ബെംഗളൂരു ∙ ക്രൈസ്റ്റ് സർവകലാശാലയുടെ വാർഷിക എജ്യുക്കേഷൻ–കരിയർ ഗൈഡൻസ് ഫെസ്റ്റ് 'ദക്ഷ്' 27ന് ഹൊസൂർ റോഡിലെ സെൻട്രൽ ക്യാംപസിൽ ആരംഭിക്കും. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, ക്ലിംആർട്ട് പ്രിൻസിപ്പൽ ആർക്കിടെക്ട്, ഡോ.സുജിത് കുമാർ, ഗ്ലോബൽ ഇൻസൈറ്റ്സ് പോളിസി സിഇഒ അർപിത് ചതുർവേദി, സയൻസ് ഗാലറി സ്ഥാപക ഡയറക്ടർ ഡോ.ജാഹ്‍നവി ഫാൽക്കെ, ഇക്കണോമിക് ടൈംസ് മുൻ അസിസ്റ്റന്റ് എഡിറ്റർ ശത്രുജീത് നാഥ് തുടങ്ങിയവർ പങ്കെടുക്കും. വിദ്യാർഥികൾക്ക് ബിരുദ, ബിരുദാനന്തര, ഡോക്ടറൽ വിദ്യാഭ്യാസ അവസരങ്ങളും കരിയർ അവസരങ്ങളും പരിചയപ്പെടാനുള്ള അവസരമുണ്ടാകും. രാവിലെ 10 മുതൽ 5 വരെയാണ് ഫെസ്റ്റ്. 28ന് സമാപിക്കും. കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലെ ആദ്യ വെർച്വൽ എജ്യുക്കേഷൻ ഫെയറുകളിലൊന്നായി ദക്ഷ മാറിക്കഴിഞ്ഞുവെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. 18 രാജ്യങ്ങളിൽ നിന്നായി 3,500 പേരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകാനായി. കൂടുതല്വൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://daksh.christuniversity.in/
ക്രൈസ്റ്റ് സർവകലാശാല വാർഷിക എജ്യുക്കേഷൻ–കരിയർ ഗൈഡൻസ് ഫെസ്റ്റ് ' ദക്ഷ് ' 27ന്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.