മക്കളുടെ ഉപരിപഠനത്തിൽ ആശങ്കയോ? എല്ലാ സംശയത്തിനും ഉത്തരം ജനുവരി 29 ന്

HIGHLIGHTS
  • വിശദവിവരങ്ങൾക്ക് വിളിക്കുക : 9961162800
career-student-study-time-tension-support-deepak-sethi-istock-photo-com
Representative Image. Photo Credit : Deepak Sethi / iStockphoto.com
SHARE

മക്കളുടെ പഠനകാര്യം ഒാർത്താൽ പല രക്ഷിതാക്കൾക്കും ആശങ്കയാണ്. പ്ലസ് ടു ഫലം വന്നു കഴിഞ്ഞാൽ പിന്നെ പറയുകയും വേണ്ട. ഇനി ഏത് കോഴ്സ് തിരഞ്ഞെടുക്കുമെന്ന ചോദ്യം പല രക്ഷിതാക്കളെയും കുട്ടികളെയും അലട്ടും. പലതരം അഭിപ്രായങ്ങളും സംശയങ്ങളുമൊക്കെ ആശയക്കുഴപ്പത്തിലെത്തിക്കാം. കോഴ്സുകളെയും അവയിൽ പലതിനുമുള്ള പ്രവേശനപരീക്ഷകളെയും കുറിച്ചുള്ള അറിവില്ലായ്മയും എങ്ങനെ പരീക്ഷയ്ക്കു തയാറെടുക്കണമെന്ന ധാരണയില്ലായ്മയും മൂലം മികച്ച അവസരങ്ങൾ നഷ്ടമാകുന്നത് സങ്കടകരമല്ലേ. ഒരിക്കൽ നഷ്ടമായ അവസരം പിന്നീടു ലഭിച്ചെന്നും വരില്ല. ഏതു കോഴ്സിനു പോകണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിൽ ജനുവരി 29ന് വൈകിട്ട് മൂന്ന് മണിക്കൂർ മാറ്റിവച്ചാൽ ഉപരിപഠന സാധ്യതകളെപ്പറ്റി വിശദവിവരങ്ങൾ മനസ്സിലാക്കി പഠനം ആസൂത്രണം ചെയ്യാം.

മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകളിൽ എങ്ങനെ ഉയർന്ന റാങ്ക് നേടാം, കനത്ത ശമ്പളം വാഗ്ദാനം ചെയ്യുന്ന ന്യൂ ജനറേഷൻ ജോലികൾക്കും സംസ്ഥാന – ദേശീയ തലത്തിൽ നടത്തുന്ന മൽസരപരീക്ഷകൾക്കും എങ്ങനെ തയാറെടുക്കാം എന്നിങ്ങനെ കരിയർ സംബന്ധമായ സംശയങ്ങൾക്ക് കരിയർ കൗൺസിലറായ അജി ജോർജ്, കൗൺസിലിങ് സൈക്കോളജിസ്റ്റ് ഡോ. ജോൺ ജേക്കബ് മുണ്ടുകോട്ടക്കൽ എന്നിവർ മറുപടി നൽകും.

മലയാള മനോരമ ക്വിക്ക് കേരള, എൻട്രൻസ് കോച്ചിങ് സെന്ററായ പാഠശാല ദ് നോളജ് ഹബുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ കരിയർ സെമിനാർ ജനുവരി 29 ന് പത്തനംതിട്ട അബാൻ ആർക്കേഡിൽ രാവിലെ 10 മുതൽ 1 മണി വരെ നടക്കും.

പങ്കെടുക്കാൻ https://forms.gle/cDLDhs2UKMDuYdnW9 എന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുകയോ +919961162800 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS