യുകെയിൽ അഡ്മിഷൻ കിട്ടിയവർക്കായി എഡ്‌റൂട്ട്‌സ് പ്രീ-ഡിപ്പാർച്ചർ മീറ്റുകൾ നടത്തി

kozhi-edroots-international-student-meet-up
എഡ്‌റൂട്ട്‌സ് ഇന്റർനാഷനൽ മുഖേന യുകെയിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിച്ച വിദ്യാർഥികൾക്കായി കൊച്ചിയിൽ നടത്തിയ പ്രീ ഡിപ്പാർച്ചർ മീറ്റ്
SHARE

കൊച്ചി ∙ എഡ്‌റൂട്ട്‌സ് ഇന്റർനാഷനൽ മുഖേന യുകെയിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിച്ച വിദ്യാർഥികൾക്കായി കൊച്ചി, കോഴിക്കോട്, മംഗളൂരു നഗരങ്ങളിൽ പ്രീ-ഡിപ്പാർച്ചർ മീറ്റുകൾ സംഘടിപ്പിച്ചു. വിദേശ സമൂഹങ്ങളുമായി എളുപ്പത്തിൽ ഇഴുകിച്ചേരാൻ സഹായിക്കുന്ന തരത്തിൽ അവിടങ്ങളിലെ പ്രാദേശിക സംസ്‌കാര രീതികളെക്കുറിച്ച് വിശദീകരിക്കുന്ന പരിപാടിയായിരുന്നു ഇത്. 

അടുത്ത അധ്യയന വർഷം ആരംഭിക്കുന്ന കോഴ്‌സുകൾക്കായി യുകെയിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് പരസ്പരം പരിചയപ്പെടുന്നതിനും പ്രീ-ഡിപ്പാർച്ചർ മീറ്റുകൾ വേദിയൊരുക്കി. എഡ്‌റൂട്ട്‌സ് ഡയറക്ടർ ഷെമീർ മൂത്തേടത്ത് സെഷനുകൾ നയിച്ചു. ഇവ ഏറെ ഉപകാരപ്രദമായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. സിഇഒ മുസ്തഫ കൂരി ഉൾപ്പടെ എഡ്‌റൂട്ട്‌സ് ഇന്റർനാഷനലിന്റെ മറ്റു സാരഥികളും സന്നിഹിതരായിരുന്നു.

mangalore-edroots-international
എഡ്‌റൂട്ട്‌സ് ഇന്റർനാഷനൽ മുഖേന യുകെയിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിച്ച വിദ്യാർഥികൾക്കായി മംഗളൂരുവിൽ നടത്തിയ പ്രീ ഡിപ്പാർച്ചർ മീറ്റ്

1250 വിദ്യാർഥികൾക്കാണ് ഇത്തവണ എഡ്‌റൂട്ട്‌സ് വഴി വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ചിരിക്കുന്നത്. 2007ൽ പ്രവർത്തനം ആരംഭിച്ച എഡ്‌റൂട്ട്‌സ് ഇന്റർനാഷനൽ ഇന്ന് കേരളത്തിലെ ഏറ്റവും പ്രമുഖമായ വിദേശ വിദ്യാഭ്യാസ കൺസൽറ്റൻസി ‌‌സ്ഥാപനങ്ങളിലൊന്നാണ്. പതിനഞ്ച് വർഷത്തിനിടെ 13,250 വിദ്യാർഥികൾക്ക് വിവിധ ലോകരാജ്യങ്ങളിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിക്കൊടുത്തിട്ടുണ്ട്. യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, അയർലൻഡ്, ജർമനി, ഫ്രാൻസ്, മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഇതിൽപ്പെടുന്നു. ഏതാനും വർഷങ്ങളായി, അപേക്ഷിക്കുന്ന വിദ്യാർഥികളിൽ ഏകദേശം 100 ശതമാനം പേർക്കും സ്റ്റുഡന്റ് വീസ ലഭ്യമാക്കാൻ എഡ്‌റൂട്ട്‌സ് ഇന്റർനാഷനലിനു സാധിച്ചിട്ടുണ്ട്.

kozhikode-edroots-international
എഡ്‌റൂട്ട്‌സ് ഇന്റർനാഷനൽ മുഖേന യുകെയിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിച്ച വിദ്യാർഥികൾക്കായി കോഴിക്കോട്ടു നടത്തിയ പ്രീ ഡിപ്പാർച്ചർ മീറ്റ്

ഒൻപത് രാജ്യങ്ങളിലായി മുന്നൂറിലധികം സർവകലാശാലകളുടെ പ്രാതിനിധ്യമാണ് എഡ്റൂട്ട്സിനുള്ളത്. ഉയർന്ന യോഗ്യതയും പരിശീലനവും പരിചയസമ്പത്തുമുള്ള പ്രഫഷനലുകൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മികച്ച സ്ഥാപനങ്ങളും കോഴ്‌സുകളും തിരഞ്ഞെടുക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകിവരുന്നു. ഓരോ വിദ്യാർഥിയും പിഴവുകൾ കൂടാതെ അപേക്ഷകൾ സമർപ്പിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള വ്യക്തിഗത ശ്രദ്ധയും നൽകി വരുന്നു. പ്രീ ഡിപ്പാർച്ചർ സെഷൻ കൂടാതെ കരിയർ കൗൺസലിങ്, ടെസ്റ്റുകൾക്കുള്ള തയാറെടുപ്പ്, അപേക്ഷാ നടപടിക്രമങ്ങൾ, വീസ പ്രോസസിങ്, പോസ്റ്റ് അറൈവൽ സെഷൻ തുടങ്ങിയവയും നൽകുന്നുണ്ട്.

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : https://www.edroots.com/

Content Summary : Edroots International UK Students Pre - Departure Meet

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
FROM ONMANORAMA