ADVERTISEMENT

ന്യൂഡൽഹി ∙ മെഡിക്കൽ പ്രവേശനത്തിനു വിദേശ പൗരത്വമുള്ള ഇന്ത്യക്കാരെ (ഒസിഐ കാർഡുള്ളവർ) പൊതുവിഭാഗത്തിൽ പരിഗണിച്ചാൽ യഥാർഥ പൗരന്മാരുടെ കാര്യമെന്താകുമെന്നു സുപ്രീം കോടതി ചോദിച്ചു. ഒസിഐ കാർഡുള്ളവർക്ക് വിദേശ ഇന്ത്യക്കാർക്കുള്ള എൻആർഐ സീറ്റിനു മാത്രമാണ് അർഹതയെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് ഇക്കാര്യം ഉന്നയിച്ചത്.

 

‘ഒസിഐക്കാരുടെ അർഹതയെന്താണ്? നിങ്ങൾ ഇന്ത്യൻ പൗരന്മാരല്ല. വിദേശ പൗരന്മാരാണ്. ഒസിഐക്കാരായാലും എൻആർഐക്കാരായാലും വിദേശ വിദ്യാർഥികളാണ്. എന്നാൽ, എല്ലാവർക്കും ഇന്ത്യയിൽ ക്വോട്ട നൽകുന്നു. ഒസിഐക്കാർ ഇന്ത്യൻ പൗരന്മാരല്ലെന്നു മാത്രമല്ല, വീസയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ തങ്ങുന്നത്. എന്നിട്ടും പ്രത്യേക ക്വോട്ട വേണം. അങ്ങനെ വരുമ്പോൾ ഇന്ത്യയിൽ ജനിച്ചുവളർന്നവരുടെ കാര്യം എന്താകും’ – ജസ്റ്റിസ് രവീന്ദ്ര ഭട്ട് ചോദിച്ചു. സമാന ഹർജികൾക്കൊപ്പം പരിഗണിക്കാനായി കേസ് മാറ്റി.

 

Content Summary : Supreme Court Asks OCI Students Seeking Admission In Non-NRI Seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com