ADVERTISEMENT

കൊച്ചി ∙ കാക്കനാട് രാജഗിരി ബിസിനസ് സ്‌കൂളിന് എഎസിഎസ്ബി അക്രഡിറ്റേഷന്‍. ലോകനിലവാരത്തില്‍ ബിസിനസ് സ്‌കൂളുകളുടെ മികവു വ്യക്തമാക്കുന്ന എഎസിഎസ്ബി അക്രഡിറ്റേഷന്‍ സ്വന്തമാക്കുന്ന കേരളത്തില്‍നിന്നുള്ള ഏക ബിസിനസ് സ്‌കൂള്‍ എന്ന നേട്ടം ഇനി രാജഗിരി ബിസിനസ് സ്‌കൂളിന് സ്വന്തം. സേക്രട്ട് ഹാര്‍ട്ട് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. ബെന്നി നല്‍ക്കരയുടെ അധ്യക്ഷതയില്‍ കാക്കനാട് രാജഗിരി ക്യാമ്പസില്‍ നടന്ന അനുമോദന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജഗിരി കോളേജിനെ അഭിനന്ദനങ്ങള്‍ അറിയിച്ചു. 

കേരള നവോത്ഥാന കാലഘട്ടത്തില്‍ പള്ളിക്കൂട സമ്പ്രദായത്തിലൂടെ സമൂഹത്തിന്റെ ഉന്നമനത്തിന് പ്രവര്‍ത്തിച്ച ചാവറ അച്ചന്റെ പൈതൃകം പിന്തുടരുന്ന രാജഗിരിയില്‍നിന്നും വിദ്യാഭ്യാസമേഖലയിലെ കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഇനിയും മികച്ച സംഭാവനകള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതിനുവേണ്ട എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും രാജഗിരിക്ക് ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പല വര്‍ഷങ്ങള്‍നീണ്ട ശ്രമഫലമായാണ് രാജഗിരിക്ക് ഇത്രയുംവലിയ നേട്ടം കൈവരിക്കാനായതെന്നും, ഇതിനുവേണ്ടി മുന്‍കാലങ്ങളില്‍ മാര്‍ഗദര്‍ശികളായി പ്രവര്‍ത്തിച്ച ഓരോരുത്തരെയും ഓര്‍മിക്കുന്നതായി രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ഫാ. ജോസ് കുര്യേടത്ത് സി.എം.ഐ പറഞ്ഞു. രാജഗിരി ബിസിനസ് കൂളിന്റെ നേട്ടത്തില്‍ കോളേജിലെ ഓരോ അംഗത്തിന്റെയും പരിശ്രമഫലമുണ്ടെന്ന് ചൂണ്ടിക്കാണിച്ച പ്രൊവിന്‍ഷ്യാള്‍ ഫാ. ബെന്നി നല്‍ക്കര, അഭിമാനകരമായ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെയും അഭിനന്ദിച്ചു.

ലോകത്തിലെതന്നെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂള്‍ അക്രഡിറ്റേഷനാണ് എഎസിഎസ്ബി അക്രഡിറ്റേഷന്‍. ഇന്ത്യയില്‍ ഇതുവരെ 21 ബിസിനസ് സ്‌കൂളുകള്‍ക്കു മാത്രമാണ് ഈ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളത്. ഇതോടെ ലോകത്തിലെ ബിസിനസ് സ്‌കൂളുകളില്‍ എ.എ.സി.എസ്.ബി അക്രഡിറ്റേഷന്‍ സ്വന്തമാക്കിയ 5.7 ശതമാനം ബിസിനസ് സ്‌കൂളുകളില്‍ രാജഗിരി ബിസിനസ് സ്‌കൂള്‍ തങ്ങളുടേതായ സ്ഥാനം സ്വന്തമാക്കി. ബിസിനസ് സ്‌കൂളിന്റെ ലക്ഷ്യം, അധ്യാപന മികവ്, പാഠ്യപദ്ധതികള്‍, മികച്ചതും ഗുണമേന്മയുള്ളതുമായ കോഴ്‌സുകള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഒരു ബിസിനസ് സ്‌കൂളിന് എ.എ.സി.എസ്.ബി അക്രഡിറ്റേഷന്‍ ലഭിക്കുന്നത്. 

കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന് നേതൃത്വം നല്‍കുന്നത് സിഎംഐ പുരോഹിതന്മാരാണ്. 2022ലെ എന്‍.ഐ.ആര്‍.എഫ് റാങ്കിങ് പട്ടിക പ്രകാരം രാജ്യത്തെ മികച്ച കോളേജുകളുടെ പട്ടികയില്‍ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്(ഓട്ടോണമസ്) 27-ാമത് സ്ഥാനം സ്വന്തമാക്കിയതും കോളേജ് മാനേജുമെന്റിന്റെ കൃത്യമായ ലക്ഷ്യബോധത്തിലൂടെയാണ്. കോളേജ് ക്യാമ്പസില്‍ നടന്ന അനുമോദന യോഗത്തില്‍ രാജഗിരി ബിസിനസ് സ്‌കൂള്‍ ഡയറക്ടര്‍ ഡോ. സുനില്‍ പുലിയക്കോട്ട്, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രിന്‍സിപ്പാള്‍ ഡോ. ബിനോയ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

rev-fr-benny-nalkara-cmi-honoring-chief-minister-pinarayi-vijayan-with-memento
എ.എ.സി.എസ്.ബി അക്രഡിറ്റേഷന്‍ കരസ്ഥമാക്കിയ രാജഗിരി ബിസിനസ് സ്‌കൂളിന് അഭിനന്ദനങ്ങള്‍ പങ്കുവെച്ച മുഖ്യമന്ത്രി പിണറായി വിജയന് സ്മരണിക നല്‍കി സേക്രട്ട് ഹാര്‍ട്ട് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. ബെന്നി നല്‍ക്കര ആദരിക്കുന്നു. (ഇടത്തുനിന്ന്) രാജഗിരി ബിസിനസ് സ്‌കൂള്‍ ഡയറക്ടര്‍ ഡോ. സുനില്‍ പുലിയക്കോട്ട്, രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ഫാ. ജോസ് കുര്യേടത്ത് സി.എം.ഐ, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രിന്‍സിപ്പൽ ഡോ. ബിനോയ് ജോസഫ് എന്നിവര്‍ സമീപം

Content Summary : Rajagiri Business School now AACSB Accredited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com