ADVERTISEMENT

ഇന്ത്യയിൽ നിന്നു വിദ്യാർഥികൾ ഉപരി പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പറക്കുന്നു. അതേ സമയം ലോകത്തെ പ്രധാനപ്പെട്ട 500 സർവകലാശാലകൾ ക്യാംപസ് ഇന്ത്യയിൽ ആരംഭിക്കുന്നു. ബ്രിട്ടനിലെ ഹാർവഡ് സർവകലാശാല അടുത്തിടെ നടത്തിയ സർവേയിൽ കണ്ടെത്തിയത് ഇങ്ങനെയാണ്. വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ ചേരുന്നവരിൽ കൂടുതൽ പേരും ഇന്ത്യക്കാരാണ്. ഇതു കൂടി മനസിലാക്കിയാകണം യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കാൻ അനുമതി നൽകുന്നത്. അടുത്ത കാലത്ത് ഇന്ത്യയിൽ നിന്നുള്ള ബ്രെയിൻ ഡ്രെയിൻ അല്ലെങ്കിൽ മസ്തിഷ്ക ശോഷണത്തിനെതിരെ കേന്ദ്ര സർക്കാർ ശക്തമായ വിമർശനവും നടത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഈ ചലനങ്ങളെ വിദ്യാർഥികളും രക്ഷിതാക്കളും കാണുന്നത് ഒരേ സമയം ആശങ്കയോടെയും അതേ സമയം പ്രതീക്ഷയോടെയുമാണ്. വിദേശ സർവകലശാലകൾ ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് ഭാഗ്യം കൊണ്ടു വരുമോ ? എന്തൊക്കെ സാധ്യതകളാണ് ഈ നീക്കത്തിൽ നമുക്ക് ലഭിക്കുക ? അതേ സമയം പഠന ചിലവ് സാധാരണക്കാരന് താങ്ങാൻ കഴിയുമോ ? പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും നിരവധി വിദേശ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറുമായ എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് വിദേശ സർവകലാശാലകളുടെ വരവിനെ വിലിയിരുത്തുന്നു. ? ഏതു സാഹചര്യത്തിലാണ് വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് തുടങ്ങാൻ അനുമതി നൽകുന്നത്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com