ബ്രില്യന്റ് സയൻസ് ഒളിംപ്യാഡ് 2023 ൽ പങ്കെടുക്കാം; മികച്ച പ്രകടനങ്ങൾക്ക് 16 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്

HIGHLIGHTS
  • ഒന്നാം റാങ്ക് കരസ്ഥമാക്കുന്ന വിദ്യാർഥിക്ക് 1 ലക്ഷം രൂപ ക്യാഷ് അവാർഡാണ് ലഭിക്കുന്നത്.
  • BRILLIANTPALA.ORG എന്ന വെബ്സൈറ്റിലൂടെ ഇപ്പോൾ തന്നെ റജിസ്റ്റർ ചെയ്യൂ.
science-olympiad
SHARE

ഹൈസ്കൂൾ വിദ്യാർഥികളിൽ മത്സരബുദ്ധി വളർത്താനും സയൻസ് വിഷയങ്ങളിലെ അഭിരുചി കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ ആരംഭിക്കുന്ന പുതിയ പ്രോഗ്രാമാണ് ‘ബ്രില്യന്റ് സയൻസ് ഒളിംപ്യാഡ് 2023’ . ഇതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്ക് 16 ലക്ഷം രൂപയുടെ ക്യാഷ് അവാർഡുകളാണ് ലഭിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നടക്കുന്ന ബിഎസ്ഒയുടെ ആദ്യഘട്ടം ഓൺലൈനായി 2023 ഫെബ്രുവരി 12 നും രണ്ടാംഘട്ടം 2023 ഏപ്രിൽ രണ്ടിനും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. കേരളത്തിലെ കുട്ടികൾക്ക് ഏതു മത്സരപരീക്ഷകളിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുവാനുള്ള ആത്മവിശ്വാസം ഇതുവഴി ലഭിക്കും. 

ലോകത്തിലെ ഏറ്റവും ഉന്നതരായ വ്യക്തികൾക്കൊപ്പം ചേർന്ന് പ്രവർത്തിച്ച് അവരുടെ ഭാവി ശോഭനമായി രൂപപ്പെടുത്തുവാനും ബിഎസ്ഒ സഹായിക്കുന്നു.

8, 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്തുന്ന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് റാങ്കുകൾ നിർണയിക്കുന്നത്. സ്റ്റേജ് 1, സ്റ്റേജ് 2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും എക്സാമുകൾ നടക്കുക. സ്റ്റേജ് 1 ൽ പരീക്ഷ ഓൺലൈൻ മോഡും സ്റ്റേജ് 2 ൽ ഓഫ് ലൈൻ മോഡും ആയിരിക്കും.

ഓരോ ക്ലാസിലും ഒന്നാം സമ്മാനമായി 1 ലക്ഷം രൂപയും രണ്ടാം  സമ്മാനമായി 50000 രൂപയും മൂന്നാം സമ്മാനായി 25000 രൂപയും ഉൾപ്പെടെ 16 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് 150 ഓളം വിദ്യാർഥികൾക്ക്  നൽകുന്നത്. നാലാം റാങ്ക് കരസ്ഥമാക്കുന്ന വിദ്യാർഥിക്ക് 20,000 രൂപയുമാണ് ക്യാഷ് അവാർഡ് ലഭിക്കുന്നത്. 5 മുതൽ 10 വരെ റാങ്കുകൾ കരസ്ഥമാക്കുന്ന 6 വിദ്യാർഥികൾക്ക് 15,000 രൂപ വീതവും, 11 മുതൽ 20 വരെ റാങ്കുകൾ കരസ്ഥമാക്കുന്ന 10 പേർക്ക് 10,000 രൂപ വീതവും, 21 മുതൽ 50 വരെ റാങ്കുകൾ നേടുന്ന 30 വിദ്യാർഥികൾക്ക് 5,000 രൂപ വീതം ക്യാഷ് അവാർഡുകളും 50 മുതൽ 100 വരെ റാങ്കുകൾ നേടുന്ന വിദ്യാർഥികൾക്ക് പ്രത്യേക പുരസ്കാരങ്ങളും ലഭിക്കും.

ഇതിന് പുറമേ ബിഎസ്ഒ- 2023 വിജയികൾക്ക് ബ്രില്യന്റ് ഫൗണ്ടേഷൻ ആൻഡ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്ക് നേരിട്ട് പ്രവേശനവും ലഭിക്കും. ബ്രില്യന്റ് സയൻസ് ഒളിംപ്യാഡിൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ BRILLIANTPALA.ORG എന്ന വെബ്സൈറ്റിലൂടെ ഇപ്പോൾ തന്നെ റജിസ്റ്റർ ചെയ്യൂ.

Content Summary : Register Now for Brilliant Science Olympiad 2023

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS