥാനം നേടി. 3 ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമാണു സമ്മാനം. പാലക്കാട് ഷൊർണൂർ കല്ലിപ്പാടം കാർമൽ സിഎംഐ സ്കൂളിലെ ആദിത്യ കൃഷ്ണ– കാർത്തിക് അരുൺ ടീമിനാണു രണ്ടാം സ്ഥാനം. മലപ്പുറം തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാലാ ക്യാംപസ് ഗവ. മോഡൽ എച്ച്എസ്എസിലെ ശ്രീനാഥ് സുധീഷ് – നവനീത് കൃഷ്ണ ടീം മൂന്നാമതെത്തി. രണ്ടു ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരുലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും.ചലച്ചിത്ര താരം അനൂപ് മേനോൻ സമ്മാനങ്ങൾ നൽകി. സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് മാനേജിങ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് എന്നിവർ പ്രസംഗിച്ചു. ഗോപിനാഥ് മുതുകാടാണു ക്വിസ് നയിച്ചത്.ബിഗ് ക്യു പ്രാഥമിക മത്സരങ്ങളിൽ രണ്ടായിരത്തിലേറെ സ്കൂളുകളിൽനിന്നുള്ളവർ പങ്കെടുത്തിരുന്നു. തുടർന്നുള്ള ജില്ലാ റൗണ്ടിൽ വിജയിച്ചെത്തിയവരാണു സംസ്ഥാന തലത്തിൽ മാറ്റുരച്ചത്. സാന്റാമോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെയായിരുന്നു മത്സരം.

Content Summary : Big Q Challenge Quiz 2022 - Grand Finale

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS