ADVERTISEMENT

തിരുവനന്തപുരം ∙ ഐടിഐ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകളിൽ ഇനി ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ല. ഐടിഐ, ഐടിസി, എൻഎസി, എൻടിസി ട്രേഡ് സർട്ടിഫിക്കറ്റുകൾ മറ്റു ഡിഗ്രി, ഡിപ്ലോമ കോഴ്സ് സർട്ടിഫിക്കറ്റുകൾക്ക് തുല്യമല്ലെന്ന് വ്യക്തമാക്കി തൊഴിൽ വകുപ്പ് ഉത്തരവിറക്കി. ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിങ് (ഡിജിടി) നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 

പിഎസ്‌സി അപേക്ഷ ക്ഷണിച്ചിട്ടുള്ള വിവിധ തസ്തികകളിൽ ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കുന്നതു കാരണം ഐടിഐ സർട്ടിഫിക്കറ്റുകൾ നേടിയിട്ടുള്ളവർ തഴയപ്പെടുന്നതായി വ്യാപക പരാതിയുയർന്നിരുന്നു. വിഷയം പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചത്. രാജ്യത്തെ ഐടിഐകൾ വൊക്കേഷനൽ ട്രെയിനിങ് കോഴ്സുകളാണ് നടത്തുന്നത്. ഇതിൽ ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് വിജയിക്കുന്ന ട്രെയിനികൾക്കാണ് നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഡിപ്ലോമ, ബിടെക് കോഴ്സുകൾ ഒന്നും ഡിജിടി നടത്തുന്നില്ലെന്നും സമിതി റിപ്പോർട്ട് നൽകി. അതേസമയം, സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നൽകുന്ന ബിടെക് സർട്ടിഫിക്കറ്റുകൾ അതതു ബ്രാഞ്ചുകളിലുള്ള ഡിപ്ലോമ, ഐടിഐ, ഐടിസി, കെജിസിഇ, കെജിടിഇ, എൻഎസി, എൻടിസി സർട്ടിഫിക്കറ്റുകളുടെ ഉയർന്ന യോഗ്യതയാണെന്നു ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ജൂലൈ 30ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഐടിഐ അടിസ്ഥാന യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികകളിൽ ഉയർന്ന യോഗ്യതയുള്ളവർ നിയമനം നേടുന്നത് ഒഴിവാക്കാനാണ് പരിഷ്കരിച്ച ഉത്തരവ് പുറത്തിറക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com