സംസ്ഥാനത്ത് ഡിസൈൻ ചിന്ത വളർത്തുന്നതിന് സംസ്ഥാന സർക്കാരിന് വേൾഡ് ഡിസൈൻ കൗൺസിലിന്റെ സഹായം

kochi-design-week-knowledge-partner-jain-deemed-to-be-university-international-school-of-creative-arts-chief-minister-pinarayi-viajayan-speech
SHARE

കൊച്ചി ∙ സ്‌കൂളുകളിലും കോളേജുകളിലും ഡിസൈന്‍ ചിന്ത വര്‍ധിപ്പിക്കുന്നതിനായി വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ തയ്യാറാക്കിയ താത്പര്യപത്രം വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ അധ്യക്ഷ പോള ഗസാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കൊച്ചി ഡിസൈൻ വീക്കിന്റെ ഉദ്ഘാടനച്ചടങ്ങിൽ വച്ചാണ് ധാരണപത്രം കൈമാറിയത്.

ജിജ്ഞാസയും വിമർശനാത്മക ചിന്തയുമാണ് നൂതന ഡിസൈൻ ആശയങ്ങൾക്ക് അനിവാര്യമായ പ്രധാന ഘടകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവ രണ്ടും പ്രോത്സാഹിപ്പിക്കുന്നതാണ് കേരളത്തിലെ ചലനാത്മകമായ സാമൂഹ്യ, രാഷ്ട്രിയ സാഹചര്യം. അതുകൊണ്ട് തന്നെ കേരളം ഭാവിയിലെ ഡിസൈൻ ഹബ്ബായി ഉയർന്നു വരുമെന്ന് നിസ്സംശയം പറയാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

kochi-design-week-knowledge-partner-jain-deemed-to-be-university-international-school-of-creative-arts-mou

വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ അധ്യക്ഷ പോള ഗസാര്‍ഡ്, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ അംഗം പ്രദ്യുമ്‌ന വ്യാസ്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി ഷിബുലാല്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ഐഎസ്ഡിസി എക്‌സിക്യൂട്ടീവ് തെരേസ ജേക്കബ്‌സ്, അസറ്റ് ഹോംസ് എംഡി വി.സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ബോള്‍ഗാട്ടിയില്‍ നടക്കുന്ന കൊച്ചി ഡിസൈൻ ഉച്ചകോടിയില്‍ 21 വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കും. ഡിസൈന്‍ കേരളത്തിലെ സാധ്യതകള്‍, കൊച്ചിയുടെ ഡിസൈന്‍ ഭാവി, മലയാള സിനിമാ വ്യവസായത്തിലെ ഉപയോഗപ്പെടുത്താത്ത അന്താരാഷ്ട്രസാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖരുടെ പാനല്‍ ചര്‍ച്ചയുണ്ടാകും. 

kochi-design-week-knowledge-partner-jain-deemed-to-be-university-international-school-of-creative-arts-chief-minister-pinarayi-vijayan

വിവിധ മേഖലകളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒരുക്കുന്ന 22 ഇന്‍സ്റ്റലേഷനുകളും  ഡിസൈന്‍ വീക്കിന്റെ ആകര്‍ഷണങ്ങളാണ്. ആര്‍ക്കിടെക്ച്ചര്‍, ഡിജിറ്റല്‍ ആര്‍ട്ട്, ഗ്രാഫിക്‌സ്, ദാരുശില്‍പങ്ങള്‍, ചിത്രകല, സൂക്ഷ്മകല തുടങ്ങിയ മേഖലകളിലാണ് ഇന്‍സ്റ്റലേഷനുകള്‍ ഒരുക്കിയിട്ടുള്ളത്. അന്തര്‍ദേശീയ വ്യവസായ സ്ഥാപനങ്ങളായ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ എന്നിവയ്ക്ക് പുറമേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സ് (ഐഐഐഡി) തുടങ്ങിയ ദേശീയ സ്ഥാപനങ്ങളും കൊച്ചി ഡിസൈന്‍ വീക്കുമായി സഹകരിക്കുന്നുണ്ട്. ഡിസംബർ 16 - ന് ആരംഭിച്ച കൊച്ചി ഡിസൈൻ വീക്ക് 17 - ന് സമാപിക്കും.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS